ജിത്തുവിന്‍റെ അഞ്ജലി 66

“ങാഹാ… അപ്പോ നിയും വീശുമല്ലെ. കൊള്ളാല്ലോ മോളേ…” അവളുടെ കള്ളി കയ്യോടെ പിടിച്ച സ്ന്തോഷത്തില്‍ ഞാന്‍ പറഞ്ഞു.

“അങ്കിള്‍നും ആന്‍റിക്കും അറിയുമോ”

“ങാ.. ദേ നോ ഇറ്റ്‌” അഞ്ജലി വിക്കി

“എന്നാല്‍ അവരു വരുമ്പോള്‍ ചോദിക്കാം” ഞാന്‍ ചെറിയൊരു ഭീഷണി ഇട്ട്കൊടുത്തു.
അഞ്ജലിയുടെ മുഖം ചുവന്നു

“ശരി എന്നാല്‍ നമുക്ക് കോംപ്രമൈസ്‌ ആവാം. എന്തേ” കിട്ടിയ കച്ചിതുരുമ്പില്‍ കയറി പിടിച്ച് ഞാന്‍ പറഞ്ഞു.

മുഖം കുനിച്ചു അഞ്ജലി അകത്തേക്ക് നടന്നു.
അപ്പോള്‍ തല്‍ക്കാലം രക്ഷപ്പെട്ടു. എന്നാലും കുറച്ചു കൂടി ബലമുള്ള എന്തെങ്കിലും കാരണം തപ്പി കണ്ടു പിടിക്കണം… അമേരിക്കയില്‍ ഇവള്‍ക്ക് വല്ല കാമുകന്‍മാരെ ഉണ്ടെന്ന തുമ്പോ തൂരിമ്പോ… അവരുടെ കത്ത്, ഫോട്ടോ അങ്ങനെ എന്തെങ്കിലും കിട്ടിയാല്‍ കാര്യങ്ങള്‍ പിന്നെ വരുതിയില്‍ ആയേനെ. അത് പക്ഷേ ഇപ്പോള്‍ തപ്പാന്‍ പറ്റില്ല. രണ്ടു ദിവസം കഴിഞ്ഞ് ഇവള്‍ ചെറിയുമ്മയുടെ വീട്ടില്‍ പോകും. അപ്പോള്‍ പരിപാടി ഒപ്പിക്കാം. പക്ഷേ ഇനി മുതല്‍ എത്തിനോട്ടം പറ്റില്ല. കുറച്ച് കാലത്തെങ്കിലും.

രാത്രി ഭക്ഷണം കഴിച്ച് കിടക്കാന്‍ പോകുന്നതിന് മുന്‍പ് ബാത്ത്‌റൂമില്‍ പോയപ്പോള്‍ ഒരു ദുര്‍ബുദ്ധി തോന്നിയത്. കഴിഞ്ഞ തവണ അങ്കിള്‍ കൊണ്ടുവന്ന ഒരു ഡിജിറ്റല്‍ കാംകോഡര്‍ താഴെ പൊടിപിടിച്ച് ഇരിപ്പുണ്ട്. അത് അമ്മയുടെ കയ്യില്‍ നിന്നും ഒപ്പിക്കാന്‍ പറ്റിയാല്‍…
ഞാന്‍ താഴെ എത്തി, അമ്മ അപ്പോഴും അടുക്കളയില്‍ തന്നെ

“അമ്മ.. ആ കാംകോഡര്‍ എവിടെയാ വച്ചിരിക്കുന്നത്..? ഞാന്‍ അടുക്കള വാതില്‍ നിന്നും ചോദിച്ചു

“അത് ആ മുറിയിലെ അലമാരിയില്‍‍ കാണും. എന്തിനാ?” അമ്മ ചോദിച്ചു.

“അടുത്ത അഴ്ച കോളേജില്‍ നിന്നും മുന്നാറില്‍ പോകുന്ന കാര്യം ഞാന്‍ പറഞ്ഞിരുന്നില്ല.. അവിടെ പോകുമ്പോള്‍ കൊണ്ടു പോകാന്‍ ആണ്. പോകുന്നതിന് മുന്‍പ് അത് എങ്ങനെയാണ് എന്ന് ഒന്ന് നോക്കി മനസ്സിലാക്കാനാ” ഞാന്‍ കാരണം ബോധിപ്പിച്ചു.

