ജീവിത സഖി [Suresh] 117

ജീവിത സഖി[ലൈഫ് ലൈൻ]
Jeevitha Sakhi | Author : Suresh

 

ഇന്ന് എന്റെ സഖി   വളരെ സന്ദോഷത്തിലാണ്. അവൾ ഓടിനടന്ന് എല്ലാം അടുക്കി പെറുക്കി വെക്കുന്നു.
ഇല്ലെങ്കിൽ
ഏട്ടാ…. ഇതൊന്നു പിടിച്ചേ……
ഏട്ടാ…. അതൊന്നു എടുത്തേ…..എന്ന്‌ പറഞ്ഞു എന്നെ ചൊറിഞ്ഞോണ്ടിരിക്കും. ഇന്നെന്തായാലും എനിക്ക് പണിയൊന്നും വന്നില്ല. എന്നാലും അവൾ ഒറ്റയ്ക്ക് എന്തേലും എടുക്കുമ്പം എനിക്ക് വിഷമം തോന്നും അപ്പോൾ ഞാൻ ചെന്ന് സഹായിക്കും.

അവൾക്ക്, ഞാൻ അവളെ സഹായിക്കുന്നത് വലിയ ഇഷ്ടമാണ്. അവൾക്ക് ഇഷ്ടം കൂടിയാൽ അവൾ ഉടനെ പോയി  കാപ്പി പൊടി ഇട്ടു സൂപ്പർ കാപ്പി ഉണ്ടാക്കിത്തരും.

ഞാൻ ഇത്രയും നാൾ കുടിച്ചതിൽ ബെസ്റ്റ് കാപ്പി അവൾ ഉണ്ടാക്കിത്തരുന്നതാണ്. എന്തോ എനിക്ക് അതൊരു വീക്നെസ് ആണ്.

ഞാൻ എപ്പോൾ പിണങ്ങിയാലും പെണ്ണ് കാപ്പി ഇട്ടു എന്റെ അടുത്ത് വന്ന് ചിണുങ്ങുമ്പോൾ എന്റെ ദേഷ്യമെല്ല്ലാം പമ്പ കടക്കും. പിന്നെ അവൾ ഒരു കള്ള ചിരി ചിരിക്കും അത് കാണുമ്പോൾ ഞാൻ  അറിയാതെ ചിരിക്കും അതോടെ ഞങളുടെ പിണക്കം തീരും.

സത്യം പറഞ്ഞാൽ അവളുടെ ചുണ്ട് കൂർപ്പിച്ച മുഖം കണ്ടാൽ എത്ര വലിയ ദേഷ്യവും എന്റെ മനസിൽ നിന്നും ഉരുകി പോകും. അമ്മ എന്നെ പലപ്പോഴും പെങ്കോന്തൻ എന്ന്‌ കളിയാക്കാറുണ്ടെങ്കിലും അവളുടെ ചിരിക്ക് ഞാൻ അടിമയാണെന്നത് സത്യം.

ഇന്നത്തെ അവളുടെ സന്തോഷത്തിനു കാരണം എന്റെ അനുജൻ വീട്ടിലേക്കു വരുന്നു എന്നതാണ്.

അവർ രണ്ടും ബെസ്റ്റ് ഫ്രണ്ട്‌സ് ആണ്. പക്ഷേ ഇടക്ക് അവൾ അവന്റെ ചേച്ചിയും അമ്മയും എല്ലാമാണ്. ഇടക്ക് അവനെ നല്ല പുറം പൊളിയുന്ന അടിയും കൊടുക്കും.

എന്താ രസം എന്നാൽ എന്റെ അമ്മ പോലും അവനെ അടിചിട്ടില്ല പക്ഷെ അവൾ ആവശ്യം വന്നാൽ അമ്മയുടെ മുന്നിലിട്ട് വരെ അവനെ പൊതിരെ തല്ലും അവൻ മിണ്ടാതെ അതെല്ലാം വാങ്ങുകയും ചെയ്യും.

എനിക്ക് അവന് തല്ല് കിട്ടുമ്പോൾ ഉള്ള സന്തോഷം ഒന്ന് വേറേ ആണേ…….,

എന്തെന്നാൽ…… ഈ മഹാൻ കുഞ്ഞിലേ കള്ളം  പറഞ്ഞു അച്ഛനെക്കൊണ്ടും അമ്മയെക്കൊണ്ടും എന്നെ തല്ലിചത്തിന് “നോ ഹാൻഡ്‌സ് ആൻഡ് മാത്തമാറ്റിക്സ് ” 🙂 .

കുറ്റം അവന്റെ ആണേലും
അവൻ കുഞ്ഞല്ലേ…..
അവൻ കുഞ്ഞല്ലേ…..
നീ അല്ലേ ചേട്ടൻ…….. എന്ന പല്ലവിയും പിന്നെ….അമ്മയുടെ വക ചൂരൽ കഷായവും.

Updated: August 18, 2020 — 1:10 am

7 Comments

  1. Simple & short!! Superb!!!!

    Thanks

  2. വായനക്കാരൻ

    നല്ല കഥ. വളരെയധികം ഇഷ്ടപ്പെട്ടു.

  3. കഥക്ക് പേര് പെൺ കോന്തൻ, എന്ന് ആണ് ഉദ്ദേശിച്ചത് പക്ഷെ… ഇട്ടില്ല

  4. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
    Nice feel good story

    1. Thanks buddy

Comments are closed.