Jathakadosham
[Honey Shivarajan]
”അളിയന്‍ എന്തായീ പറയുന്നത്… കൊച്ചിലെ മുതല്‍ അവരുടെയുളളില്‍ മോഹം നിറച്ചിട്ട് ഇപ്പോള്‍ കല്ല്യാണം നടക്കില്ലെന്നോ…” രാമചന്ദ്രന് ഹൃദയം വിലങ്ങുന്നത് പോലെ തോന്നി…
അയാള്‍ ഞെട്ടലോടെ നില്‍ക്കുന്ന ഭാര്യ സാവിത്രിയെ നോക്കി…
”എന്ത് ചെയ്യാം രാമേന്ദ്രനളിയാ… ഭാസ്കര കണിയാന്‍ പറഞ്ഞാല്‍ അച്ചിട്ടാ… മധുവിനെയും രേണുവിനെയും ചേര്‍ത്ത് വച്ചാല്‍ രണ്ടിലൊരാള്‍ മരണപ്പെടുമെന്നാണ് ഇരുവരുടെയും ജാതകം തമ്മില്‍ ചേര്‍ത്ത് നോക്കിയപ്പോള്‍ ഭാസ്കര കണിയാന്‍ പറഞ്ഞത്…” പരമേശ്വരന്‍ നിസ്സഹായനായി പറഞ്ഞു..
”ഇതൊന്നും ചേര്‍ത്ത് നോക്കിയിട്ടല്ലല്ലോ അളിയാ കുട്ടികളായിരിക്കുമ്പോള്‍ രേണു മധുവിനുളളതാണെന്ന് നമ്മള്‍ തന്നെ പറഞ്ഞ് വച്ചത്…” രാമചന്ദ്രന്‍റെ ശബ്ദമുയര്‍ന്നു…
”പക്ഷെ അങ്ങനെ പറഞ്ഞ് വച്ചുവെന്ന കാരണത്തില്‍ എല്ലാം അറിഞ്ഞിരുന്നോണ്ട് കുട്ടികളെ കുരുതി കൊടുക്കാന്‍ കഴിയുമോ അളിയാ…” പരമേശ്വരന്‍റെ വാക്കുകള്‍ കേട്ടതും രാമചന്ദ്രന് രോഷം അടക്കാന്‍ കഴിഞ്ഞില്ല…
”ദേ മറ്റേടത്തെ വര്‍ത്തമാനം എന്നോട് പറയരുത്… ഇന്നലെ വരെ പറഞ്ഞ വാക്ക് ഇന്ന് മാറ്റിപ്പറഞ്ഞാല്‍ എന്‍റെ തനിനിറം നിങ്ങള്‍ കാണും… പറഞ്ഞേക്കാം…” രാമചന്ദ്രന്‍ വിറഞ്ഞ് തുളളി..
”ദേഷ്യപ്പെടാതെ അളിയാ… അളിയന്‍ ഒന്ന് ഇരുന്ന് ചിന്തിച്ച് നോക്ക്… പണ്ടോ ഇന്നലെയോ പറഞ്ഞ വാക്കിന്‍റെ പുറത്ത് കുഞ്ഞുങ്ങളുടെ ജീവിതം അപകടത്തിലിക്കുന്നതെന്തിനാ… മധുവിനോട് ഞാന്‍ വിവരം പറഞ്ഞപ്പോള്‍ അവന്‍ വിവേകത്തോടെ അത് മനസ്സിലാക്കി… അവന് രേണുവിന്‍റെ ജീവിതം നഷ്ടപ്പെടുത്താന്‍ ഇഷ്ടപ്പെടുന്നില്ല… അതല്ലേ അളിയാ യഥാര്‍ത്ഥ സ്നേഹം…” പരമേശ്വരന്‍ അനുനയത്തോടെ കാര്യങ്ങള്‍ രാമചന്ദ്രനോട് പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിച്ചു…
”നെന്‍റെ മോന് പറഞ്ഞ് കൈകഴുകാം… അത് പോലല്ലോ എന്‍റെ മോള്… നാട്ടുകാര് എന്‍റെ മോളെ കുറിച്ച് എന്തെല്ലാം പറയാം.. തന്‍റെ മോന്‍ കൊണ്ട് കൊണ്ട് നടന്ന പെണ്ണാണെന്ന് അവര്‍ പറയും.. ഇതില്‍പ്പരം ഒരു നാണക്കേട് വേറെയുണ്ടോ…” രാമചന്ദ്രന്‍റെ കണ്ണുകള്‍ നിറഞ്ഞു…
”അച്ഛാ….” മകളുടെ വിളി കേട്ട് രാമചന്ദ്രനും പരമേശ്വരനും ഒരുപോലെ രേണുവിനെ നോക്കി…
കഥ നന്നായിട്ടുണ്ടു്. ഇത്തരം കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു ‘