ജീവിത സഖി [Suresh] 117

ഏട്ടാ………. ആ കൊച്ചു, കയറുപൊട്ടി താഴെ വീണില്ലാരുന്നേൽ ഉള്ള കാര്യം ഓർത്തെ. ഒരു ജീവന് എങ്ങനെ സമാധാനം പറയും. എന്നെ പോലേ അല്ലെ അവളും…  അവൾ വിക്കി വിക്കി കരഞ്ഞു.

അന്ന് അവളുടെ ദേഴ്‍യം അല്ല അവളുടെ കരുതലും സ്നേഹവും ആണ് ഞാൻ  അറിഞ്ഞത്.

അവൾ കൂറേ നേരത്തേക്ക് പുറത്തു ഇറങ്ങിയില്ല, പിന്നെ  അമ്മ മെല്ലെ അവളുടെ അടുത്ത് ചെന്ന് .
മോളെ നീ വാ…… അവനൊരു അബദ്ധം പറ്റിയതാണ്.

അമ്മേ……  ഞാൻ ചാത്താ നിങ്ങൾക്ക് വിഷമം ആകില്ലേ…… എന്ന്  അവൾ…. അതു പോലെ അല്ലെ അവളും……….

ഞാൻ വസുമതിടെ കാലുപിടിച്ചിട്ടാ അവര് കേസിനു പോകഞ്ഞേ………

അവൾ തേങ്ങി…..

ഞാൻ അനിയന്റെ അടുത്തേക്ക് പോയി.
എടാ……. നീ ഇത് കാര്യം ആക്കണ്ട.. അവൾക്കു നിന്നോടുള്ള സ്നേഹം കൊണ്ടാ….. ഇങ്ങനെ യൊക്കെ.

സത്യം പറഞ്ഞ അവൻ എന്റെ ചങ്കാണ്, എന്റെ കുഞ്ഞനുജൻ.. ഇപ്പൊ കുറച്ച് ഗൌരവം കാണിച്ചാലും, അവന്റെ മേൽ മണ്ണ് നുള്ളിയിടാൻ ഞാൻ ആരെയും അനുവദിച്ചിട്ടില്ല അതിന് അപവാദം എന്റെ ഭാര്യ തന്നെ ആണ്, അവളെ എന്തോ ഞാൻ  തടയറില്ല  അത് അവൾക്ക് അവനോടുള്ള സ്നേഹം അറിയുന്നത് കൊണ്ടാണ്.

അവൻ ശില പോലെ നിന്നു, അവന്റെ മുഖത്തു കണ്ണുനീർ ഉണങ്ങിയിരുന്നു. അവൻ ദൂരേക്ക്‌ നോക്കി നിന്നു. പിന്നെ ഞാൻ വലിച്ചു റൂമിൽ കൊണ്ടുപോയി ഉള്ളില്‌ക്ക് തള്ളി. അതിന് ശേഷം ഞാൻ മുറ്റത്തക്കു ഇറങ്ങി.

എന്റെ ചെടി ചെട്ടികളിൽ അഭയം പ്രാപിച്ചു, എനിക്ക് ടെൻഷൻ ആയാൽ ഞാൻ ചെയ്യുന്ന കാര്യമാണ് ഇത്. ചെടിച്ചട്ടികൾ അങ്ങോട്ടും ഇങ്ങോട്ടും മറ്റും പിന്നെ കള പറിച്ചു വൃത്തിആക്കും.

പെട്ടെന്ന് അവന്റെ അലറി കരച്ചിൽ, ഞാൻ കിടുങ്ങി പ്പോയി. ഓടി അകത്തു ചെന്നപ്പോൾ കാണുന്നത് അവളുടെ കാലിൽ കെട്ടിപിടിച് അലറി അലറി കരയുന്ന അനുജനെയാണ്…. ഞാൻ ശരിക്കും ഭയന്നിരുന്നു.

എനിക്ക് ശരിക്കും ഭ്രാന്തായി……..

ഇവിടെ ആരേലും ചത്തോ…… ഇങ്ങനെ ഷോ കാണിക്കാൻ…..

ഇനി ഇവിടെ ഒച്ച ഉയർന്നാൽ…. രണ്ടിനെയും ഞാൻ തല്ലി കൊല്ലും. ..

എനിക്ക് ശരിക്കും ദേഷ്യം വന്നു… അന്ന് ആദ്യമായി അവനെയും അവളെയും ശരിക്കും വഴക്ക്‌ പറഞ്ഞു. അച്ചനെ എന്നിൽ കണ്ടതിനാൽ അമ്മ മിണ്ടിയില്ല.

അവനും അവൾക്കും അറിയാത്ത മല്ലന്മാരുടെ  കവിള് പുകക്കാൻ കഴിവുള്ള എന്റെ കൈകളെ കുറിച്ചറിയാവുന്ന അമ്മ ഒരുനിമിഷം പുഞ്ചിരിക്കുയാണ് ഉണ്ടായത്. അത് കണ്ട  ഞാൻ അടങ്ങി എന്നെവേണം പറയാൻ.

അവൻ പിന്നെയും കരഞ്ഞു പക്ഷെ ശബ്ദം പുറത്തു വന്നില്ല  അവൾ അനങ്ങിയില്ല, നിസന്ഗയായി വെളിയിലേക്ക് നോക്കി ഇരുന്നു.

ഞാൻ അവന്റെ കഴുത്തിൽ പിടിച്ചു പൊക്കി പറഞ്ഞു.

മതി നാടകം പോ……

Updated: August 18, 2020 — 1:10 am

7 Comments

  1. Simple & short!! Superb!!!!

    Thanks

  2. വായനക്കാരൻ

    നല്ല കഥ. വളരെയധികം ഇഷ്ടപ്പെട്ടു.

  3. കഥക്ക് പേര് പെൺ കോന്തൻ, എന്ന് ആണ് ഉദ്ദേശിച്ചത് പക്ഷെ… ഇട്ടില്ല

  4. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
    Nice feel good story

    1. Thanks buddy

Comments are closed.