ഞങ്ങൾ പിരിഞ്ഞു എങ്കിലും അവളും ആ കുടുംബവുമായി ഇപ്പഴും നല്ല രസത്തിലാടൊ.ഇതിപ്പോ അവളുടെ ഒരു ഗ്രാൻഡ് പാ ഉണ്ട്,വൺ ഓഫ് മൈ ഡിയറെസ്റ്റ് ഫ്രണ്ട്.എ സെവന്റി ഇയർ യങ് മാൻ.ഒന്ന് കാണണമെന്ന്.
ഇടക്ക് ഒരു കൂടിക്കാഴ്ച്ച ഉള്ളതാണെ. ഇപ്പൊ കുറച്ചായി അതുവഴി പോയിട്ട്. അതാ ഇപ്പൊ ഇങ്ങനെയൊരു കാൾ.
ഇതിനും വേണം ഒരു ഭാഗ്യം.യു ആർ സൊ ലക്കി.
ഭാഗ്യം,ശ്വാസം നിൽക്കുന്നതു തന്നെ ഏറ്റവും വലിയ ഭാഗ്യമല്ലെ വൈഗ.
നിന്നോട് പറഞ്ഞു ജയിക്കാൻ ഞാൻ ആളല്ല.അപ്പൊ എങ്ങനാ,ഇനിയെന്താ പ്ലാൻ.ഇവിടെയിങ്ങനെ നിന്നാൽ മതിയോ….. പോവണ്ടേ?
മ്മ്മ്…….. അവനൊന്നു മൂളുക മാത്രം ചെയ്തുകൊണ്ട് ഒരു സിഗരറ്റ് കത്തിച്ചു.തൊട്ടു പിന്നാലെ അത് വാങ്ങി മണ്ണിൽ ചവിട്ടിയരച്ചുകൊണ്ട് അവളും നിന്നു….. അവളെയവൻ ഒന്ന് നോക്കി….
വലി അല്പം കൂടുതലാണ്,കുറച്ചേ പറ്റു അല്പം സ്വാതന്ത്ര്യം എടുത്തു തന്നെ അവൾ പറഞ്ഞതും അവന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു.
അവൻ വൈഗയെയും കൂട്ടി യാത്ര തുടർന്നു.നൈനിറ്റാളിന്റെ സൗന്ദര്യം മുഴുവൻ അവളെ അനുഭവിപ്പിച്ച
ശേഷം റൂമിനുമുന്നിൽ വിടുമ്പോൾ
ഒരു ദിവസം കൂടി പിന്നിട്ടിരുന്നു.
ഒരാഗ്രഹം നിറവേറിയ സംതൃപ്തി അവനവളിൽ കണ്ടു.രാത്രിയിൽ കണ്ണിൽ കാമം നിറച്ചും,പകൽ വെട്ടം
വീഴുമ്പോൾ വെറുപ്പോടെയും തന്നെ പോലുള്ളവരെ നോക്കിക്കാണുന്ന ലോകത്ത് നല്ലൊരു സുഹൃത്തിനെ ലഭിച്ച സന്തോഷമായിരുന്നു അവൾക്ക്.
അവൻ വണ്ടി സ്റ്റാർട്ട് ചെയ്യുമ്പോൾ അവളുടെ കൈ തോളിൽ അമർന്നു.
“എന്താ വൈഗ?”
നിന്നോട് എങ്ങനെയാ……ഒരുപാട് സന്തോഷം.എന്റെ ഒരു ആഗ്രഹം ഇന്ന് സാധിച്ചു.താങ്ക്സ്…….
ഹേയ് വൈഗ…. എന്തിനാ നമ്മൾ തമ്മിൽ ഒരു ഫോർമാലിറ്റിയുടെ ആവശ്യം.നമ്മൾ ഫ്രണ്ട്‌സ് അല്ലേടി….
കിക്കറിൽ ചവിട്ടുമ്പോൾ അവളൊന്ന് മുരടനക്കി….
എന്താടോ……?
ഒന്നുമില്ല….സമയം ഏത്രയായിന്നാ ഇവിടെ നിന്നിട്ട്?
പിന്നൊരിക്കൽ തീർച്ചയായും വരും. അധികം ഒന്നും ആയില്ലല്ലോ.രണ്ടു കഴിഞ്ഞല്ലെയുള്ളൂ.ചെല്ലട്ടെ,എന്നിട്ട് വേണം ഒന്ന് ക്ഷീണം മാറ്റി ഒരു നാല് ദിവസം അവധിയും പറഞ്ഞു ഷിംല പിടിക്കാൻ…………… അവളെയൊന്ന് നോക്കി ചെറുങ്ങനെ തലയും ആട്ടി അവൻ ആ ഇരുളിലേക്ക് മറഞ്ഞു.
അവൾ തന്റെ റൂമിലേക്കും.ഇരുളിനെ കീറിമുറിച്ചുള്ള യാത്രയിൽ അവന്റെ മനസ്സവനോട് പറയുന്നുണ്ടായിരുന്നു
ആ വാചകം.
പണ്ടൊരു രാജാവ് പറഞ്ഞതുപോലെ
“…..ദൈവത്തിന്റെ വികൃതികൾ…….”
എങ്കിലും അവരും ആഗ്രഹിക്കുന്നു,
അന്തസായി ജീവിക്കണമെന്ന്
കൊതിക്കുന്നു………
❤ അവസാനിച്ചു ❤
ആൽബി
Bro continue cheyyamo ?
ബ്രൊ ഇതൊരു സിംഗിൾ പാർട്ട് സ്റ്റോറി ആണ്. ഒരു തുടർച്ചയെപ്പറ്റി ചിന്തിച്ചില്ല.
താങ്ക് യു
ഈ എഴുത്തിനൊക്കെയെന്തപറയുക… ♥️
ഒരുപാട് ചിന്തിപ്പിച്ചു… നമുക്ക് കിട്ടിയിട്ടുള്ളതെന്താന്ന് അറിയാതെ മറ്റുള്ളവരുടെ ജീവിതത്തെ അസൂയയോടെ ഞാൻ ഉൾപ്പെടെ നോക്കി കാണുന്നവർ ആണ് മനുഷ്യൻ…?
അതെ ബ്രൊ, വളരെ ശരിയാണ്. നമ്മുടെ കൊച്ചു സന്തോഷങ്ങൾ ആസ്വദിക്കുകയാണ് വേണ്ടത്. അനാവശ്യ എത്തിനോട്ടം നമുക്ക് നിരാശയാവും നൽകുക
താങ്ക് യു ബ്രൊ
Manoharamaaya, vyathyasthasthamaaya oru kadha 🙂 nandi
താങ്ക് യു ബ്രൊ
Really touching story albychaa
താങ്ക് യു
Heart touching സ്റ്റോറി ആൽബി ബ്രോ.
താങ്ക് യു ബ്രൊ
??
❤❤❤
Love you man
തിരിച്ചും സ്നേഹം മാത്രം
വളരെ അർത്ഥവത്തായ അന്തസ്സുറ്റ കഥ, ഹൃദയസ്പർശിയായി. ഒരുപാട് അനുമോദനങ്ങൾ.
താങ്ക് യു
Alby thanks for this story. Everyone should read this story and support him.
താങ്ക് യു ബ്രൊ