ജീവിത സഖി [Suresh] 117

ആ……റൂമിന് ഒരു വാതിലെ ഉള്ളു……
എന്ന് അമ്മ പറയുന്നത് കേട്ട് കൊണ്ട് ഞാൻ കുളിക്കാൻ കയറി.

ഏട്ടാ…. എനിക്ക് ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യണം വാതിൽതുറക്ക്…..  എന്ന്  വാമഭാഗം തിടുക്കം കാട്ടിയാൽ തുറക്കാതിരിക്കാൻ പറ്റുമോ.

തുറന്നതും എന്റെ തലയിൽ അഞ്ഞു കിഴുക്കിയിട്ട്….. അമ്മ
പെൺ കോന്തൻ……..
എന്ന് പറഞ്ഞു  എന്നെ ആക്കി ചിരിച്ചുകൊണ്ട് തിരിഞ്ഞു പോയി,  ഞാൻ വീണ്ടും ശശി…..

ഇത്രന്നേരം കരഞ്ഞു പിഴിഞ്ഞിരുന്ന വീട്ടിൽ വീണ്ടും ചിരിമയം.പക്ഷെ അവൻ റൂമിൽ തന്നെ ഒരനക്കവും ഇല്ല. ഒരു ചേട്ടനല്ലേ ഞാൻ ഒന്ന് എത്തി നോക്കി.. അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകുന്നുണ്ട് എന്റെ ഉള്ളിൽ ഒരു നീറ്റൽ, എന്തായാലും പിന്നെ കാണാം എന്ന് മനസ്സിൽ പറഞ്ഞു.

ഞാൻ പൂമുഖത്തെത്തിയപ്പോൾ അവൾ സെറ്റു സാരിയിൽ…

എന്റെ സാറെ……. കൈ വിട്ടു പോയി, അടുത്തെത്തി കവിളിൽ മുത്തി… അവൾ എന്റെ നെഞ്ചിലേക്ക് ചാഞ്ഞു. പിന്നെ കണ്ണിലേക്ക്  നോക്കി പ്രേമത്തോടെ, പിന്നെ തേനൂറുന്ന ശബ്ദം .

ദേഷ്യം ഓക്കേ ഉള്ള ആളാ ല്ലേ……..

പെൺ കോന്തൻ………
അമ്മയുടെ ശബ്ദം ഞങ്ങളെ ഉണർത്തി.

ഇത്…. ആരുടെയും ബെഡ് റൂം അല്ല……..

ഇന്ന് ഞാൻ വീണ്ടും വീണ്ടും…. ശശി…..

ഞാൻ ഇളിഭ്യൻ ആയി പോയെങ്കിലും  അവൾ ഒരു ഭാവ വ്യത്യാസവും ഇല്ലാതെ ആടർന്നു മാറി എന്നിട്ട് എന്റെ കവിളിൽ പീച്ചിയിട്ട് വെളിയിലേക്കു നടന്നു പിറകെ ഞാനും.
തിരിഞ്ഞു അമ്മയെ നോക്കി പോയിവരാം എന്ന് പറയാൻ ഒരുങ്ങിയ എന്നെ നോക്കി അമ്മ എന്നെ നോക്കി പെൺ കോന്തൻ എന്ന് ചുണ്ടനക്കി…..

എന്നിട്ട് പുഞ്ചിരിച്ചു…. അമ്മ എന്നെ കളിയാക്കുന്നത് ആണേ… എന്റെ വളിച്ച മുഖം കാണാൻ. അല്ലാതെ വേറൊന്നും ആ അമ്മ മനസ്സിൽ ഇല്ല. പക്ഷേ അത് അറിയാവുന്നത് എനിക്കും അമ്മയ്ക്കും  മാത്രം.

കാറിൽ കയറി ഇരുന്നപ്പോൾ അവൾ ഗിയറിന്റ മേലെ വെച്ച എന്റെ  കയ്യിൽ അവളുടെ മൃദുവായ കൈ. ഞാൻ വണ്ടി മുന്നോട്ടെടുത്തു.  വണ്ടി വളവ് തിരിഞ്ഞപ്പോൾ

ഏട്ടാ…. വണ്ടി ഒന്ന് നിർത്തു. എന്ന് അവൾ.

ഇവിടെ നിങ്ങടെ കുശുമ്പത്തി അമ്മ വരില്ലല്ലോ എന്ന് പറഞ്ഞു എന്റെ നെഞ്ചിലേക്ക് ചാഞ്ഞു.
ഞാൻ ഒരു 5നിമിഷം ഇങ്ങനെ ഇരുന്നോട്ടെ…. ഞാൻ അവളെ ഇറുക്കി പിടിച്ചു…..

മോളെ എന്തിനാ ഇന്ന് അത്ര ദേക്ഷ്യം…..?.

അവൾ എന്റെ കണ്ണിൽ നോക്കി.

ഏട്ടനാറിയോ…..  ആ കൊച്ചു അനുഭവിച്ച പോലെ ഒരിക്കൽ മരിക്കാൻ  പോയതാ ഞാനും…..

Updated: August 18, 2020 — 1:10 am

7 Comments

  1. Simple & short!! Superb!!!!

    Thanks

  2. വായനക്കാരൻ

    നല്ല കഥ. വളരെയധികം ഇഷ്ടപ്പെട്ടു.

  3. കഥക്ക് പേര് പെൺ കോന്തൻ, എന്ന് ആണ് ഉദ്ദേശിച്ചത് പക്ഷെ… ഇട്ടില്ല

  4. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
    Nice feel good story

    1. Thanks buddy

Comments are closed.