എടാ നീ…… നിന്നെ ഞാൻ…… സുഗുണയുടെ കണ്ട്രോൾ തെറ്റി.
ഒന്നടങ്ങ് സിസ്റ്റർ,പിന്നെ വിളിച്ചല്ലോ ഹിജഡയെന്ന്.ചേച്ചിയുടെ ഹോർമോൺ ലെവൽ ഒന്ന് നോക്ക്.
ചിലപ്പോൾ ടെസ്റ്റോസ്റ്റിറോൺ ലെവല് കൂടുതൽ ആയിരിക്കും.
സീൻ വഷളായിക്കൊണ്ടിരുന്നു.റിനോ
വിടാൻ ഭാവമില്ലാതെ നിൽക്കുന്നു.
അവനെ നന്നായി അറിയുന്ന ജെസ്സി അവനെ പിടിച്ചുമാറ്റി.അർച്ചന സുഗുണയുമായി പുറത്തേക്കും.ഒന്ന് പറഞ്ഞു തണുപ്പിക്കാൻ ജെസ്സി പാട് പെട്ടു.തൊണ്ടവരണ്ടതുകൊണ്ട് അല്പം വെള്ളം കുടിച്ചുകൊണ്ട് ഇരുന്ന
നേരം നോക്കുമ്പോൾ മുന്നിലുണ്ട് വൈഗ,റൂമിന്റെ വാതിൽ ചാരിനിന്ന അവൾ അവൻ കണ്ടതും അകത്തേക്ക് വലിഞ്ഞു.
*****
എന്തിനാ റിനോഷ് ആർക്കും വേണ്ടാത്ത ഞങ്ങൾക്ക് വേണ്ടി….
അപ്പൊ നിങ്ങൾ എന്നെ സുഹൃത്തായി കാണുന്നില്ല അല്ലെ. ആയിരുന്നു എങ്കിൽ ഇങ്ങനെയൊരു ചോദ്യം ഉയരില്ല.
അതല്ല റിനോഷ്.ഒരു നിമിത്തം പോലെ എനിക്ക് കിട്ടിയ സുഹൃത്ത് ആണ് നീ.അധികം കണ്ടിട്ടില്ല.വളരെ കുറച്ചു സമയത്തെ പരിചയം കൊണ്ട്
തന്നെ നീ….. അങ്ങനെയോരാൾ ഞങ്ങൾക്ക് വേണ്ടി ഒരു പ്രശ്നത്തിൽ പെട്ടിരിക്കുന്നു.
ഓഹ് അത് വലിയ കാര്യമൊന്നുമല്ല.
സുഗുണ,ആ പെണ്ണുംപിള്ളക്ക് ഇടക്ക് ആരോടെങ്കിലും ഒരു പ്രശനം ഉള്ളതാ.
ഇത്തവണ എന്നോടായി.
എന്തെങ്കിലും കുഴപ്പം……
ഒന്നും ഉണ്ടാവില്ല.എന്താകും എന്ന് കണ്ടറിയണം.മെഡിക്കൽ സൂപ്രണ്ട് ഇന്നാണ് വന്നത്.വിളിപ്പിച്ചിട്ടുണ്ട്.
എനിക്കെന്തോ പോലെ……
ദേ പിന്നേം…..ഒന്ന് പറഞ്ഞുകൊടുക്ക്
ഭാഗ്യ.ഇത് അത്ര വലിയ സംഭവമല്ല.
അല്ലടാ,ഞങ്ങക്ക് വേണ്ടി നിന്നിട്ട് ഒരു പ്രശ്നം വന്നാൽ എങ്ങനെ ഒന്ന് സമാധാനിക്കും.അന്നത്തെ യാത്രയും
ഇപ്പൊ ഈ നാല് ദിവസവും കൊണ്ട് നല്ലൊരു സുഹൃത്തിനെ കിട്ടി.ആദ്യമായി ഞങ്ങളോട് അല്പം മനുഷ്യത്വം കാട്ടിയ,ഞങ്ങളുടെ സത്വം മനസിലാക്കി മാന്യമായി ഇടപെട്ട ഞങ്ങളുടെ സുഹൃത്ത്.നീ വഴിക്ക് ഇപ്പൊ റിനിയും മഞ്ജുവും.അതാ ഞാൻ………..
ഡോർ തുറക്കുന്ന ശബ്ദം കേട്ട് നോക്കുമ്പോൾ മഞ്ജുവാണ്.”ഏട്ടാ ഓഫീസിൽ വിളിക്കുന്നുണ്ട്”
വൈഗ….. ഞാൻ ചെല്ലട്ടെ.എന്താകും എന്ന് നോക്കാം.പിന്നെ മഞ്ജു ഒന്ന് നോക്കിക്കോണെ…. ഭാഗ്യ പിന്നെ വരാം….അവൻ ഓഫീസ് ലക്ഷ്യമാക്കി
നടന്നു.
Bro continue cheyyamo ?
ബ്രൊ ഇതൊരു സിംഗിൾ പാർട്ട് സ്റ്റോറി ആണ്. ഒരു തുടർച്ചയെപ്പറ്റി ചിന്തിച്ചില്ല.
താങ്ക് യു
ഈ എഴുത്തിനൊക്കെയെന്തപറയുക… ♥️
ഒരുപാട് ചിന്തിപ്പിച്ചു… നമുക്ക് കിട്ടിയിട്ടുള്ളതെന്താന്ന് അറിയാതെ മറ്റുള്ളവരുടെ ജീവിതത്തെ അസൂയയോടെ ഞാൻ ഉൾപ്പെടെ നോക്കി കാണുന്നവർ ആണ് മനുഷ്യൻ…?
അതെ ബ്രൊ, വളരെ ശരിയാണ്. നമ്മുടെ കൊച്ചു സന്തോഷങ്ങൾ ആസ്വദിക്കുകയാണ് വേണ്ടത്. അനാവശ്യ എത്തിനോട്ടം നമുക്ക് നിരാശയാവും നൽകുക
താങ്ക് യു ബ്രൊ
Manoharamaaya, vyathyasthasthamaaya oru kadha 🙂 nandi
താങ്ക് യു ബ്രൊ
Really touching story albychaa
താങ്ക് യു
Heart touching സ്റ്റോറി ആൽബി ബ്രോ.
താങ്ക് യു ബ്രൊ
??
❤❤❤
Love you man
തിരിച്ചും സ്നേഹം മാത്രം
വളരെ അർത്ഥവത്തായ അന്തസ്സുറ്റ കഥ, ഹൃദയസ്പർശിയായി. ഒരുപാട് അനുമോദനങ്ങൾ.
താങ്ക് യു
Alby thanks for this story. Everyone should read this story and support him.
താങ്ക് യു ബ്രൊ