ജീവിത സഖി [Suresh] 117

എന്നെ നോക്കി പുച്ഛിച്ചു അവൾ പറഞ്ഞു ഒരു

ചൊട്ടനും…..    അനിയനും…….

അവൾ സോഫയിലേക്ക് വീണു എന്നിട്ട് അമ്മയെ നോക്കി,  പിന്നെ അവനെ നോക്കി എന്നിട്ട്….

പാടെടാ……

നിന്റെ പാട്ടു… അമ്മയെ നോക്കി പാട്‌…

ഇല്ലേ …..  ഈ എന്നെ നോക്കി പാട്‌…..

അവൻ വിറങ്ങലിച്ചു നില്കുന്നു, അവന്റെ കണ്ണിൽ നിന്നും കണ്ണുനീരൊഴുകുന്നുണ്ട്.

അല്ല അങ്ങനത്തെ പരാക്രമണമല്ലേ അവൾ നടത്തിയേ……

നിങ്ങടെ മോൻ എന്താ കാണിച്ചേ എന്നറിയോ….

(അവൾ ആദ്യമായാണ് അമ്മയെ നിങ്ങൾ എന്ന് വിളിക്കുന്നത് )

ഇവൻ വാസുകിയുടെ അനിയത്തി രേഖയെ നോക്കി കൂട്ടുകാരുടെ  ഇടയിൽ  വെച്ച്

ചോളികെ ——– ക്യാഹെ…….  പാടിയത്രേ.

ആ കൊച്ചു നാണം കെട്ട്  മനോവിഷമത്താൽ കയറെടുത്തു തൂങ്ങാൻ പോയത്രേ….

ഞാനും അമ്മയും ഒരേ നിമിഷം സ്തബ്ധരായി..

അവൾ വീണ്ടും കത്തിക്കയറുകയാണ്…. അവൾ ചാടി എണീറ്റ് വീണ്ടും ചപ്പതികട്ട എടുത്തപ്പോൾ ഞാൻ തടഞ്ഞു.

അവനെ തള്ളി… ഉള്ളിൽ പോടാ എന്ന്‌ പറഞ്ഞു പക്ഷെ അവൻ അനങ്ങിയില്ല. ഞാൻ അവളെ ബലമായി റൂമിലേക്ക് കൊണ്ട് പോകാൻ ഒരുങ്ങിയപ്പോൾ അമ്മ എഴുനേറ്റ് അവന്റെ അടുത്തേക്ക് വന്നു.

അനിയന്റെ മുഖത്തേക്ക് നോക്കി പിന്നെ

ടെ…….

അടിപൊട്ടി പക്ഷെ ഞാൻ അലറി

അമ്മേ……..

രണ്ടാമതും തല്ലാൻ ഉയർത്തിയ കൈ അമ്മ താഴ്ത്തി. അങ്ങനെ പുന്നാര മോനെ അമ്മയും അടിചു…..

സത്യം പറഞ്ഞാൽ അവനോട് എനിക്ക്  ഇപ്പൊ ഒരു ആരാധന..

ഹോ ഒരു പെണ്ണിനെ നോക്കി . അങ്ങനെ പാടാണെൽ കുറച്ചു ചങ്കുറ്റം വേണം. ആണായി പിറന്ന എനിക്ക് അത് ഒരു വലിയ തെറ്റായി തോന്നിയില്ല,  പകരം ചെറിയ ആരാധന .

റൂമിൽ ചെന്ന് അവളെ കട്ടിലിൽ ഇരുത്തി ഞാൻ അവളുടെ പുറം തടകി, അവൾ കിതക്കുന്നുണ്ടായിരുന്ന

Updated: August 18, 2020 — 1:10 am

7 Comments

  1. Simple & short!! Superb!!!!

    Thanks

  2. വായനക്കാരൻ

    നല്ല കഥ. വളരെയധികം ഇഷ്ടപ്പെട്ടു.

  3. കഥക്ക് പേര് പെൺ കോന്തൻ, എന്ന് ആണ് ഉദ്ദേശിച്ചത് പക്ഷെ… ഇട്ടില്ല

  4. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
    Nice feel good story

    1. Thanks buddy

Comments are closed.