മെല്ലെയവള്‍ നിന്നും… അതിന് ശേഷം തിരിഞ്ഞ് നോക്കി….
അയാള്‍ എന്തോ പറയാന്‍ മടിക്കുന്നത് പോലെ…
”രേണുവിനെ കാത്താണ് ഞാനിവിടെ നിന്നത്…” അയാള്‍ നിര്‍ത്തി…
എന്തിനാണെന്ന മുഖഭാവത്തോടെ അവള്‍ നിന്നു…
”ഞാനും അച്ഛനും നിന്നോട് ഒരു തെറ്റ് ചെയ്തു… എല്ലാം അച്ഛന്‍റെ അത്യാഗ്രവും സ്വാര്‍ത്ഥതയും കൊണ്ടാണ് സംഭവിച്ചത്… അച്ഛനെ എതിര്‍ക്കാന്‍ അന്നെനിയ്ക്ക് കഴിഞ്ഞില്ല.. അതിനുളള ശിക്ഷ ഞാന്‍ അനുഭവിച്ച് കഴിഞ്ഞു… ഇപ്പോള്‍ ഞാന്‍ കുറ്റബോധം കൊണ്ട് നീറുകയാണ്…”
മധു എന്താണ് പറഞ്ഞ് വരുന്നതെന്ന് രേണുവിന് മനസ്സിലായി…
”രേണൂ… അന്ന് എനിയ്ക്ക് നിന്നോടുണ്ടായിരുന്ന സ്നേഹം ഇപ്പോഴും….” മധുവിനെ തുടരാന്‍ രേണു അനുവദിച്ചില്ല…
”മതി നിര്‍ത്ത്… നിങ്ങള്‍ പറഞ്ഞ് വരുന്നതെന്താണെന്ന് എനിയ്ക്ക് മനസ്സിലായി.. മനസ്സില്‍ തോന്നുമ്പോള്‍ എടുത്ത് മാറ്റി വയ്ക്കാനും എടുത്തണിയാനുമുളളതല്ല യഥാര്‍ത്ഥ സ്നേഹം… അത് സ്ഥായി ആയിരിക്കും… എനിക്കിപ്പോള്‍ നിങ്ങളോട് മുമ്പ് തോന്നിയിരുന്ന ആ സ്നേഹമില്ല… ഒരു സഹോദരനോട് തോന്നുന്ന സ്നേഹം മാത്രേയുളളൂ… ദയവ് ചെയ്ത് ഇനിമേല്‍ ഇതും പറഞ്ഞ് എന്‍റെ മുന്നില്‍ വരരുത്…”
അത്രമാത്രം പറഞ്ഞ് രേണു പിന്തിരിഞ്ഞു നടന്നു…
ദീര്‍ഘനാളിന് ശേഷം ഭാരമൊഴിഞ്ഞ മനസ്സുമായി രേണു നടന്നു നീങ്ങി…
അമ്പലത്തിനകത്ത് നിന്നും ഉഷപ്പൂജയ്ക്കുളള ശംഖുനാദം ഉയര്‍ന്നു കേട്ടുകൊണ്ടിരുന്നു…
(ഹണി ശിവരാജന്‍)
കഥ നന്നായിട്ടുണ്ടു്. ഇത്തരം കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു ‘