ജീവിത സഖി [Suresh] 117

ഏട്ടൻ കോളേജിൽ നിന്നും എന്നെ ഇഷ്ടം അല്ല എന്ന് പറഞ്ഞപ്പോൾ, ചാകാൻ പോയതാ ഞാനും ..

അന്ന് അപ്പൂസ് (എന്റെ അനിയൻ )… എന്റെ പിന്നാലെ ചേച്ചി.. ചേച്ചി…. എന്ന് വിളിച്ചു ഒരുപാട് നേരം പിന്നാലെ വന്നു, ഞാൻ ദേഷ്യപ്പെട്ടിട്ടും അവൻ പോയില്ല . ഞാൻ അവനെ ദേഷ്യത്തിൽ തള്ളിയിട്ടും അവൻ പോയില്ല. ഒടുവിൽ ഞാൻ വീട്ടിലേക്കുള്ള ഗേറ്റ്  കയറിയപ്പോൾ അവൻ പുറത്തു നിന്ന്
എന്റെ ചേട്ടന് ചേച്ചിയെ ഇഷ്ടം ആണ് എന്ന് വിളിച്ചു പറഞ്ഞു.ഞാൻ ഒരു നിമിഷം അങ്ങാതെ നിന്ന് പോയി, പിന്നേ ഗേറ്ററിനു പുറത്ത്  വന്നപ്പോൾ അവൻ അവിടെ ഉണ്ട്.

ചേച്ചിക്ക് തരാൻ ഏട്ടൻ തന്നതാ എന്ന് പറഞ്ഞു.
ആ……കത്ത് എന്റെ കയ്യിൽ തരുന്നതിനു മുന്നേ, അവൻ ഇങ്ങനെ പറഞ്ഞു

ചേച്ചിയെ ആ ശൃങ്കാരികളിൽ നിന്നും രക്ഷിക്കാൻ ആണ് ഇഷ്ട്ടം അല്ല എന്ന് ഏട്ടൻ  പറഞ്ഞത് എന്ന് .. അവൻ  പറഞ്ഞു, ഞാൻ ശരിക്കും നാണിച്ചു പോയി.

നിനക്ക് ഇതെങ്ങനെ അറിയാം എന്ന് ചോദിച്ചപ്പോൾ

ഞാൻ കത്ത് വായിച്ചു…….. എന്ന് അവൻ.

ഞാൻ അവന്റെ ചെവി പൊന്നാക്കിയിട്ടാണ് അന്ന് കത്ത് വാങ്ങിയത്….

അന്ന് അവൻ ഞാൻ ദേഷ്യപ്പെട്ടപ്പോൾ തിരുച്ചു പോയിരുന്നെങ്കിൽ……..

എന്റെ ഏട്ടന്റെ സ്നേഹം അറിയാതെ ഞാൻ ഈ ലോകം വിട്ടു പോയേനേ.

അവൾ എന്നെ ഇറുക്കി പിടിച്ചു….. ഞാൻ മനസ്സിൽ അപ്പൂസിനു നന്ദി പറഞ്ഞു… എന്നിട്ട് എന്റെ പെണ്ണിന്റ കണ്ണിൽ മുത്തം കൊടുത്തു.

ഞാൻ ഒന്നും മിണ്ടാതെ വണ്ടി എടുത്തു, അവളുടെ വീട്ടിലേക്ക് ആയിരിക്കും എന്ന ഊഹത്തിൽ വണ്ടി തിരിച്ചു. ഞാൻ ആ ഗേറ്റിലേക്ക് നോക്കി….

വസുമതിയുടെ വീട്ടിലേക്ക് അവൾ പറഞ്ഞു, ഞാൻ അവളെ നോക്കി, പിന്നെ വണ്ടി മുന്നോട്ട് എടുത്തു അവളുടെ വീട്ടിൽ നിന്നും നാലാമത്തെ വീട്.

എങ്ങനെ അവരെ ഫേസ് ചെയ്യും എന്ന് ഒരു പിടിയും ഇല്ല.  നിനക്ക് അവിടുന്നെ പറയാമായിരുന്നില്ലേ .. ഞാൻ നീരസത്തിൽ ചോദിച്ചു.

കുറച്ചു വിഷമിക്കു….എന്ന് അവൾ

അവൾ കാളിങ് ബെല്ല് അടിച്ചു. ശേഖരേട്ടൻ, അച്ഛന്റെ കൂട്ടുകാരൻ ആദ്യമായി ചിരിക്കാതെ എന്നെ വരവേറ്റു. ശത്രു ആണെങ്കിലും വീട്ടിൽ വന്നാൽ കയറ്റി തിരുത്തേണ്ട മര്യാദ……

വസുമതീയുടെ  അമ്മ.. എന്റെ ഹൃദയത്തിൽ തുളയുന്നപോലെ നോക്കി. എനിക്ക് ആ അമ്മയുടെ കണ്ണിനെ നേരിടാൻ ആയില്ല.

ഞാൻ ശേഖരേട്ടന്റെ കയ്യിൽ പിടിച്ചു പിന്നെ…. മാപ്പ്…… എന്റെ അനുജൻ ചെയ്തത് വലിയ തെറ്റാണ് മാപ്പ്…..

അദ്ദേഹം ഒന്നും പറഞ്ഞില്ല, വസുമതി ഇന്ദുവിന്റെ അടുത്ത് നിൽപ്പുണ്ട്…

ഞാൻ കേസ് കൊടുക്കാൻ പോയതാ… ഇവളും രേഖയും പറഞ്ഞത് കൊണ്ടാ കൊടുക്കാഞ്ഞേ.

Updated: August 18, 2020 — 1:10 am

7 Comments

  1. Simple & short!! Superb!!!!

    Thanks

  2. വായനക്കാരൻ

    നല്ല കഥ. വളരെയധികം ഇഷ്ടപ്പെട്ടു.

  3. കഥക്ക് പേര് പെൺ കോന്തൻ, എന്ന് ആണ് ഉദ്ദേശിച്ചത് പക്ഷെ… ഇട്ടില്ല

  4. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
    Nice feel good story

    1. Thanks buddy

Comments are closed.