“ഈ രാത്രിയില്‍ തന്നെ വോണോ നാളെ രാവിലെ എടുത്തു തന്നാല്‍ പോരെ” പാത്രങ്ങള്‍ കഴുകി കൈ തുടച്ച്‌ കൊണ്ട് അമ്മ ചോദിച്ചു.

“ഒന്നെടുത്തു താ അമ്മ” ഞാന്‍ കെഞ്ചി

“ശ്ശൊ… അച്ഛനും മോനും എന്തെങ്കിലും ചോദിച്ചാല്‍ അപ്പൊ തന്നെ കയ്യില്‍ കിട്ടണം, വാ”

അമ്മയുടെ പിന്നാലെ ഞാനും മുറിയിലേക്ക് നടന്നു. കാംകോഡര്‍ കയ്യിലാക്കി തിരിച്ച് എന്‍റെ മുറിയില്‍ എത്തി. സോണിയുടെ പുതിയ മോഡല്‍ ആണ്. കയ്യില്‍ ഒതുങ്ങുന്നത്ര ചെറുത്. അതിന്‍റെ കുടെ ഉള്ള പുസ്തകം നോക്കിയും ചില പരിക്ഷണങ്ങള്‍ നടത്തിയും ഞാന്‍ അതിന്‍റെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കി. പരിക്ഷണങ്ങള്‍ കഴിഞപ്പോള്‍ അതിന്‍റെ ബാറ്ററിയുടെ കഥ തീരാറായി. അത് ചാര്‍ജിനിട്ട് ഞാന്‍ കിടന്നു…

പിറ്റേന്ന് രാവിലെ നേരത്തെ കുളിയും മറ്റും കഴിഞ്ഞ് നേരെ കോളേജിലേക്ക് വീട്ടു.

കൌണ്‍സില്‍ അവസാന ദിവസം ആയതിനാല്‍ കുറച്ച് ആള്‍ക്കാരെ ഉണ്ടായിരുന്നുള്ള. കത്തി ക്ലാസ്സുകള്‍ ഒരോന്നായി അരങ്ങേറി. ഇതിലും ഭേദം കരടിയുടെ ക്ലാസ്സില്‍ ഇരിക്കുന്നത് ഒന്നും ഇല്ലമെങ്കിലും കരടിക്ക് വിവരം ഉണ്ട്… പിള്ളേര്‍ക്കും അതുപോലെ വിവരം വയ്പ്പിച്ചോ അടങ്ങു എന്ന ഒരു വാശി ഉണ്ടെന്ന് കുഴപ്പം മാത്രമേ ഉള്ളൂ. അതിനായി സ്കൂളിലെ പോലെ ദിവസവും ചോദ്യം ചോദിക്കല്‍ എന്ന പരിപാടി ആണ് തുടങ്ങുക. ഉത്തരം കൊടുക്കാത്ത ക്ലാസ്സിലെ പകുതിയില്‍ അധികം വരുന്ന പിള്ളേരെ എഴുന്നേല്‍പ്പിച്ചു നിര്‍ത്തി പതിവ് ഉപദേശവും കഴിഞ്ഞാണ് ക്ലാസ്സ്‌ തുടങ്ങുക… അഞ്ജലിയെ വരുതിയിലാക്കാന്‍ ഉള്ള വഴിയും ആലോചിച്ച് ക്ലാസ്സില്‍ ഇരുന്നു…

