രേണുവിന്‍റെ കരഞ്ഞു കലങ്ങിയ കണ്ണുകള്‍ വിടര്‍ന്നു…
അപ്പോയിന്‍റ്മെന്‍റ് ലെറ്റര്‍ ഒപ്പിട്ട് വാങ്ങുമ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞ് തുളുമ്പി…
”മലയാളം ഹൈസ്കൂള്‍ സെക്കന്‍ററി അധ്യാപികയായിട്ടാണ് അമ്മേ…” രേണു സന്തോഷ വര്‍ത്തമാനം അറിയിക്കുമ്പോള്‍ സാവിത്രിയുടെ കണ്ണുകളില്‍ നിന്നും ആനന്ദാശ്രുക്കളുതിരുകയായിരുന്നു..
”ദൈവനിശ്ചയങ്ങള്‍ എന്താണെന്ന് നമ്മള്‍ക്കറിയാന്‍ കഴിയില്ല… ഒരു ദുഃഖത്തെ മറയ്ക്കാന്‍ ഒരു സന്തോഷം ദൈവം തന്ന് കഴിഞ്ഞു… എല്ലാം അവന്‍റെ മായാവിലാസങ്ങള്‍…”
**********
”അറിഞ്ഞോ കുട്ട്യേ… മധുവിന് ഒരു ആക്സിഡന്‍റ് സംഭവിച്ചു…”
അച്ഛന്‍റെ വാക്കുകള്‍ കേട്ടതും രേണുവിന്‍റെ കണ്ണുകള്‍ പിടഞ്ഞു…
”ആ കുട്ടി മരിച്ചെന്നാ കേട്ടത്…”
ഒരു ഇടിത്തീ അവളുടെ നെഞ്ചിലിടിച്ചത് പോലെ തോന്നി…
അവള്‍ ഫോണ്‍ കട്ട് ചെയ്തു…
”മധുവിനെയും രേണുവിനെയും ചേര്‍ത്ത് വച്ചാല്‍ രണ്ടിലൊരാള്‍ മരണപ്പെടുമെന്നാണ് ഇരുവരുടെയും ജാതകം തമ്മില്‍ ചേര്‍ത്ത് നോക്കിയപ്പോള്‍ ഭാസ്കര കണിയാന്‍ പറഞ്ഞത്…” പരമേശ്വരന്‍ മാമന്‍റെ വാക്കുകള്‍ അവളുടെ ചെവിയില്‍ വന്നലച്ചു…
”ആ ഭാസ്കര കണിയാന്‍ തന്നെയല്ലേ മധുചേട്ടന്‍റെയും രാഗേന്ദുവിന്‍റെയും ജാതകം തമ്മില്‍ ചേര്‍ത്ത് വച്ചത്” രേണു ചിന്തിച്ചു…
”പക്ഷെ മൂന്ന് മാസം തികയുന്നതിന് മുന്നേ….” രേണുവില്‍ നിന്ന് ഒരു നെടുവീര്‍പ്പുയര്‍ന്നു…
രണ്ട് ദിവസത്തെ അവധിയ്ക്ക് അപേക്ഷിച്ച് രേണു നാട്ടിലേക്ക് മടങ്ങി…
മരണത്തിന് മുന്നില്‍ പിണക്കങ്ങളോ ഇണക്കങ്ങളോ ഒന്നും തന്നെയില്ല…
രാമചന്ദ്രന്‍റെ മുന്നില്‍ പരമേശ്വരന്‍റെ ശിരസ്സ് കുറ്റബോധത്താല്‍ താഴ്ന്നു…
നിസ്സാരപരിക്കുകളോടെ മധു അപകടത്തില്‍ നിന്നും രക്ഷപെട്ടിരുന്നു…
ബൈക്കില്‍ നിന്നും നിലത്ത് തലയിടിച്ച് വീണ ക്ഷതത്തിലാണ് രാഗേന്ദു മരണപ്പെട്ടത്…
വെളളത്തുണിയില്‍ പൊതിഞ്ഞ് കിടക്കുന്ന രാഗേന്ദുവിനെ രേണു നോക്കി…
രേണുവിന്‍റെ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ പൊടിഞ്ഞു…
******
വര്‍ഷം ഒന്ന് കഴിഞ്ഞു….
രേണു നാട്ടില്‍ അവധിയ്ക്ക് എത്തിയ ഒരു പ്രഭാതം…
കളരിയ്ക്കല്‍ ഭഗവതിയെ തൊഴുത് തിരുനെറ്റിയില്‍ കളഭം ചാര്‍ത്തി പുറത്തിറങ്ങുമ്പോള്‍ ആല്‍ത്തറയുടെ ചുവട്ടില്‍ ആരെയോ കാത്തെന്നവണ്ണം നില്‍ക്കുന്ന മധുവിനെ രേണു കണ്ടു..
നേര്‍ത്ത ഒരു മന്ദസ്മിതം തൂകി മധുവിനെ കടന്ന് പോകുമ്പോള്‍ ഒരു പിന്‍വിളി രേണു കേട്ടു:
”രേണു…”
കഥ നന്നായിട്ടുണ്ടു്. ഇത്തരം കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു ‘