ജീവിത സഖി [Suresh] 117

എല്ലാവരും ആർത്തു ചിരിച്ചു ….. കണ്ടോ കുറ്റക്കാരൻ ഞങ്ങടെ ചെറുക്കൻ അല്ല … കണ്ടില്ലേ അവളുടെ പരാക്രമം … ഇന്ദുചിരിച്ചുകൊണ്ട് അത്‌ പറഞ്ഞപ്പോള് ശേഖരേട്ടൻ വെളുക്കെ ചിരിച്ചു ….

എന്നാൽ ഞങ്ങൾ …ഇറങ്ങട്ടെ ….

ഏട്ടാ ഒരു നിമിഷം ഞാൻ അവളെ ഒന്ന് കാണട്ടെ ….ഭാര്യ അകത്തേക്ക് പോയി ,അവൾ രേഖയുടെ നെറ്റിയിൽ കുങ്കുമം തൊതൊട്ടുകൊ ടുത്തിരുന്നു …

എന്റെ വീട്ടിൽ അമ്മായിഅമ്മ പോരില്ല പക്ഷെ കുരുത്തക്കേട് കാണിച്ചാൽ എന്റെഭാര്യ അടിച്ചു പുറം പൊളിക്കും . ഇന്ന് തന്നെ ഒരുത്തനെ ചപ്പാത്തിക്കട്ടക്ക് ആണ് ത വിലങ്ങും അടിച്ചത് ഞാൻ തന്നേ പേടിച്ചു പോയി ….. ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു .

ഇവൾക്ക് കുറച്ചു അടിയുടെ കുറവുണ്ട് ,കുഞ്ഞല്ലേ എന്ന് പറഞ്ഞു ഒരുപാട് ലാളിച്ചു.. ഇന്ദു നന്നായി പെരുമാറിക്കോ …..അവളുടെ ‘അമ്മ ആത്മാർത്ഥമായി പറഞ്ഞു .

ഞാൻ അത് ഏറ്റെന്ന് ……. വാമഭാഗം …ഞാൻ ഉള്ളിൽ കിടുങ്ങി (അവർക്കു ഈ ഭ്രാന്തിയെ അറിയില്ല …..).

രേഖ ഭാഗ്യവതിയാണ് എന്നു വസുമതി ….. വേറൊന്നുമല്ല ഇങ്ങനെ ഒരു ചേട്ടനെ അല്ലെ അവൾക്കു കിട്ടിയത് …

ഞാൻ ചെല്ലുമ്പോൾ മുഖം എല്ലാം തുടച്ചു ,അനിയത്തിക്ക് പൌഡർ ഓക്കേ ഇട്ടു കൊടുക്കുകയാണ് ഏട്ടൻ ……

എല്ലാവരും എന്നെ നോക്കി ,ഞാൻ ചമ്മിയെങ്കിലും എന്റ്റെ അനിയതിക്കല്ലെ എന്ന് പറഞ്ഞ ഞാൻ തടി ഊരി ..

പടി ഇറങ്ങുമ്പോൾ രേഖ എന്റെ കയ്യിൽ ഇറുക്കെ പിടിച്ചു …. തെറ്റ് എന്റെയാ അതിനു ശിവ്‌ നാ തല്ലുകൊണ്ടത് എന്ന് പറഞ്ഞു അവളുടെ കണ്ണ് നിറഞ്ഞിരുന്നു …. ഞാൻ അവളെ നെറ്റിയിൽ മുത്തി മിടുക്കിയായി പടിക്കു എന്ന് പറഞ്ഞു ഇറങ്ങി ….

അവളുടെ വീടിനു മുന്നിൽ ഞാൻ വണ്ടി നിർത്തിയെങ്കിലും , അമ്മേം അച്ഛനും വേണമെങ്കിൽ നമ്മുടെ വീട്ടിൽ വരട്ടെ എന്നുപറഞ്ഞു അവൾ ഇങ്ങിയില്ല ……

ഞങ്ങൾ വീട്ടിൽ എത്തിയപ്പോൾ ‘അമ്മ കാത്തിരിക്കുകയാണ് …

എപ്പോഴാ ….. എന്ന് ‘അമ്മ എന്നോട് ചോദിച്ചു …

ജോലി ആകട്ടെ……….. എന്ന് ഞാൻ

അത് ശരിയാ…………  എന്ന് ‘അമ്മ . അവൾ ഞങ്ങളെ നോക്കി അമ്പരന്നു നിൽക്കുകയാണ് …

നിങ്ങൾക് ടെലിപ്പതി വലവും ഉണ്ടോ ? എന്ന് അവൾ ..

ഞാനും അമ്മയും അങ്ങനെയാണ് അമ്മ വിചാരിക്കുന്നത് ഞാനും ,ഞാൻ വിചാരിക്കുന്നത് അമ്മയും അറിയാതെ തന്നെ ചെയ്യും.

ഞങ്ങൾ മുന്നും അവന്റെ റൂമിലേക്ക് പോയി ..അവൻ ഞങ്ങളെ ശ്രദ്ധിക്കാതെ ഇരിക്കുകയാണ് …..

അപ്പൂസേ …. ഞാൻ വിളിച്ചു അവൻ എന്നെ ശ്റദ്ധിച്ചില്ല …

എടാ ……. അവൾ കാലിപ്പിച്ചു വിളിച്ചു … അവൻ അവളുടെ മുഘത്തെക്കു ദയനീയമായി നോക്കി ….

Updated: August 18, 2020 — 1:10 am

7 Comments

  1. Simple & short!! Superb!!!!

    Thanks

  2. വായനക്കാരൻ

    നല്ല കഥ. വളരെയധികം ഇഷ്ടപ്പെട്ടു.

  3. കഥക്ക് പേര് പെൺ കോന്തൻ, എന്ന് ആണ് ഉദ്ദേശിച്ചത് പക്ഷെ… ഇട്ടില്ല

  4. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
    Nice feel good story

    1. Thanks buddy

Comments are closed.