തിങ്കളാഴ്ച വന്നെത്തി… പുതിയ പറവകള്‍ കോളേജിലേക്ക് ചോക്കേറുന്ന ദിനം. പുതുതായി വനത്തില്‍ എത്തിയ മാന്‍ കൂട്ടത്തെ പോലെ അവര്‍ പേടിയോടെ ചുറ്റും നോക്കി… സിംഹങ്ങളും കടുവകളും അവരെ നൊട്ടമിട്ടിരുന്നു എന്ന് അറിഞ്ഞ പോലെ. സുനിലിന്‍റെ അകന്ന ബന്ധു ആരോ ചേരുന്നുണ്ട്… അവരെ കാണണം എന്ന് പറഞ്ഞ് അവന്‍ എന്നെയും കൊണ്ട് രജിസ്ട്രേഷന്‍ നടക്കുന്ന ഓഫീസിന്‍റെ അടുത്തേക്ക് നടന്നു… അവിടെ എത്തിയപ്പോള്‍ അവിടെ ഒരു അള്‍കുട്ടം തന്നെ ഉണ്ടായിരുന്നു… അതില്‍ നിന്നും സുനിലിന്‍റെ ബന്ധുവിനെ ഞങ്ങള്‍ തിരഞ്ഞ് കണ്ടു പിടിച്ചു. സുനില്‍ എന്നെ അവര്‍ക്ക് പരിചയപ്പെടുത്തി… ഓരോ കാര്യങ്ങള്‍ പറഞ്ഞ് സംസാരം റാഗിങ്ങിലത്തി. ഇവിടെ ഒരു പ്രശ്നവും ഇല്ലെന്നും യാതൊരു വിധത്തിലും പേടിക്കേണ്ട എന്ന് എല്ലാം എറ്റ പോലെ പറഞ്ഞപ്പോള്‍ ചിരിയടാക്കാന്‍ ഞാന്‍ ഇത്തിരി പാടുപെട്ടു… ഇവനെന്താലാം കാണാനും അനുഭവിക്കാനും കിടക്കുന്നു… അച്ഛന്‍റെ വാലില്‍ തുങ്ങി നടക്കുന്ന ഒരു മണുക്കൂസ്… ഇവനെയൊക്കെ നേരെയാക്കി എടുക്കാന്‍ റാഗിങ്ങ് അല്ലാതെ പിന്നെ എന്താണ് വഴി… ഒരു വര്‍ഷം കഴിയുമ്പോള്‍ സ്മാര്‍ട്ട് കൂട്ടപ്പന്‍മാരായി നടക്കുമ്പോള്‍ ഇപ്പോഴത്തെ അഭിപ്രായം ഒക്കെ മാറിക്കോളും.
അവന്‍റെ ഊഴം വന്നപ്പോള്‍ അവരുടെ കൂടെ സുനിലും രജിസ്റ്റര്‍ ഓഫീസിലേക്കു പോയി.. ഞാന്‍ ചുറ്റുമുള്ള ആള്‍ക്കൂട്ടത്തില്‍ ഒന്ന് കണ്ണോടിച്ചു… മുങ്ങിയാലോ എന്ന് ആലോചിച്ചപ്പോഴാണ് ആ മുഖം വിണ്ടും കണ്ടത്… സ്വപ്നങ്ങളിലൂടെ എന്‍റെ ഹൃദയം കവര്‍ന്ന ആ മുഖം…. അന്ന് കൌണ്‍സിലിങ്ങ് സമയത്ത് ഒരു മാത്രയില്‍ എന്നെ മോഹിപ്പിച്ചു കടന്നു കളഞ്ഞ ആ മുഖം… സ്വപ്നത്തില്‍ കണ്ട അതേ നിലോല്‍പല്ല മിഴികള്‍… വിടര്‍ന്ന സൂര്യകാന്തി പോലെ തിളങ്ങുന്ന മുഖത്ത് നാട്ടിന്‍പുറത്തിന്‍റെ നിഷ്കളങ്കത… സ്വപ്നത്തില്‍ എന്നോണം ആ മുഖം ഒഴുകി മറഞ്ഞു. ഫിനാന്‍സ് സെക്ഷനിലേക്കാണ് പോയത്… ഞാന്‍ അങ്ങോട്ട് നടന്നു. പുറത്തു നിന്നും എത്തി നോക്കി… അച്ഛനാണെന്നു തോന്നുന്നു…. വെള്ള മുണ്ടും ഷര്‍ട്ടും ഒരു തനി നാടന്‍ മനുഷ്യന്‍ കൂടെ ഉണ്ട്. അവര്‍ അകത്തിരുന്ന് എന്തോ പൂരിപ്പിക്കുന്നു… ഞാന്‍ എന്തിവലിച്ച് നോക്കിക്കൊണ്ടിരുന്നു.
“ഡാ…” സുനില്‍ തട്ടിയപ്പോഴാണ് ആണ് എനിക്ക് പരിസര ബോധം ഉണ്ടായത്.
“ഏതു നോട്ടമാടാ ഇത്” സുനില്‍ പതുക്കെ ചോദിച്ചു.
“ഇനി ഇവിടെ ഫീസ് അടച്ചാല്‍ മതി എന്നാല്‍ ഞങ്ങള്‍ ക്ലാസ്സിലേക്ക് പോട്ടെ” സുനില്‍ അവന്‍റെ ബന്ധുവിനോട് പറഞ്ഞു. ഞങ്ങള്‍ ക്ലാസിലേക്ക് നടന്നു.