ഉച്ചയ്ക്ക് ശേഷം മൂന്നാറില്‍ പോകുന്നതിനെ പറ്റിയുള്ള ചര്‍ച്ചയായിരുന്നു.. ക്ലാസ്സില്‍ എല്ലാവരും വരുന്നുണ്ട്. ശ്രേയ വരുന്നുണ്ടോ എന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്. ക്ലാസ്സിലെ എന്നല്ല കോളജിലെ മൊത്തം ഹൃദയസ്പന്ദനം ആണ് ശ്രേയ. കാണാന്‍ അത്ര സുന്ദരിയൊന്നും അല്ലെങ്കിലും മൊത്തത്തില്‍ ഒരാനച്ചന്തം ഉണ്ടെന്ന് പറയാം. ശ്രേയയുടെ പുറകില്‍‍‍ പലരും നടക്കുന്നുണ്ടങ്കിലും ശ്രേയക്ക് ഒരാളോട് മാത്രമേ താല്‍പര്യം ഉള്ളത്…. സുനിലിനോട്… അവനാണെങ്കില്‍ ഒടുക്കത്തെ വെയ്റ്റിടലും. ശ്രേയയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് അവസാനം അവന്‍ വരാം എന്ന് സമ്മതിച്ചു മൂന്നാറിലെ പരിപാടിയുടെ മുഖ്യ സംഘാടകന്‍ സുരേഷാണ് അവിടെ തോട്ടവും ഫാക്ടറിയും കാണുന്നതും ഡോര്‍മിറ്ററിയും മറ്റു ശരിയാക്കിയത് അവനാണ്‌… അവന്‍റെ അച്ഛന്‍ അവിടെ റ്റാറ്റാ ട്ടീ എരിയ മാനേജര്‍ ആണ്. എല്ലാവര്‍ക്കും ചോര്‍ന്ന് ഒറ്റ ഡോര്‍മിറ്ററിയാണ് എന്നുള്ളതാണ് ഇപ്പോള്‍ പുകയുന്ന പ്രശ്നം.. പെണ്ണുങ്ങളുമായുള്ള സല്ലപിക്കാനുള്ള അവസരങ്ങള്‍ക്ക്‌ വേണ്ടിയാണ് ഒറ്റ ഡോര്‍മിറ്ററി എന്ന ആശയം നടപ്പിലാക്കിയത്‌. പെണ്‍കുട്ടികള്‍ ആരും വരില്ല എന്നു ഭീഷണി പെടുത്തിയപ്പോള്‍ പിന്നെ വേറെ ഉണ്ടോ എന്നു നോക്കാം എന്ന വാഗ്ദാനത്തിലാണ് കഴിഞ്ഞ ചര്‍ച്ച പിരിഞ്ഞത്. ഇത്തവണ വേറെ കിട്ടിയെങ്കിലും അത് ചെറുതാണെന്നും അതിനാല്‍ ഒന്നില്ലങ്കില്‍ രണ്ടു കൂട്ടത്തിലും കുറച്ചു പേര്‍ താഴെയുള്ള ഡോര്‍മിറ്ററി കിടക്കണ്ടിവരും എന്ന് സുരേഷ് പറഞ്ഞു. കൂട്ടിയും കിഴിച്ചും നോക്കിയപ്പോള്‍ മൊത്തം 8 പേര്‍… 5 ആണുങ്ങളും 3 പെണ്ണുങ്ങളും കോമണ്‍ ഡോര്‍മിറ്ററി ഉപയോഗിക്കണ്ടിവരും… ആ അഞ്ചു പേര്‍ അവന്‍ ആണുങ്ങള്‍ എല്ലാവരും റെഡി… പെണ്ണുങ്ങള്‍ക്ക് അപ്പോഴും സംശയം… ക്ലാസ്സിലെ ആദ്യത്തെ ട്രിപ്പ്‌ ആയത് കൊണ്ട് അതില്‍ നിന്നും ഒഴിവാക്കാനും ആര്‍ക്കും മനസ്സ് വരുന്നില്ല… അവസാനം തീരുമാനം പെണ്‍കുട്ടികള്‍ക്ക് വീട്ടു. ഒന്നില്ലെങ്കില്‍ ആദ്യത്തെ വലിയ ഡോര്‍മിറ്ററി എടുക്കുക. എട്ടു പേര്‍ തിരഞ്ഞ് പഠിച്ച് അവര്‍ തന്നെ പറയുക.

5 Comments

  1. Enthoru adhayadoo faisaleeee….
    Ithinte bakki undooo undenkilll ethaa nameee……
    Alla ithree ullengill ini ithupolathee kadha ezhutharathuuu……
    Plzzzz apeksha anuuui………

  2. ith kalyaani enna novelinte cipy alle

  3. ഇത് വേറെ സൈറ്റിൽ വായിച്ചിട്ടുണ്ട് . അതിൽ നിന്നും മസാല ഭാഗങ്ങൾ എല്ലാം കട്ട്‌ ചെയ്ത post ചെയ്തതാണ് ഇത് . ഒറിജിനൽ

  4. പാക്കരൻ

    ഇത് മുമ്പ് വേറൊരു പേരിൽ വായിച്ചിട്ടുണ്ട്.
    കഥാപാത്രങ്ങളുടെ പേരുകളിൽ മാത്രം മാറ്റം.

  5. നല്ല നോവൽ ആയിരുന്നു….അവസാനം കൊണ്ടേ കളഞ്ഞു

Comments are closed.