ജീവിത സഖി [Suresh] 117

എന്ത് ചെയ്യാൻ ചേട്ടനായി പിറന്ന എല്ലാവരുടെയും ദുഖവും ദേഷ്യവും മനസിൽ ഒതുക്കി കഴിഞ്ഞതിനു ഫലം ഉണ്ടായി.

എന്റെ വാമഭാഗം  ആവശ്യ ത്തിനു അവന്  ചൂരൽ, കൈ, കാൽ, മുട്ട് എന്നിവയാൽ  താഡനം കൊടുക്കയാൽ  ഞാൻ സംതൃപ്‌തനാണ്….. വളരെ വളരെ സംതൃപ്‌തനാണ്…….

ഒരിക്കൽ കൂട്ടുകാരിയുടെ വീട്ടിൽ പോയി പെട്ടന്ന് തിരിച്ചു വന്ന അവൾ…  അമ്മയോട്

അമ്മേ അനിയൻ കുട്ടൻ എവിടെ…….എന്ന് ചോദിച്ചു
അവൻ ഉള്ളിൽ നിന്നും.

എടത്തി ഞാൻ ഇവിടുണ്ട്… എന്റെ രാസഗുള വാങ്ങിയോ…..?  എന്ന് വിളിച്ചു ചോദിച്ചു.

ചക്കര മോൻ ഇങ്ങുവന്നെ ചേച്ചി താരാല്ലോ…….എന്ന് അവൾ.

അവൾ വെറും കയ്യാൽ വരുന്നതും.. മുഖം കൂർപ്പിച്ചു പിടിച്ചത് കണ്ടതിനാലും പന്തികേട് തോന്നിയ  ഈ ഉള്ളവൻ മുറ്റത്തു നിന്നും പൂമുഘത്തെക്ക്  വന്നു.

അനിയൻ തല നല്ല സ്റ്റൈലായി കൊതിക്കൊണ്ടു അങ്ങോട്ട് വന്നു…..  അവന് നല്ല ലൂക്കാണ് കേട്ടോ…

ഏടത്തി രാസഗുള…..

എന്ന്‌ പറഞ്ഞു കൈ നീട്ടി ഉമ്മറത്തേക്കുവന്ന അവൻ. ദേഷ്യത്താൽ കത്തുന്ന അവളെയാണ് കണ്ടത്..  അവൾ നിന്ന് വിറക്കുകയാണ്. ഞാൻ അവളെ ഇത്ര ദേഷ്യത്തിൽ കണ്ടിട്ടില്ല. ഞാൻ ഒന്ന് പരിഭ്രമിച്ചു പിന്നെ  പോട്ടെ പുല്ല്…… നടക്കട്ടെ എന്ന്‌ വിചാരിച്ചു..

അവൾ  ചാടി അവന്റെ ചെവിൽ പിടിച്ചു കിഴുക്കി. മൂടി  വലിച്ചു പറിച്ചു. അതിന് ശേഷം അവന്റെ നെഞ്ച് കൂട് നോക്കി എണ്ണി ആഞ്ഞു ആഞ്ഞു ഇടിച്ചു ,  അപാര ഇടി…..

കണ്ട് നിന്ന എനിക്ക് പോലും ശ്വാസം മുട്ടി പോയി…. അപ്പൊ അവന്റെ കാര്യം പറയണോ……

അമ്മക്ക് കോപം ഇരച്ചു കയറി, എന്തിനാടി  എന്റെ കൊച്ചിനെ അടിക്കുന്നേ എന്ന് പറഞ്ഞു എണീച്ച അമ്മയെനോക്കി അവൾ അലറി.

അനങ്ങാതെ അവിടിരുന്നോണം……………..

അമ്മ വിറച്ചു….. അവിടെ തന്നെ ഇരുന്നുപോയി.

അവൾ അവിടെ ടേബിളിൽ ഇരുന്നു ചപ്പാത്തി കട്ടയെടുത്തു അവന്റെ പുറത്തു തലങ്ങും വിലങ്ങു  അടിച്ചു….

കാര്യം അവന് കുറച്ച് അടി കൊണ്ടപ്പോൾ തന്നെ എനിക്ക് ഉള്ളിൽ നീറി. സംഭവം കൈവിടുന്നതിന് മുൻപ് ഇടപെടണം എന്ന് തീരുമാനിച്ചു അവളുടെ നേരേ അടുത്ത് ഞാൻ അലറി…..

ഇന്ദു………

അവൾ കോപത്താൽ വിറകൊള്ളുന്ന മുഖത്തോടെ എന്നെ നോക്കി… അവളുടെ ചുണ്ടുകൾ വിറക്കുന്നുണ്ട്..  ഉണ്ട കണ്ണുകൾ വലുതായപോലെ… അവൾ കിതക്കുന്നുണ്ട്…..

Updated: August 18, 2020 — 1:10 am

7 Comments

  1. Simple & short!! Superb!!!!

    Thanks

  2. വായനക്കാരൻ

    നല്ല കഥ. വളരെയധികം ഇഷ്ടപ്പെട്ടു.

  3. കഥക്ക് പേര് പെൺ കോന്തൻ, എന്ന് ആണ് ഉദ്ദേശിച്ചത് പക്ഷെ… ഇട്ടില്ല

  4. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
    Nice feel good story

    1. Thanks buddy

Comments are closed.