ജീവൻ തുടിക്കുന്ന ശില്പങ്ങൾ [ആൽബി] 68

ഓഹ് ഇത് വല്ലാത്തൊരു വട്ട് തന്നെ….

“വാ..വന്ന് കേറ്,തന്റെ ആഗ്രഹം ഇന്ന് സാധിച്ചിട്ടു തന്നെ കാര്യം”അവൻ അവളെയും കൂട്ടി പുറത്തേക്കിറങ്ങി.
കൈക്കുപിടിച്ചു കൊണ്ടുപോകുമ്പൊ
അവൾ വിടുവിക്കാൻ ശ്രമിച്ചു,പക്ഷെ അവന്റെ മുന്നിൽ അറിയാതെയവൾ വഴങ്ങിപ്പൊയി.കുളിച്ച് പുറത്തേക്ക് ഇറങ്ങിയ മാലിനി അവരെ നോക്കി ചിരിക്കുമ്പോൾ അവന്റെ ബുള്ളറ്റ് മുന്നോട്ട് നീങ്ങിത്തുടങ്ങിയിരുന്നു.
ബുള്ളറ്റിൽ അവന്റെ തോളിൽ പിടിച്ചു യാത്ര ചെയ്യുമ്പോൾ തന്നെപ്പോലെ ഉള്ളവരെ മാറ്റിനിർത്തുന്നവരുടെ
കൂട്ടത്തിൽ ഒപ്പം ചേർത്തുനിർത്തുന്ന
ചിലരും ഉണ്ടെന്നവൾ അവനിലൂടെ മനസിലാക്കുകയായിരുന്നു.അവൾ അവനോട് ചേർന്നിരുന്നു.അവരുടെ അകലം വീണ്ടും കുറയുകയായിരുന്നു
*****
നൈനിറ്റാൾ തടാകത്തിന്റെ തീരത്ത് ആ ഓളപ്പരപ്പിലേക്ക് നോക്കി അവർ നിന്നു.ആ തണുപ്പിൽ കൈകൾ കൂട്ടി തിരുമ്മി ആ ജലാശയത്തിന്റെ ഭംഗി ആസ്വദിച്ചു നിൽക്കുന്ന അവനെ അവളങ്ങനെ നോക്കിനിന്നു.

റിനോഷ്……….

എന്താ വൈഗ….. തനിക്കെന്തോ ചോദിക്കാനുണ്ട് അല്ലെ?

മ്മ്മ്,ഒരു സ്ത്രീ മനസ്സ് ഉള്ളതിനാൽ ആവാം,എന്റെ ഒരു തോന്നലാണ്.ഈ
തീരത്തിനൊരു പ്രണയകഥ പറയാൻ ഉണ്ട്.എന്താ ശരിയല്ലെ…….

എന്താ അങ്ങനെ തോന്നാൻ……

ചുരുങ്ങിയ കാലത്തെ പരിചയമെ ഉള്ളു.എങ്കിലും ആ മനസെനിക്ക് അറിയാം.ആരാ ആള്?എവിടാ ഇപ്പൊ

റീന…..പ്രണയം എന്താണെന്ന് എന്നെ പഠിപ്പിച്ചവൾ.പ്രണയം എന്റെ മനസ്സ് നിറയെ അനുഭവമാക്കിയവൾ.ഇപ്പൊ
അങ്ങ് ടൊറന്റോയിൽ ഭർത്താവും കുഞ്ഞുമൊക്കെയായി സ്വസ്ഥം.

എന്താടാ അത് പറയുമ്പോൾ ഒരു ഇടർച്ച……..

ഹേയ് ഒന്നുമില്ല വൈഗ….. ചിലപ്പോൾ പ്രണയം അങ്ങനെയാണ്.ആഗ്രഹിച്ച പ്രണയം കിട്ടില്ല.പ്രതീക്ഷിക്കാതെ ഒന്ന് കിട്ടുകയും ചെയ്യും,എന്റെ റിനിയെ പോലെ.

“പറഞ്ഞു തീർന്നില്ല അവളാ,
റീന……..ആദ്യം പറഞ്ഞ കക്ഷി.ഒന്ന് നിക്ക്,സംസാരിക്കട്ടെ…..” ഫോൺ ബെല്ലടിക്കുന്നതു കേട്ട് അതും നോക്കി അവൻ തുടർന്നു.

അവൻ ഫോണുമായി അല്പം ദൂരെക്ക് പോയി.തിരികെയെത്തുമ്പോൾ ഒരു ചോദ്യം കണ്ണുകളിൽ ഒളിപ്പിച്ചു വൈഗ അവന്റെ മുന്നിൽ നിന്നു.

ഒന്നുമില്ല വൈഗ….അവൾ നാട്ടിലുണ്ട്.

18 Comments

  1. ? നിതീഷേട്ടൻ ?

    Bro continue cheyyamo ?

    1. ബ്രൊ ഇതൊരു സിംഗിൾ പാർട്ട്‌ സ്റ്റോറി ആണ്. ഒരു തുടർച്ചയെപ്പറ്റി ചിന്തിച്ചില്ല.

      താങ്ക് യു

  2. നിധീഷ്

    ഈ എഴുത്തിനൊക്കെയെന്തപറയുക… ♥️
    ഒരുപാട് ചിന്തിപ്പിച്ചു… നമുക്ക് കിട്ടിയിട്ടുള്ളതെന്താന്ന് അറിയാതെ മറ്റുള്ളവരുടെ ജീവിതത്തെ അസൂയയോടെ ഞാൻ ഉൾപ്പെടെ നോക്കി കാണുന്നവർ ആണ് മനുഷ്യൻ…?

    1. അതെ ബ്രൊ, വളരെ ശരിയാണ്. നമ്മുടെ കൊച്ചു സന്തോഷങ്ങൾ ആസ്വദിക്കുകയാണ് വേണ്ടത്. അനാവശ്യ എത്തിനോട്ടം നമുക്ക് നിരാശയാവും നൽകുക

      താങ്ക് യു ബ്രൊ

  3. Manoharamaaya, vyathyasthasthamaaya oru kadha 🙂 nandi

    1. താങ്ക് യു ബ്രൊ

  4. Really touching story albychaa

    1. താങ്ക് യു

  5. Heart touching സ്റ്റോറി ആൽബി ബ്രോ.

    1. താങ്ക് യു ബ്രൊ

  6. Love you man

    1. തിരിച്ചും സ്നേഹം മാത്രം

  7. വളരെ അർത്ഥവത്തായ അന്തസ്സുറ്റ കഥ, ഹൃദയസ്പർശിയായി. ഒരുപാട് അനുമോദനങ്ങൾ.

    1. താങ്ക് യു

  8. Alby thanks for this story. Everyone should read this story and support him.

    1. താങ്ക് യു ബ്രൊ

Comments are closed.