ജീവിത സഖി [Suresh] 117

എനിക്ക് ഇവർ രണ്ടുമേ ഉള്ളു…… ആ അച്ചന്റെ ചങ്കു നീറുന്നത് ഞാൻ അറിഞ്ഞു. എന്റെ അവസ്ഥ മനസിലാക്കി വസുമതി ഇടപെട്ടു.

അച്ഛാ……  അവളെയാ പറയണ്ടേ, ആരേലും എന്തേലും പറഞ്ഞാൽ ഉടനെ കയറെടുക്കാൻ പാടുണ്ടോ….

അതെ അതും ശരിയാ…. ശേഖരേട്ടൻ പറഞ്ഞു.
പെട്ടന്ന് ഒരു ഉൾവിളി പോലെ ഞാൻ ശേഖരേട്ടനോട് ഇങ്ങനെ പറഞ്ഞു.

ശേഖരേട്ടാ .. ഞാൻ ചേട്ടനെ അച്ഛന്റെ സ്ഥാനത്താണ് കാണുന്നെ.
ഞാൻ……  ഞാൻ അവളെ ഒന്ന് കണ്ടോട്ടെ…

അവൾ… അവൾ ആ മുറിയിലുണ്ട്….. വസുമതി പറഞ്ഞു.

ഞാൻ ആ മുറിയുടെ വാതിലിൽ തട്ടി പിന്നെ ഉള്ളിലേക്ക് കയറി.  അവൾ മേശയിൽ ചാരിനില്ക്കുന്നുണ്ട് എന്നെ കണ്ട് അവൾ തലകുനിച്ചു, ഒരു കൊച്ചുസുന്ദരി .
അവളുടെ നെറ്റിയിൽ ഭസ്മവും കുങ്കുമവും മഞ്ഞളും.
ആ….. അമ്മ ഒരുപാട് വഴിപാടും പൂജയും ചെയ്തിട്ടുണ്ട് എന്നത് നിശ്ചയം.

അവളുടെ നെനെറ്റിയിൽ നിന്നും കുങ്കുമം കവിളിൽ പൊടി പൊടി അയ് പടർന്നിരുന്നു ,സ്വതവേ ചുവന്ന കവിളിന്റെ ഭംഗി അത് കൂട്ടിയിരുന്നു ഒരു ശാലീന സുന്ദരി , ഇവളെ നോക്കി എങ്ങനെയാണ് അവൻ ചോളി —–ക്യാഹെ പാടിയതെന്നു ഒരുനിമിഷം ഞാൻ’ചന്ദിച്ചു .

ഞാൻ അവളുടെ അടുത്തേക്ക് ചെന്നു .

മോളെ നീ ……. നീ… എന്ത് പണിയാ ച്യ്തത് …

അവൾ മുഖം ഉയർത്തി എന്റെ കണ്ണിൽ നോക്കി …..

സുരേഷ് ഏട്ടാ ……. ശിവ് (അപ്പൂസ്‌ )….. ശിവ് ഇങ്ങനെ ചെയ്യുമെന്നു ഞാൻ വിചാരിച്ചില്ല ഏട്ടാ ……അവളുടെ കണ്ണിൽ കുറേശേ കണ്ണുനീർ നിറയുന്നത് ഞാൻ കണ്ടു .

എനിക്ക്……

എനിക്ക് …. വിശ്വസിക്കാൻ പറ്റിയില്ല …… പിന്നെഞാൻ ചെയ്തതൊന്നും എനിക്ക് ഓർമ്മയില്ല ….. ഏട്ടാ ….

അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ കുടു കൂടെ ഒഴുകി. ഒരുനിമിഷംകോളേജിൽ വെച്ച് കരഞ്ഞ ഇന്ദുവിനെ ആണ് എനിക്ക് ഓർമ്മവന്നത് ഞാൻ അവളുടെ തോളിൽ പിടിച്ചു എന്റെ മാറിലേക്ക് അണച്ചു… അവൾ ഒരു കൊച്ചു കുഞ്ഞിനെപ്പോലെ തേങ്ങി തേങ്ങി കരഞ്ഞു. അവളുടെ തലമുടിയിൽ മെല്ലെ തഴുകി പിന്നെ അവളെ അടർത്തിമാറ്റി .

ഞാൻ അവിടെ ഉണ്ടായിരുന്നത് ടവ്വൽ എടുത്ത് അവളുട മുഖവും കണ്ണും തുടച്ചു പിന്നെ പൗഡർ എടുത്ത് അവളുടെ മുഖത്തു ഇട്ടു, അവൾ പൌഡർ തുടക്കുന്നതിന് അനുസരിച്ചു മുഖം ഒരു കുഞ്ഞിനെ പോലെ തിരിച്ചുതന്നു.

ഞങ്ങൾ വാതിൽക്കലേക്ക് തിരിഞ്ഞപ്പോൾ ഞങളെ നോക്കി നിൽക്കുന്ന വസുമതിയെ ആണ് കണ്ടത് .

ഞങ്ങൾ പൂമുഖത്തേക്കു വന്നപ്പോൾ ‘അമ്മ ചായ കൊണ്ട് വന്നു എനിക്ക് ഇന്ദുവിനും ശേഖരേട്ടനും തന്നു  അടുക്കളയിലേക്കു പോകാൻ തിരിഞ്ഞപ്പോൾ ഞാൻ വിളിച്ചു.

അമ്മേ … അവൻ നല്ല ചെറുക്കനാണ് കൂട്ടുകാര് കൂടി പന്തയം വെച്ചപ്പോൾ കാണിച്ച കുസൃതിയാണ് ക്ഷമിക്കണം . ഇപ്പൊ അവൻ എഞ്ചിനീറിങ്  അവസാന വര്ഷമാണ് അത് കഴിഞ്ഞാൽ അവൻ ബാംഗ്ലൂരിൽ ഞങ്ങടെ കൂടെ പ്പോരും അവിടെ ജോലിക്കു ചേരും . അങ്ങനെ ആണെന്ഗിൽ അത് കഴിഞ്ഞു ഞങ്ങൾ ഇവളെ ഞങ്ങളുടെ വീട്ടിലേക്ക് കൊണ്ടുപോയിക്കോട്ടെ …

എല്ലാവരും ഒരുനിമിഷം സ്തബ്തരായി…. ഇന്ദു എനിക്ക് നേരെ തള്ള വിരൽ ഉയർത്തി തുമ്പ്സ് അപ്പ കാണിച്ചു …..രേഖയുടെ മുഖം നാണത്തിൽ കുനിഞ്ഞു് …..

എനിക്ക് ഒയിരംവട്ടം സന്തോഷം ആണ് മോനേ…. എന്ന് ശേഖരേട്ടൻ

ഒരുനിമിഷം രേഖ ഓടിവന്നു എന്നെ എല്ലാം മറന്നു കെട്ടിപിടിച്ചു എന്റെ കവിളിൽ ഉമ്മവെച്ചു. അത്  കഴിഞ്ഞാണ് അവൾക്കു ബോധം വന്നത് ,ശരവേഗത്തിൽ അവൾ അവളുടെ റൂമിലേക്ക് ഓടി ……

Updated: August 18, 2020 — 1:10 am

7 Comments

  1. Simple & short!! Superb!!!!

    Thanks

  2. വായനക്കാരൻ

    നല്ല കഥ. വളരെയധികം ഇഷ്ടപ്പെട്ടു.

  3. കഥക്ക് പേര് പെൺ കോന്തൻ, എന്ന് ആണ് ഉദ്ദേശിച്ചത് പക്ഷെ… ഇട്ടില്ല

  4. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
    Nice feel good story

    1. Thanks buddy

Comments are closed.