സ്കൂളിൽ പോയി മറ്റുള്ള ടീച്ചേഴ്സിനോട് ഇതെല്ലാം പറഞ്ഞാൽ അവരാ കുട്ടിയെ സ്റ്റാഫ് റൂമിലേക്ക് വിളിപ്പിക്കും ചോദ്യം ചെയ്യും.അല്ലെങ്കിൽ ക്ലാസ്സിൽ പോയി ഞാൻ മറ്റുള്ള കുട്ടികളുടെ മുന്നിൽ വെച്ച് അവളോട് ചോദിച്ചാൽ പിന്നീട് കുട്ടികൾ അവളെ അതും പറഞ്ഞ് കളിയാക്കുകയും വേദനിപ്പിക്കുകയും
ചെയ്യുമെന്നറിയാമായിരുന്നു . ഇതിൽ മനംനൊന്ത് അവളെന്തെങ്കിലും കടുംകൈ ചെയ്‌താൽ അതിനുത്തരവാദി ഞാനായിരിക്കുമെന്നും, കുട്ടികളുടെ മനസ്സറിയാവുന്ന ഞാൻ തന്നെ പിന്നീട് ഖേദിക്കേണ്ടി വരും എന്നുള്ള ചിന്തകൾ എന്നെ കൊണ്ട് അതൊന്നും ചെയ്യാൻ സമ്മതിച്ചില്ല.
പിറ്റേന്ന് പതിവ് പോലെ സ്‌കൂളിലെത്തിയ ഞാൻ മനസ്സിനുള്ളിൽ നീറി പുകയുന്ന അസ്വസ്ഥത പുറത്ത് കാണിക്കാതെ ക്ലാസുകളിലേക്ക് ചെന്നു കൊണ്ടിരുന്നു. അവസാനം ആ കുട്ടിയിരിക്കുന്ന ക്ലാസ്സിലേക്ക് എന്റെ പിരിയഡ് ചെന്നപ്പോൾ എന്റെ മുഖത്തേക്ക് ഇടക്കിടക്ക് ചമ്മലോടെ നോക്കുന്ന അവളെ ആ എഴുത്ത് ഞാൻ വായിക്കുകയോ കാണുകയോ ചെയ്യാത്ത രീതിയിൽ നോക്കി കൊണ്ടിരുന്നു. അതു തന്നെയാണ് ഞാനപ്പോൾ ചെയ്യേണ്ടത് എന്ന് തോന്നിയെങ്കിലും എന്റെ പ്രതീക്ഷകൾ തെറ്റിച്ച് കൊണ്ടാണ് അന്ന് വൈകുന്നേരം സ്കൂൾ വിട്ട് നടന്നു പോകുമ്പോൾ വഴിയിൽ കാത്ത് നിൽക്കുന്ന അവൾ എന്റെ കൂടെ കൂടിയത്.
ഞാൻ മുഖത്തെ അന്താളിപ്പ് മറക്കാൻ ശ്രമിച്ച് അവളോട് വിശേഷങ്ങൾ ചോദിച്ചു മുന്നോട്ട് പോകുമ്പോൾ അവൾ ” സാറ് ഞാൻ വെച്ച എഴുത്ത് വായിച്ചിട്ടുണ്ടാകും എന്നെനിക്കറിയാം. ഉണ്ടെങ്കിലും ഇല്ലെങ്കിലും എനിക്ക് സാറിനെ ഒരുപാട് ഇഷ്ട്ടമാണ്.. “
കുട്ടികളും ആളുകളും നടന്നു പോയി കൊണ്ടിരിക്കുന്ന റോഡരികിൽ വെച്ച് എന്നോട് ചാരി നിന്ന് ഒരു പേടിയുമില്ലാതെ ചിരിച്ച് കൊണ്ടെന്തോ പറയുകയാണെന്ന് മറ്റുള്ളവരെ തോന്നിപ്പിക്കും വിധം അവളെങ്ങനെ മെല്ലെ പറഞ്ഞപ്പോൾ ദേഷ്യം വന്ന ഞാൻ
” എന്താ ഇങ്ങനെയൊക്കെ ഞാൻ
നിന്റെ സാറല്ലേ.. ?” എന്ന് പറയാൻ തോന്നിയെങ്കിലും അവളെന്തെങ്കിലും തിരിച്ചു പറഞ്ഞ് ദേഷ്യം ആളികത്തിക്കുമെന്ന് ഭയന്ന് ഞാൻ തിരിച്ചൊന്നും പറഞ്ഞില്ല.
പന്നീടങ്ങോട്ട് അവളെന്റെ സമനില തെറ്റിക്കുകയായിരുന്നു. ക്ളാസ്സെടുക്കുമ്പോൾ എന്നെ തന്നെ നോക്കിയിരുന്നുള്ള ഇമവെട്ടാതെയുള്ള നോട്ടം, ഇന്റർവെൽ സമയങ്ങളിൽ വരാന്തയിൽ കാത്ത് നിന്ന് പതിവില്ലാത്ത വിശേഷം തിരക്കൽ… അങ്ങനെ എന്റെ മനസ്സ് വായിക്കാൻ നിൽക്കാതെ അവളെന്നെ പിന്തുടർന്ന് കൊണ്ടിരുന്നു.
പരീക്ഷകളിൽ നല്ല മാർക്ക് വാങ്ങുന്ന സ്കൂളിലെ തന്നെ മിടുക്കിയായ അവളോട് ദേഷ്യപ്പെട്ട് എന്തെങ്കിലും പറഞ്ഞ് വേദനിപ്പിച്ചാൽ തകർന്നു പോകുമോ എന്ന് പേടിച്ച് ഞാൻ കാത്തിരുന്നു എനിക്ക് നിന്നെ പ്രണയിക്കാൻ കഴിയില്ലെന്ന സത്യമൊന്ന് തുറന്ന് പറയാൻ.
ഫോൺ നമ്പർ ചോദിച്ചെങ്കിലും ഞാൻ കൊടുത്തിരുന്നില്ല പക്ഷെ എങ്ങനെയോ എന്റെ നമ്പർ സങ്കെടുപ്പിച്ച് രാത്രികളിൽ വിളിക്കും ആദ്യത്തെ ഒന്നുരണ്ട് ദിവസം ഞാൻ അറ്റൻഡ് ചെയ്‌തെങ്കിലും അവളുടെ പ്രണയം സത്യമാണെന്ന് തോന്നിപ്പിക്കുന്ന വിധം സംസാരം തുടങ്ങിയതോടെ പിന്നീട് ഞാൻ ഫോൺ എടുക്കാതെയായി. അതിന് ശേഷം എസ് എം എസ് വിടാതെ അയച്ചു കൊണ്ടിരിക്കും.
‘അവളെ ഇഷ്ടമാണോ..?’ എന്നെന്നോട് ഒരുവട്ടം ചോദിച്ചിരുന്നെങ്കിൽ അല്ലെന്ന് ഞാൻ തുറന്ന് പറയുമായിരുന്നു പക്ഷെ അവളാ ചോദ്യം മാത്രം അന്നെന്നോട് ചോദിച്ചിരുന്നില്ല. എന്നെ അവൾക്കിഷ്ട്ടമാണ് എന്ന് മാത്രമേ അവൾ എപ്പോഴും പറയാറുള്ളൂ.
എന്റെ സബ്ജെക്റ്റിന്റെ
❤️
??