” രാജീവേ, ഞാൻ അവളോട് അതിനെ പറ്റി ചോദിച്ചിരുന്നു. പക്ഷേ അവൾ പറഞ്ഞത് നോക്കുന്നുണ്ട് അവൾക്ക് അതിഷ്ട്ടമല്ല എന്നാണ്”. ഞാൻ അവനോട് പറഞ്ഞു.
“നിനക്ക് എന്ത് യോഗ്യത ഉണ്ടെടാ അവളുടെ പിറകെ നടക്കാൻ”
ഞാൻ ഒന്ന് ചിരിച്ചിട്ട് പതുക്കെ പറഞ്ഞു തുടങ്ങി. ” ഞാൻ പറയുന്നത് ക്ഷമാപൂർവ്വം കേൾക്കാൻ ഉള്ള മനസ് നിങ്ങൾ കാണിക്കണം, 2 കൊല്ലം അവളുടെ പിന്നാലെ നടന്ന് തന്നെ ആണ് ഞാൻ അവളോട് ഇഷ്ട്ടമാണ് എന്ന് പറയിപ്പിച്ചത്. അതും അവളെ നിർബന്ധിച്ചിട്ടല്ല. കഴിഞ്ഞ ഒന്നര കൊല്ലമായി അവൾ എന്നോട് ഇഷ്ട്ടമാണ് എന്ന് പറഞ്ഞിട്ട്, ഈ ഒന്നര കൊല്ലത്തിനിടയിൽ ഞങ്ങൾ ആകെ നേരിൽ കണ്ടത് 5 തവണ ആണ്.
അവൾക്ക് ഏറ്റവും ഇഷ്ടം അവളുടെ അച്ഛനെ ആയിരുന്നു. ഞാൻ ചോദിച്ചത് ആണ് അവളോട് വീട്ടിൽ സമ്മതിച്ചില്ലെങ്കിൽ നീ എന്റെ കൂടെ വരുമോ എന്ന്”
“എന്നിട്ട് അവൾ സമ്മതിച്ചോ നിന്റെ കൂടെ വരാൻ” അത്ര നേരം മിണ്ടാതിരുന്ന അവളുടെ വല്ല്യമ്മ ആയിരുന്നു.
“സമ്മതിച്ചു, ആരെതിർത്താലും ഞാൻ നിധിൻ വിളിച്ചാൽ കൂടെ വരുമെന്ന് അവൾ പറഞ്ഞു….”
അത് മുഴുവനാക്കാൻ സമ്മതിക്കാതെ അവളുടെ വല്ല്യമ്മ ഇടയിൽ കയറി അച്ഛനോട് പറഞ്ഞു” നിന്നോട് പറഞ്ഞത് അല്ലേ അവൾ പെണ്കുട്ടി ആണ് അവർക്ക് സ്വാതന്ത്ര്യം കൊടുക്കരുത് എന്ന്”.
“ആ സ്വാതന്ത്ര്യം അവൾക്ക് കൊടുത്തത് കൊണ്ടാണ് ഇന്നും അവൾ അവിടെ ഇരിക്കുന്നത്…. അന്ന് അവൾ പറഞ്ഞത് ഞാൻ വിളിച്ചാൽ അവൾ വരുമെന്നാണ് പിന്നെ പറഞ്ഞത് എന്നെ ഒരിക്കലും നീ വിളിക്കരുത് എന്റെ അച്ഛനെ വിഷമിപ്പിക്കാൻ എനിക്ക് കഴിയില്ല, നീ വിളിച്ചാൽ വരാതിരിക്കാനും കഴിയില്ല എന്നാണ്.” എനിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു.
“പിന്നെ എന്നോട് ചോദിച്ചാലോ ജാതി വേറെ അല്ലേ എന്ന്. ഒന്നുമില്ലെങ്കിലും നിങ്ങൾ സഖാക്കന്മാരുടെ അടുത്ത് നിന്ന് ഞാൻ ഒരിക്കലും ഇത് പ്രതീക്ഷിച്ചതല്ല. സത്യമായും എനിക്ക് അറിയില്ല നിങ്ങളുടെ ജാതി ആണോ ഞങ്ങളുടെ ജാതി ആണോ വലുതെന്ന്. പിന്നെ യോഗ്യത ഒന്നറിയാം മനസ്സിനെയും ശരീരത്തെയും ദൈവം തളർത്തുന്നത് വരെ ഞാൻ അവളെ അല്ലൽ അറിയാതെ നോക്കും എന്ന്.”
“നിനക്ക് അവളെ ഇഷ്ട്ടമാണ് എങ്കിൽ എന്നോട് ഒരു വാക്ക് പറയാമായിരുന്നില്ലേ, നിന്റെ ഓട്ടോ വിളിച്ചല്ലേ ഞങ്ങൾ പോകാറ്. ആ നീ ഞങ്ങളെ ചതിക്കുകയായിരുന്നില്ലേ” അവളുടെ ഏട്ടൻ ആയിരുന്നു.
