കാര്യങ്ങൾ വിശദീകരിച്ചു നിൽക്കെ അർച്ചനയും അങ്ങോട്ടെത്തി.കേസ് ഫയൽ ഏൽപ്പിച്ചു,പരിശോധനക്ക് ശേഷം അത്യാവശ്യം ഒറിയന്റെഷനും നൽകി അവൻ അടുത്ത ക്ലൈന്റിന് വേണ്ട സഹായങ്ങളുമായിറങ്ങി.
മൊത്തത്തിൽ എല്ലാവരെയും ഒന്ന് നോക്കി കൗണ്ടറിൽ എത്തുമ്പോൾ ഹൗസ് കീപ്പിങ് അടക്കം പറഞ്ഞു ചിരിക്കുന്നുണ്ട്.ചിലപ്പോൾ ഭാഗ്യയെ എത്തിനോക്കുന്നുണ്ട്.മഞ്ജുവും മറ്റു രണ്ടു സ്റ്റാഫും തങ്ങളുടെ ജോലിയിൽ മുഴുകിയിരിക്കുന്നു.ജെസ്സി ചേച്ചി അവരുടെ കമന്റ് കേട്ട് ഒരു
വികാരവുമില്ലാതെ ചിരിക്കുന്നു.
അവനെ കണ്ടതും,അറിയുന്നതു കൊണ്ട് അവർ പലവഴിക്കായി.
റിനോഷ് അവരെ കൗണ്ടറിലേക്ക് വിളിച്ചു.
“നിങ്ങൾ ആരാന്നാ നിങ്ങളുടെ വിചാരം”കലിപ്പിച്ചുള്ള ചോദ്യം കേട്ട് അവരൊന്നു പതറി.”കുറെ നേരമായി ശ്രദ്ധിക്കുന്നു,ഇവിടെ വട്ടം കൂടിനിന്ന്.. ഇവിടെന്താ വല്ല അന്താരാഷ്ട്ര ചർച്ച വല്ലതും ആണോ.അതിന് കൂട്ടായി ഇൻചാർജും.ചേച്ചി ഒരു ഇൻചാർജ് ആണ്,അതിന്റെ അന്തസ്സ് കാണിക്ക്. അല്ലാതെ ആ പൊസിഷൻന്റെ വില കളയല്ലെ.
പിന്നെ ഇവിടെ കൂടി നിക്കുന്നവരോട് ആയിട്ട് പറയുവാ.അവിടെ ഉള്ളതും മനുഷ്യൻ തന്നാ.അല്ലാതെ അന്യഗ്രഹ
ജീവിയൊന്നുമല്ല.ഇങ്ങനെ എപ്പഴും ചെന്ന് നോക്കാൻ.അവർക്കൊരു പ്രൈവസിയുണ്ട്,അത് മാനിച്ചേ പറ്റു.
അവർ ആരാ എന്താ എന്നൊന്നും നോക്കണ്ട,അവരെ കെയർ ചെയ്തെ പറ്റു.അങ്ങനെ ഉണ്ടെങ്കിൽ മാത്രം ഈ
പണിക്ക് ഇങ്ങോട്ട് വന്നാൽ മതി.
മഞ്ജുവിനോടും കൂടിയാണ് പറഞ്ഞത്
മഞ്ജുവിന്റെ മുഖമൊന്ന് കുനിഞ്ഞു. എല്ലാവരെയും ഒന്ന് ഇരുത്തി നോക്കി അവൻ പുറത്തേക്ക് നടന്നു.
*****
ഇതവന്റെ ബ്രേക്ക് ടൈം ആണ്. കഫെറ്റീരിയയിൽ റിനിയുടെ കണ്ണിൽ നോക്കിയിരിക്കുന്നു.
എന്താ ഇങ്ങനെ നോക്കണേ
അല്ല എനിക്ക് നോക്കിക്കൂടെ
കുന്തം,എന്തായിരുന്നു ജാഡ.എന്നിട്ട് വാലുപോലെ പുറകെ വന്നേക്കുന്നു. മരങ്ങോടൻ.
ദൈവമേ ഈ പെണ്ണ്…….
അതെ മോനെ അധികം ശൃംഗരിച്ചു നിൽക്കാൻ ടൈമില്ല.അക്കൗണ്ട് സെക്ഷനിലേക്ക് ഇന്റർവ്യൂ.അതിന്റെ തിരക്കുണ്ട്.വൈകുന്നേരം പതിവ് സ്ഥലം,മറക്കല്ലേ…… ധൃതിയിൽ പോകുമ്പോൾ വിളിച്ചുപറഞ്ഞു
ഇത്രേയുള്ളൂ അവരുടെ പിണക്കം.
എല്ലാം നിമിഷങ്ങൾക്കുള്ളിൽ തീരും.
ഡോക്ടർ അർച്ചന പറഞ്ഞത് ശരിയെന്ന് അവനും തോന്നി.ആദ്യ പ്രണയം പൂർണ്ണതയിൽ എത്താതിരിക്കുന്നതാണ് നല്ലത്. പിന്നീട് കിട്ടുന്നതിന് മധുരം കൂടും.
*****
ദിവസം രണ്ട് കഴിഞ്ഞു.ഭാഗ്യയുടെ കാലിന് സർജറി വേണ്ടിയിരുന്നു.
Bro continue cheyyamo ?
ബ്രൊ ഇതൊരു സിംഗിൾ പാർട്ട് സ്റ്റോറി ആണ്. ഒരു തുടർച്ചയെപ്പറ്റി ചിന്തിച്ചില്ല.
താങ്ക് യു
ഈ എഴുത്തിനൊക്കെയെന്തപറയുക… ♥️
ഒരുപാട് ചിന്തിപ്പിച്ചു… നമുക്ക് കിട്ടിയിട്ടുള്ളതെന്താന്ന് അറിയാതെ മറ്റുള്ളവരുടെ ജീവിതത്തെ അസൂയയോടെ ഞാൻ ഉൾപ്പെടെ നോക്കി കാണുന്നവർ ആണ് മനുഷ്യൻ…?
അതെ ബ്രൊ, വളരെ ശരിയാണ്. നമ്മുടെ കൊച്ചു സന്തോഷങ്ങൾ ആസ്വദിക്കുകയാണ് വേണ്ടത്. അനാവശ്യ എത്തിനോട്ടം നമുക്ക് നിരാശയാവും നൽകുക
താങ്ക് യു ബ്രൊ
Manoharamaaya, vyathyasthasthamaaya oru kadha 🙂 nandi
താങ്ക് യു ബ്രൊ
Really touching story albychaa
താങ്ക് യു
Heart touching സ്റ്റോറി ആൽബി ബ്രോ.
താങ്ക് യു ബ്രൊ
??
❤❤❤
Love you man
തിരിച്ചും സ്നേഹം മാത്രം
വളരെ അർത്ഥവത്തായ അന്തസ്സുറ്റ കഥ, ഹൃദയസ്പർശിയായി. ഒരുപാട് അനുമോദനങ്ങൾ.
താങ്ക് യു
Alby thanks for this story. Everyone should read this story and support him.
താങ്ക് യു ബ്രൊ