പോകുന്ന വഴിക്കുംക ഥക ള്‍കോ0എന്‍റെ മനസ്സില്‍ ആ മുഖം തന്നെയായിരുന്നു… അകത്തു പോയി ഒന്ന് പേര് എത്തി നോക്കാമായിരുന്നു എന്ന് തോന്നി.. അവളെ എത്രയും വേഗം പരിചയപ്പെടാന്‍ അതിയായ ആഗ്രഹം… യുഗങ്ങളായി കാത്തിരുന്ന നിമിഷം വന്നെത്തിയ പോലെ.
“എന്താടേയ് ഒരു ആലോചന” സുനില്‍ തിരക്കി.
“ഒന്നുമില്ല…” ഞാന്‍ ഒന്നു പറയാതെ ഒഴിഞ്ഞു.
ക്ലാസില്‍ കയറിയെങ്കിലും എന്‍റെ മനസ്സ് അവിടെ ഒന്നും അല്ലായിരുന്നു.. സ്വപ്നങ്ങളില്‍ നിന്ന് രാജകുമാരി ഇറങ്ങി വരുന്നത് കഥകളിലും സിനിമകളിലും മറ്റും കണ്ടിട്ടുണ്ട്. ഞാന്‍ സ്വപ്നം കാണുകയാണോ… എന്‍റെ സ്വപ്നങ്ങളിലെ രാജകുമാരി… അവള്‍ എന്നിക്കുള്ളവള്‍ തന്നെയോ? ഉച്ചക്ക് വിണ്ടും പോയി തിരഞ്ഞെങ്കിലും പ്രതീക്ഷിച്ച പോലെ അവര്‍ തിരിച്ചു പോയിരുന്നു… തിങ്കളാഴ്ചയാണ് ക്ലാസുകള്‍ തുടങ്ങുന്നത്.. ആദ്യത്തെ രണ്ട് മൂന്ന് ദിവസം ഓറിയന്‍റെഷന്‍ ആണ്… പിന്നെയാണ് അധ്യയനം തുടങ്ങുക. ഇനി അടുത്ത ആഴ്ചയേ അവളെ കാണാന്‍ സധ്യത ഉള്ളൂ എന്ന് നിരാശയോടെ ഞാന്‍ ഓര്‍ത്തു.
യാതൊരു സംഭവങ്ങളും ഇല്ലാതെ ആ ആഴ്ച നീങ്ങി. വെള്ളിയാഴ്ച ഞാനും സുനിലും കൂടി ഉച്ച്ക്ക് ദാസപ്പന്‍റെ കടയിലേക്കു വിട്ടു. കാന്‍റീനിലെ ഉച്ചയൂണ്‍ മടുക്കുമ്പോള്‍ ഇടക്കുള്ള പതിവാണ്. ഭക്ഷണം ഒക്കെ കഴിച്ചു കഴിഞ്ഞ് കൈ കഴുകാന്‍
പുറത്തിറങ്ങിയപ്പോള്‍ ആണ് രമേച്ചി പാലുമായി വരുന്നു. എന്നെ കണ്ടപ്പോള്‍ രമേച്ചി പിണക്കത്തില്‍ എന്ന പോലെ മുഖം തിരിച്ചു നടന്നു… തിരികെ വരാനായി ഞാന്‍ കാത്തുനിന്നെങ്കിലും രമേച്ചി ഇറങ്ങിയതിന്‍റെ പിന്നാലെ സുനിലും ഇറങ്ങി വരുന്നത് കണ്ട് ഞാന്‍ അകത്തോട്ട് കയറി. പറ്റ് പുസ്തകത്തില്‍ അന്നത്തേത് കൂടി കുട്ടി എഴുതി ഞാന്‍ ഇറങ്ങി.. രമേച്ചി ഇത്തിരി ദൂരെ എത്തി കഴിഞ്ഞിരുന്നു..
കോളജില്‍ പോകുന്ന വഴി സുനില്‍ വീട്ടിലേക്ക് പോയി… അവന്‍ ഉച്ചയ്ക്ക് ശേഷം ക്ലാസ്സില്‍ കയറുന്നില്ലത്ര… വൈകുന്നേരം ശ്രേയയെ കുട്ടി എങ്ങോട്ടോ പോകാന്‍ പരിപാടി ഉണ്ടെന്ന് അവന്‍റെ സംസാരത്തില്‍ നിന്നും മനസ്സില്‍ ആയി. എനിക്ക് ഉച്ചയ്ക്കു ശേഷം ലാബായിരുന്നു.. ഒഴിവാക്കാന്‍ പറ്റത്തതുക്കൊണ്ട് ഞാന്‍ നേരെ കോളേജിലേക്ക് പോയി.
Enthoru adhayadoo faisaleeee….
Ithinte bakki undooo undenkilll ethaa nameee……
Alla ithree ullengill ini ithupolathee kadha ezhutharathuuu……
Plzzzz apeksha anuuui………
ith kalyaani enna novelinte cipy alle
ഇത് വേറെ സൈറ്റിൽ വായിച്ചിട്ടുണ്ട് . അതിൽ നിന്നും മസാല ഭാഗങ്ങൾ എല്ലാം കട്ട് ചെയ്ത post ചെയ്തതാണ് ഇത് . ഒറിജിനൽ
ഇത് മുമ്പ് വേറൊരു പേരിൽ വായിച്ചിട്ടുണ്ട്.
കഥാപാത്രങ്ങളുടെ പേരുകളിൽ മാത്രം മാറ്റം.
നല്ല നോവൽ ആയിരുന്നു….അവസാനം കൊണ്ടേ കളഞ്ഞു