അവൻ എന്നെ, നോക്കി നെഞ്ച് തകരും പോലെ. എന്നിട്ട് പറഞ്ഞു
പന്തയം വെച്ചപ്പോ………
ഞാൻ…..
ഞാൻ….
അവൻ പറഞ്ഞു മുഴുവിപ്പിക്കുന്നതിന് മുൻപ് ഞാൻ അവന്റെ കഴുത്തിൽ പിടിച്ചു തള്ളി.
അവൻ അവളെ ഒന്ന് നോക്കി , പിന്നെ മുറിവിട്ടുപോയി…
അവൾ ചാടി എഴുനേറ്റു.. വാഷ്‌ബേസിനിൽ മുഖം കഴുകി… കണ്ണാടിൽ നോക്കി മൂടി ഒതുക്കി. മുഖം ഇപ്പോഴും കോപത്തിൽ ചുമന്നിരുന്നു.
എന്റെ കണ്ണിൽ തുറിച്ചു നോക്കി. ഇങ്ങനെചോദിച്ചു….
നിങ്ങൾ ആണുങ്ങൾക്ക് പെണ്ണുങ്ങളുടെ മാനത്തിനും വിഷമങ്ങൾക്കും ഒരു വിലയുമില്ലേ? …..
എനിക്ക് ഒന്നു മനസിലായില്ല……. ഞാൻ അവളെ ഒന്ന് നോക്കിയശേഷം..
അമ്മേ എനിക്കൊരു കാപ്പി എന്ന് പറഞ്ഞു പൂമുഘത്തെക്കു പോയി.
അവൾ നിലത്തു ആഞ്ഞുചവിട്ടി അടുക്കളയിലേക്ക് പോയത് ഞാൻകേട്ടു. ഞാൻ അച്ചന്റെ ചാരു കസേരയിൽ പോയി കിടന്നു കണ്ണടച്ചു. അച്ഛന്റെ ഓർമ്മകൾ ഉറങ്ങുന്ന ചാരുകസേര യുടെ പാടുകളിൽ തഴുകി കൊണ്ട് ഞാൻ അങ്ങനെ കിടന്നു.
അവൾ വരുന്ന കാലൊച്ച കേൾക്കാം, എന്റെ അടുത്തുവന്ന് മുരടനക്കി, ഞാൻ കണ്ണടച്ചു തന്നെ കിടന്നു.
ഏട്ടാ…..
അവൾ മെല്ല വിളിച്ചു, ഭാഗ്യം കലിപ്പിലില്ല ഞാൻ മെല്ലെ കണ്ണ് തുറന്നു…. അവൾ പുഞ്ചിരിച്ചു ഗ്ലാസിൽ നിന്നും ഒരു കവിൾ കുടിച്ചിട്ട്, കള്ളച്ചിരിയോടെ എനിക്ക് നേരേ നീട്ടി, പിന്നെ അടുക്കളയിൽ പോയി അവളുടെ കപ്പ് കാപ്പിയുമായി വന്നു ചാരുകസേരയുടെ പടിയിൽ ഇരുന്ന് എന്റെ കൂടെ കാപ്പികുടിച്ചു പിന്നെ. അമ്മയുടെ അടുത്തേക്ക് പോയി.
അമ്മ മോളെ ഞാൻ കാര്യം അറിയാതെ നിന്നോട് ദേഷ്യപ്പെട്ടു എന്ന് പറഞ്ഞപ്പോൾ….. അതെന്റെ കുഞ്ഞു അമ്മയല്ലേ അതെല്ലാം ഞാൻ അപ്പോഴേ മറന്ന്…. എന്ന് പറഞ്ഞു രണ്ടും എന്തൊക്കയോ കുശു കുശുക്കുന്നു.
കുറച്ച് കഴിഞ്ഞ് അവൾ.
ഏട്ടാ…… വേഗം റെഡി ആയിക്കോ എന്ന് പറഞ്ഞു അവൾ വന്നു.
എവിടെക്കാ ഞാൻ തിരക്കി…
അതെല്ലാം പറയാം വേഗം റെഡിയാക് എന്ന് അവൾ …….
പക്ഷേ ഞാൻ കലിപ്പ് മൂഡിൽ ആയതിനാൽ… പറഞ്ഞില്ലേ……. ഞാൻ വരില്ല എന്ന് കട്ടായം പറഞ്ഞു.
അപ്പോഴേക്കും അവൾക്ക് സപ്പോർട്ടുമായി അമ്മ
അവൾ പറഞ്ഞത് കേട്ടില്ലേ…….. വേഗം റെഡിയാക്. ഇനി എനിക്ക് റോളില്ല അതുകൊണ്ട്…
അടിയൻ………ത്തമ്പുരാട്ടി……. എന്ന് അമ്മയെ കളിയാക്കി എഴുന്നേറ്റു……
നിക്കടാ അവിടെ എന്ന് പറഞ്ഞു അമ്മ വന്നപ്പോഴേക്കും ഞാൻ റൂമിൽ കയറി വാതിലടച്ചു.
Simple & short!! Superb!!!!
Thanks
Nice
നല്ല കഥ. വളരെയധികം ഇഷ്ടപ്പെട്ടു.
thanks
കഥക്ക് പേര് പെൺ കോന്തൻ, എന്ന് ആണ് ഉദ്ദേശിച്ചത് പക്ഷെ… ഇട്ടില്ല
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Nice feel good story
Thanks buddy