ജീവൻ തുടിക്കുന്ന ശില്പങ്ങൾ [ആൽബി] 68

ഒ.ടി കഴിഞ്ഞു റൂമിലെത്തുമ്പോൾ
ഒപ്പം മാലിനി മാത്രം.ഭാഗ്യയുടെ മുഖം പഴയതിലും തെളിഞ്ഞിട്ടുണ്ട്.
വന്നപാടെ വൈറ്റൽ പാരാമീറ്റർ നോട്ട് ചെയ്തു,ഫ്ലൂയിടും സ്റ്റാർട്ട്‌ ചെയ്തു കൌണ്ടറിൽ വരുമ്പോൾ സുഗുണ മുൻപിലുണ്ട്.ഒ ടിയിൽ നിന്നും ഓവർ തരാനെത്തിയതാണ് കക്ഷി.

ദൈവമേ,ഈ പെണ്ണുംപിള്ള ആണോ, ഒരു ഉടക്ക് ഉണ്ടാവല്ലേ എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് അവനങ്ങോട്ടെത്തി.

അഹ് റിനോഷ്,ആംഗിൾ ട്വിസ്റ്റഡ് ആയിരുന്നു.അത്‌ ഫിക്സ് ചെയ്തു.
പെയിൻ കില്ലർ കൊടുത്തിട്ടുണ്ട്.
ഇനി പോസ്റ്റ്‌ ഓപ് മെഡിസിൻ സ്റ്റാർട്ട്‌ ചെയ്യണം.പിന്നെ ആ ഹിജഡയുടെ പേരില് കുറച്ച് സാധനങ്ങൾ റീപ്ലേസ് ഉണ്ട്.അതിന്റെ ലിസ്റ്റ് ഇതാണ്.ഇത് അങ്ങെത്തിക്കണം….

അതവിടെ നിക്കട്ടെ ചേച്ചിയിപ്പോ എന്തോ പറഞ്ഞല്ലോ.

എന്ത്?

ഇടക്ക് എന്തോ ഒരു വാക്ക്.

ഓഹ്,പിന്നെ എന്താ വിളിക്കണ്ടത്.

അവർക്കൊരു പേരുണ്ട്,ഡിഗ്നിറ്റിയും.
അല്ലാതെ വഴിയെ പോകുന്ന ആര് എന്തു വിളിച്ചാലും അതെ വിളിക്കു എന്നുള്ള നിങ്ങളുടെയൊക്കെ മനോഭാവം മാറ്റിയെ പറ്റു.

നീയെന്നെ പഠിപ്പിക്കുവാണോ?

ചിലപ്പോൾ ചിലരെ ചിലത് പഠിപ്പിച്ചു കൊടുക്കേണ്ടി വരും.

ഒന്ന് പോയെ ചെക്കാ.അവൻ പഠിപ്പിക്കാൻ വന്നേക്കുന്നു.

ചേച്ചി,അറിയില്ലയെങ്കിൽ പഠിച്ചേ പറ്റു.
പിന്നെ വിദ്യാഭ്യാസം ഉണ്ടായാൽ പോരാ.അല്പം സംസ്കാരം കൂടെ വേണം.അത്‌ തൊട്ടുതീണ്ടിയിട്ടില്ല എങ്കിൽ ഇതാവും സ്ഥിതി.

ഓഹ് സംസ്കാരം.നീ പറയുന്ന ഈ ഹിജഡയെക്കാൾ ആ പറഞ്ഞത് എനിക്കുണ്ട്.

അതെ ചേച്ചിയിപ്പോൾ പറഞ്ഞില്ലേ, എന്താ ചേച്ചിയുടെ സംസ്കാരം.അത് മിക്കവാറും ഇവിടെയൊക്കെ പാട്ടാണ്
ചേച്ചിയുടെ ചില മെസ്സേജുകൾ ഇന്നും എന്റെ ഫോണിലുണ്ട്.അതില് വ്യക്തമായുണ്ട് ചേച്ചിയുടെ സംസ്കാരം.അക്കമൊഡേഷനിൽ ഭർത്താവ് പുറത്ത് പോയ നേരത്ത് പ്ലംബറെ വിളിച്ചുകേറ്റുന്നതാണോ സംസ്കാരം.ചുരുക്കി പറഞ്ഞാൽ ചേച്ചിയിലും മേലെ ആണ് അവർ.

