വൈകുന്നേരം കാറെടുത്ത് വന്നപ്പോള്‍ അനു മുന്നില്‍ തന്നെ വന്നു കയറി. കാര്‍ എടുത്തു പോന്ന് കുറച്ചു കഴിഞ്ഞിട്ടും. അനു പതിവിനു വിപരിതമായി മിണ്ടാതെയിരുന്നു.. ഇന്നലെ അഞ്ജലി പറഞ്ഞത് കാരണം ആണോ.
“എന്താ അനു ഒന്നു മിണ്ടാത്തത്.. ഏതാണിത്ര ഭയങ്കര അലോചന” അനുവിനെ തട്ടിയുണര്‍ത്തി കൊണ്ട് ഞാന്‍ ചോദിച്ചു.
“ഏയ… ഒന്നുമില്ല… ഞാന്‍.. എന്‍ട്രന്‍സിന്‍റെ കാര്യം അലോചിക്കുകയായിരുന്നു” അനു പതിവില്ലാതെ വിക്കി
“അതിനെ പറ്റി എന്‍റെ അനുമോള്‍ എന്തിനാ വിഷമിക്കുന്നത്. ഇനിയും ഒരു വര്‍ഷമില്ലേ അതിനൊക്കെ… എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടങ്കില്‍ ചോദിച്ചാല്‍ പോരെ” ഞാന്‍ സമാധാനിപ്പിച്ചു. അനു ഒന്ന് മൂളി.
“പക്ഷേ അനു അതല്ലല്ലോ ആലോചിച്ചിരുന്നത്… അനുമോള്‍ക്ക് എന്നോട് പറഞ്ഞുടെ…”
“ഏയ്… അങ്ങനെ ഒന്നും ഇല്ല… വെറുതെ ഓരോന്ന്…”
അനുവിന് ഇഷ്ടപ്പെട്ട ബേക്കറി എത്തിയപ്പോള്‍ ഞാന്‍ വണ്ടി പതുക്കെയാക്കി. അതിലെ പോകുമ്പോള്‍ എല്ലാം ഒരു വാനില ഐസ്ക്രീമും അവിടത്തെ പൈനാപ്പിള്‍ കേക്കും അവള്‍ ഒഴിവാക്കാറില്ല. എന്നത് അറിഞ്ഞുകൊണ്ട് തന്നെ ചോദിച്ചു
“നിര്‍ത്തണോ ഇവിടെ… അതോ..”
“അയ്യോ… പൂര്‍ണിമാ ബേക്കറി എത്തിയത് അറിഞ്ഞതെ ഇല്ല… അപ്പോ ജിത്തുട്ടന് ഓര്‍മയുണ്ടല്ലേ… നല്ല ജിത്തുട്ടന്‍”
“മ്മ്ം… ഐസ്ക്രീം ഒക്കെ വാങ്ങി തരാം… പക്ഷേ പകരം എനിക്ക് എന്ത് തരും”
“അയ്യോ… ഞാനെന്താ ജിത്തുട്ടന് തരുക”
“നീ ഒന്ന് ചിരിച്ചാല്‍ മതി… ആ നുണ കുഴിയും കാണിച്ച്”
അനുവിന്‍റെ ആ കവിളുകളില്‍ നുണകുഴി തെളിഞ്ഞു.. ഒപ്പം ആ കവിളുകള്‍ ഒന്ന് തുടുത്തു…
“ഹൊ.. സമാധാനമായി.. എന്‍റെ അനു… നിന്‍റെ ഈ ചിരി കാണാന്‍ എന്തു ചന്തമാണെന്നൊ…” ഞാന്‍ അനുവിന്‍റെ കവിളില്‍ ഒന്ന് നുള്ളി.
അവളെ ഒന്ന് പൊക്കാനായി പറഞ്ഞതാണെങ്കിലും കാര്യം ശരിതന്നെ… കവിളുകളില്‍ നുണകുഴി തെളിയുന്ന ആ ചിരി അരെയും മയക്കും. അര്‍ത്ഥം വച്ച് ഞാന്‍ മൂളിപ്പാട്ടും പാടി
“എന്തിനി മൌനം… എന്തിനി നാണം”
ഐസ്ക്രീമും കേക്കും ഞാന്‍ കാറില്‍ തിരിച്ചെത്തി… ഐസ്ക്രീം കഴിച്ച് കൊണ്ടിരിക്കുമ്പോള്‍ അനു ചോദിച്ചു
“ജിത്തുവേട്ടാ… ഈ ബന്ധത്തില്‍ ഉള്ളവര്‍ കല്യാണം കഴിക്കുന്നത് നല്ലതല്ല എന്നു പറയുന്നത് ശരിയാണോ?”
