ജീവിത സഖി [Suresh] 117

എടാ …… ഏട്ടൻ നിന്റെയും രേഖ യുടെയും കല്യാണം ഉറപ്പിച്ചു …….

അവൻ പറന്നു വന്നു എന്നെ കെട്ടിപിടിച്ചു ….. പൊട്ടിക്കരഞ്ഞു….

ഏട്ടാ……  ഏട്ടാ…… അവൾ…. അവൾ…. മരിക്കാൻ ശ്രമിച്ചെന്ന് കേട്ടപ്പോൾ ചങ്കു പൊടിഞ്ഞുപ്പോയി …..ഏട്ടാ …..

അപ്പോഴാ … അപ്പോഴാ….. ഞാൻ ഇത്രക്കും സ്നേഹിക്കുന്നു എന്ന് മനസിലായത് ….അവൾ പോയിരുന്നേൽ …. ഞാനും പോയേനേ ….  ഏട്ടാ …..

മോനേ…… അതെനിക്ക് മനസിലായതിനാലല്ലേ … നിന്നോട് പോലും ചോദിക്കാതെ ഞാൻ കല്യാണം ഉറപ്പിച്ചേ ….. അവൻ … പിന്നെയും തേങ്ങി

‘അമ്മ പറഞ്ഞത് ശരിയാ അമ്മേ ……. എന്റെ ഭാര്യ എനിക്ക് പാരാ വെക്കാനുള്ള സമയം കളയാതെ… തുടങ്ങി…  പെങ്കോന്തനാ ….. അവിടെ എന്തൊക്ക അയിരുന്നെന്നോ … അനിയത്തിക്ക് മുഖം തുടച്ചു കൊടുക്കലും …..പൌഡർ ഒക്കെ ഇട്ട് കൊടുക്കലും …. പിന്നെ ഉമ്മയും ……

അവൻ പിന്നെയും …എന്നെ കെട്ടിപിടിച്ചു ….ഏട്ടാ ഒരുപാടു താങ്ക്സ് എന്ന് പറഞ്ഞു. ഞാൻ ചെയ്തത് അവളുട മനസിനെ ഒരുപാട് സമദാനം കൊടുത്തിരിക്കും എന്ന്‌ അവന്  മനസിലായി …

എടി……. എന്റെ മോൻ പെങ്കോന്തൻ ഒന്നും അല്ല … നിന്റെ പിറകെ നടന്നു ശല്യം ച്യ്ത അബ്ബാസിനെയും.. വിലാസിനെയും .. തല്ലി പഞ്ഞിക്കിട്ടതും എന്റെ മോനാ …….

അവളും അപ്പൂവും എന്നെ വാ പൊളിച്ചു നോക്കി നിന്നു ….അവർ ഞങ്ങടെ നാട്ടിലെ രണ്ടു കോഴികളും മല്ലൻ മാരും ആയിരുന്നു.

ടെ ….. അവൻറെ മുതുകിൽ അടി പൊട്ടി .

മര്യാദക്ക് പഠിച്ചു വേഗം ജോലി വാങ്ങി അവളെ ഇങ്ങോട്ടു കൊണ്ടുവാ …. എന്നിട്ടു വേണം അമ്മയ്ക്കും എനിക്കും അമ്മായിയമ്മ പോര് എടുക്കാൻ ….എന്ന് പറഞ്ഞു അമ്മയും മോളും കിലുകിലെ ചിരിച്ചു ….

അവരുടെ കൂടേ ഞാനും അപ്പുവും കൂടി . അപ്പോഴും അവൻ ഒരുകയ്യിൽ എന്നെയും മറുകയ്യിൽ ഏട്ടത്തിയെയും ഇറുകെ പിടിച്ചിരുന്നു ….

Updated: August 18, 2020 — 1:10 am

7 Comments

  1. Simple & short!! Superb!!!!

    Thanks

  2. വായനക്കാരൻ

    നല്ല കഥ. വളരെയധികം ഇഷ്ടപ്പെട്ടു.

  3. കഥക്ക് പേര് പെൺ കോന്തൻ, എന്ന് ആണ് ഉദ്ദേശിച്ചത് പക്ഷെ… ഇട്ടില്ല

  4. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
    Nice feel good story

    1. Thanks buddy

Comments are closed.