കയ്യും കൊട്ടി പെൺവേഷം ധരിച്ചു
രാത്രിയിൽ ഇറങ്ങിനടക്കുന്നവർ അല്ലെ.അവരുടെ സംസ്കാരം എന്നെ പഠിപ്പിക്കണ്ട.

ശരിയാ……അങ്ങനെയുണ്ട്.ഒരു
നിവൃത്തിയും ഇല്ലാഞ്ഞിട്ടാവും.ഒരു ജോലിയുള്ള ചേച്ചി വ്യഭിചരിച്ചു നടക്കുന്ന കഥകൾ വിളമ്പിക്കരുത്.
അവർ അങ്ങനെയായിപ്പോയി.അത്‌ അവരുടെ തെറ്റല്ലല്ലോ.ഹോർമോൺ വ്യതിയാനം കൊണ്ട് ശാരിരികവും മാനസീകവുമായി മാറ്റമുള്ളതു കൊണ്ട് അവർ വീടിനും സമൂഹത്തിനും പുറത്തായി.ഒരു ജോലിയില്ല.കിടക്കുന്നത് എവിടെ, എങ്ങനെ ഭക്ഷണം കഴിക്കുന്നു എന്ന് ഇവരെപ്പറ്റി ചിന്തിച്ചു നോക്കിയാൽ അവരുടെ ഭാഗത്താ ന്യായം.പിന്നെ ഒരു സപ്പോർട്ട് കിട്ടിയാൽ,ഒന്നു ചേർത്ത് നിർത്തിയാൽ നല്ലരീതിയിൽ ജീവിക്കും ഇവരൊക്കെ.അതൊന്നും ആരും ചിന്തിക്കില്ല.എന്നിട്ട് പഴി ആ പാവങ്ങൾക്കും.പിന്നെ ഇരുട്ടിനെ മറയാക്കി ഇവരെ തേടിപ്പോകുന്ന കൂട്ടത്തിൽ കെട്ടിയോനും ഇല്ല എന്ന് ഉറപ്പ് വരുത്തിക്ക.

18 Comments

  1. ? നിതീഷേട്ടൻ ?

    Bro continue cheyyamo ?

    1. ബ്രൊ ഇതൊരു സിംഗിൾ പാർട്ട്‌ സ്റ്റോറി ആണ്. ഒരു തുടർച്ചയെപ്പറ്റി ചിന്തിച്ചില്ല.

      താങ്ക് യു

  2. നിധീഷ്

    ഈ എഴുത്തിനൊക്കെയെന്തപറയുക… ♥️
    ഒരുപാട് ചിന്തിപ്പിച്ചു… നമുക്ക് കിട്ടിയിട്ടുള്ളതെന്താന്ന് അറിയാതെ മറ്റുള്ളവരുടെ ജീവിതത്തെ അസൂയയോടെ ഞാൻ ഉൾപ്പെടെ നോക്കി കാണുന്നവർ ആണ് മനുഷ്യൻ…?

    1. അതെ ബ്രൊ, വളരെ ശരിയാണ്. നമ്മുടെ കൊച്ചു സന്തോഷങ്ങൾ ആസ്വദിക്കുകയാണ് വേണ്ടത്. അനാവശ്യ എത്തിനോട്ടം നമുക്ക് നിരാശയാവും നൽകുക

      താങ്ക് യു ബ്രൊ

  3. Manoharamaaya, vyathyasthasthamaaya oru kadha 🙂 nandi

    1. താങ്ക് യു ബ്രൊ

  4. Really touching story albychaa

    1. താങ്ക് യു

  5. Heart touching സ്റ്റോറി ആൽബി ബ്രോ.

    1. താങ്ക് യു ബ്രൊ

  6. Love you man

    1. തിരിച്ചും സ്നേഹം മാത്രം

  7. വളരെ അർത്ഥവത്തായ അന്തസ്സുറ്റ കഥ, ഹൃദയസ്പർശിയായി. ഒരുപാട് അനുമോദനങ്ങൾ.

    1. താങ്ക് യു

  8. Alby thanks for this story. Everyone should read this story and support him.

    1. താങ്ക് യു ബ്രൊ

Comments are closed.