“ങാ.. വളരെ അടുത്ത ബന്ധത്തില്‍ ഉള്ളവര്‍ കല്യാണം കഴിക്കുന്നത് നല്ലതല്ല എന്നാണ് ഇപ്പോള്‍ പറയുന്നത്” ഞാന്‍ അത് പറഞ്ഞപ്പോള്‍ അനുവിന്‍റെ മുഖം ഒന്ന് വാടി
“പക്ഷേ നമ്മുടെ നാട്ടില്‍ അങ്ങനെ പണ്ട് മുതലേ ഉള്ളതല്ലേ… മുറപെണ്ണും മുറച്ചെറുക്കനും ഒക്കെ അവര്‍ക്ക് കുഴപ്പം ഒന്നും സംഭവിച്ചാലല്ലോ” ഞാന്‍ സമാധാനിപ്പിച്ചു
അനു എന്തോ ആലോചനയില്‍ മുഴുകി
“അല്ല… നമ്മുടെ ബന്ധത്തില്‍ ഉള്ള ആരെയാ നിനക്ക് കല്യാണം കഴിക്കേണ്ടത്” കുനിഞ്ഞ് അവളുടെ മുഖത്ത് നോക്കി കൊണ്ട് ചോദിച്ചു
“ശ്ശൊ… ഈ ജിത്തുവേട്ടന്‍..” മിനുവിന്‍റെ കവിളുകള്‍ വിണ്ടും തുടുത്തു… അവള്‍ മുഖം തിരിച്ചു പുറത്തേക്ക് നോക്കി… അപ്പോഴും ആ നുണകുഴികള്‍ മാഞ്ഞിരുന്നില്ല..
“ദോ… നാണം അപ്പോ ആരോ ഉണ്ട്… കള്ളി… സത്യം പറ” അവളുടെ താടിയില്‍ പിടിച്ചു മുഖം തിരിച്ചു കൊണ്ട് ഞാന്‍ ചോദിച്ചു.
“പോ… അവിടുന്ന്..” അനു ഐസ്ക്രീം കപ്പ് താഴെ ഇട്ട് കൈകള്‍ കൊണ്ട് മുഖം പൊത്തി.
“മ്മ്ം… ഞാന്‍ കണ്ടുപിടിച്ചോളാം…”
അപ്പോ പെണ്ണിനിപ്പോഴും എന്നോട് ഇഷ്ടം ഉണ്ട്… കൊള്ളാം… അത്രയും സമാധാനമായി… പക്ഷേ തൊട്ടാവാടിയാണ്… സൂക്ഷിച്ചു കൈകാര്യം ചെയ്യണം. ഞാന്‍ വണ്ടി എടുത്തു.
തറവാട്ടില്‍ എത്തിയപ്പോള്‍ ചെറിയമ്മ ഒരു സല്‍ക്കാരം ഒരുക്കിയിരുന്നു… അന്നവിടെ നില്‍ക്കാന്‍ പറഞ്ഞെങ്കിലും. നാളെ ലാബ് ഉണ്ടെന്നു പറഞ്ഞ് ഞാന്‍ മുങ്ങി.
Enthoru adhayadoo faisaleeee….
Ithinte bakki undooo undenkilll ethaa nameee……
Alla ithree ullengill ini ithupolathee kadha ezhutharathuuu……
Plzzzz apeksha anuuui………
ith kalyaani enna novelinte cipy alle
ഇത് വേറെ സൈറ്റിൽ വായിച്ചിട്ടുണ്ട് . അതിൽ നിന്നും മസാല ഭാഗങ്ങൾ എല്ലാം കട്ട് ചെയ്ത post ചെയ്തതാണ് ഇത് . ഒറിജിനൽ
ഇത് മുമ്പ് വേറൊരു പേരിൽ വായിച്ചിട്ടുണ്ട്.
കഥാപാത്രങ്ങളുടെ പേരുകളിൽ മാത്രം മാറ്റം.
നല്ല നോവൽ ആയിരുന്നു….അവസാനം കൊണ്ടേ കളഞ്ഞു