അവളുടെ ഏട്ടന്റെ ചോദ്യം കേട്ടപ്പോൾ ചിരി ആണ് വന്നത് ” ഒരു പെണ്കുട്ടിയെ കണ്ട് ഇഷ്ടപെട്ട് ഞാൻ എന്റെ വീട്ടുകാരെയും കൊണ്ടുവന്നാൽ അവിടെ ആ കുട്ടി എന്നെ ഇഷ്ടമല്ല എന്ന് പറഞ്ഞാൽ ഞാൻ മാത്രം അല്ല എന്റെ വീട്ടുകാർ ഉൾപ്പെടെ നാണം കെടും. അതുകൊണ്ട് ആദ്യം അവളുടെ സമ്മതം വാങ്ങാൻ ശ്രമിച്ചു. അത് നടന്നു, ഇനി ഒരു ജോലി റെഡി ആയി എന്റെ വീട്ടിൽ പറഞ്ഞ് അവരെ കൊണ്ട് വരാൻ ഇരിക്കുമ്പോൾ ആണ് രാജീവ് കാണാൻ വിളിപ്പിച്ചത്.” പിന്നെ എന്ത് പറയണം എന്നറിയാതെ ഇരിക്കുമ്പോൾ ആണ് അവളുടെ അച്ഛൻ പൊട്ടി തെറിച്ചത്.
“ഇവന്റെ കോണവതികാരം കേൾക്കാൻ ആണോ ഇവനെ വിളിപ്പിച്ചത് . നീയും നിന്റെ ഒരു ജോലിയും. എനിക്കറിയമെടാ നീ ആ ജോലി കണ്ടുള്ള തിളപ്പ് ആണ് എന്ന്, ഞാൻ ഒരു കേസ് കൊടുത്താൽ തീരാവുന്നതെ ഉള്ളു നിന്റെ ആ ജോലി”.
“എന്നാ നിങ്ങള് പോയി കേസ് കൊടുക്ക്, എന്നിട്ട് സംസാരിക്കാം നമുക്ക്, പിന്നെ കേസ് കൊടുത്ത് വീട്ടിൽ വരുമ്പോൾ അവളെ കണ്ടില്ലെങ്കിൽ പേടിക്കണ്ട എന്റെ വീട്ടിൽ എന്റെ ഭാര്യ ആയി അവൾ എന്റെ അടുത്ത് ഉണ്ടാകും” ദേഷ്യത്തോടെ അതും പറഞ്ഞ് ഇറങ്ങുമ്പോൾ എന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.
പീ…പീ… പീ ആ വിസിലടി ശബ്ദമാണ് എന്നെ ഓർമ്മകളിൽ നിന്ന് തിരികെ എത്തിച്ചത്. ഇന്ന് പോലീസിൽ കയറി പാസ്സിങ് ഔട്ട് പരേഡ് കഴിഞ്ഞു പുറത്തിറങ്ങുന്ന ദിവസം ആണ്. പാസ്സിങ് ഔട്ട് പരേഡിന് നിൽക്കുമ്പോൾ എന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു. ഞാൻ പുതിയ ഒരു ജീവിതത്തിലേക്ക് കാൽ വെക്കുമ്പോൾ അവിടെ അവളും ഒരു പുതിയ കാൽവെപ്പിൽ ആയിരുന്നു. ഇന്നാണ് തുളസിയുടെ വിവാഹം….
********************************************
കഥയിൽ കുഴപ്പങ്ങൾ ഉണ്ടാകാം. ഇതിൽ അധികം ഭാവനകൾ ഇല്ല ജീവിതം മാത്രം ആണ് ഉള്ളത്. വളരെ കുറച്ചു മാത്രം ആണ് ഭാവന ചേർത്തിട്ടുള്ളത്.
വിബിൻ ബ്രോ
2 പേജസ് മാത്രമേ ഒള്ളു എങ്കിലും ഒരുപാട് ഒരുപാട് ഇഷ്ടമായി ഈ ഭാഗം അടുത്ത ഭാഗത്തിനുള്ള കാത്തിരിക്കാം
അയ്യോ, തുളസി മറ്റൊരാളെ വിവാഹം കഴിച്ചോ ?
ഇതാണ് പ്രണയിച്ചാൽ ഉള്ള പ്രശ്നം
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്
By
അജയ്
സോറി ബ്രോ. ഇതൊരു ചെറുകഥ ആണ്. എന്റെ ജീവിതം. ഇതിന് അടുത്ത പാർട്ട് ഇല്ല.
ഇപ്പോഴും പ്രണയിക്കുന്നു. പക്ഷേ ഭാര്യയെ ആണ് എന്ന് മാത്രം
ഓഹ് സാരമില്ല കുറച്ചേ ഉള്ളുവെങ്കിലും നല്ലോണം ഫീൽ ചെയ്യാൻ പറ്റി
നന്നായിട്ടുണ്ട്??..
താങ്ക്സ്
ഹാ…ഭൃഗു..അടിപൊളി
താങ്ക്സ്
താങ്ക്സ്
നല്ല ഫീൽ ഉണ്ടായിരുന്നു. യാഥാർഥ്യം ആണെന്ന് അറിഞ്ഞപ്പോൾ ഒരു നീറ്റൽ.. ഗുഡ് writing അണ്ണാ… ?
ഗുഡ് മോർണിംഗ്…
Ellarude lyfilum oru love failure paranitulladaa … ?
Writting nannayitund … ?
താങ്ക്സ്. ഒരു തേപ്പ് കിട്ടി ഇരിക്കുന്നതിനിടയിൽ വന്ന ഭാഗം ആണിത്.
???
❤️❤️❤️❤️❤️❤️
????
????????????
nannayittund chettayi.next part vegam thanne poratte.
ചെറുകഥ ആണ് ഭായ്.. ഇതിവിടെ തീർന്നു….
Vibine. Adipoli..??
Ithokke thanne aanu nadakkarullath.. inim ponnotte Kathakal??
ഇനിയും വരും….. ലൈഫ് ഇങ്ങിനെ നീണ്ടു കിടക്കുകയല്ലേ….
നൈസ് .. ❣️