ഹൃദയം [വിബിൻ] 51

ഹൃദയം

Hrudayam | Author : Vibin

പീ… പീ…..പീ…… ആ വിസിൽ ശബ്ദമാണ് എന്നെ പഴയ ഓർമകളിലേക്ക് കൊണ്ടുപോയത്.
“നീ ആരാണെന്നാടാ ………..മോനെ നിന്റെ വിചാരം? കുറേ നേരം ആയി ഞങ്ങൾ നിന്നോട് ചോദിക്കുന്നു, നിന്റെ വായിൽ എന്തെടാ നാക്കില്ലേ.” എന്നും പറഞ്ഞ് എന്നെ തല്ലാൻ വന്ന ആളെ രാജീവ് ആണ് തടഞ്ഞു നിറുത്തിയിരിക്കുന്നത്.
ഞാൻ ആരാണ് എന്നും, ഇവർ എന്തിനാണ് എന്നെ ചീത്ത പറയുന്നത് എന്നുമല്ലേ ചിന്തിക്കുന്നത്, പറയാം.
ഞാൻ നിധിൻ, ഒരു ഓട്ടോ ഡ്രൈവർ ആണ്, ചിലപ്പോൾ ബസ് ഓടിക്കാനും പോകും. പിന്നെ ഇവരൊക്കെ നാളെ ഒരുകാലത്ത് എന്റെ ബന്ധുക്കൾ ആകേണ്ടവർ ആണ്, അതുകൊണ്ടല്ലേ ഞാൻ ഒന്നും മിണ്ടാതെ നിൽക്കുന്നത്. ഒന്നും പിടികിട്ടിയില്ല അല്ലേ!
ഞാൻ എന്റെ വീട്ടുകാരെ കഴിഞ്ഞാൽ ഏറ്റവുമധികം സ്നേഹിക്കുന്നത് തുളസിയെയാണ്.
2 വർഷം പിറകെ നടന്നാണ് ഞാൻ അവളെകൊണ്ട് എന്നെ ഇഷ്ട്ടമാണ് എന്ന് പറയിച്ചത്. അതിന് വേണ്ടി നടന്ന കാര്യങ്ങൾ പറഞ്ഞാൽ തിരുവിളയാടൽ ആരംഭം എന്ന സിനിമയിൽ ധനുഷ് പ്രകാശ് രാജിനോട് പറഞ്ഞതുപോലെ ഒരുപാട് പറയേണ്ടി വരും. 2 വർഷം പിറകെ നടന്നു പ്രണയിച്ചപ്പോൾ അറിയാതിരുന്നവർ ഒന്നര വർഷം പരസ്പരം പ്രണയിച്ചപ്പോൾ അറിഞ്ഞു.
തുളസിയുടെ അച്ഛനാണ് എന്നെ ആ ചീത്ത വിളിച്ചു നിൽക്കുന്നത്, കൂടെ മാമനും വല്യമ്മയും മകനും ഉണ്ട്. വല്യമ്മയുടെ മകൻ രാജീവ് ആണ് എന്നെ അവരുടെ വീട്ടിലേക്ക് വിളിച്ചത് കുറച്ചു സംസാരിക്കാൻ ഉണ്ട് എന്നും പറഞ്ഞ്.
“കഴിഞ്ഞ ഒരു മണിക്കൂർ ആയി നിന്നോട് ഞങ്ങൾ ചോദിക്കുന്നു, ………രെ നിന്റെ വായിൽ നാക്കില്ലേ” അച്ഛനാണ്.
“നിധിനെ നിന്നോട് ഞങ്ങൾ അന്നേ പറഞ്ഞത് അല്ലേ അവളുടെ പിറകെ നടക്കരുത് എന്ന്” രാജീവ് അച്ഛനെ പിടിച്ചു നിറുത്തുന്നതിനിടയിൽ എന്നോട് ചോദിച്ചു.
“നിനക്കൊന്നും പറയാനില്ലേ” എന്നും ചോദിച്ചുകൊണ്ട് അവളുടെ മാമൻ എന്നോട് ഇരിക്കാൻ പറഞ്ഞു.
“ചേച്ചി ഒരു ഗ്ലാസ് വെള്ളം തരോ” വല്യമ്മയോട് ചോദിച്ചുകൊണ്ട് ഞാൻ അവിടെ കസേരയിൽ ഇരുന്നു.
“12 മണിക്ക് ഒരു ഓട്ടം പോയതാണ് ഇതുവരെ ഒരു തുള്ളി വെള്ളം കുടിച്ചിട്ടില്ല, ഞാൻ അത് കുടിച്ചോട്ടെ” എന്നും പറഞ്ഞ് വല്ല്യമ്മ കൊണ്ടു തന്ന വെള്ളം കുടിച്ച് ഞാൻ ഒരു നിമിഷം വെറുതെ ഇരുന്നു.
” കഴിഞ്ഞ ഒരു മണിക്കൂറായി നിങ്ങൾ എന്നെ തെറി പറയുകയും തല്ലാൻ വരികയും അല്ലേ ചെയ്തത്. എന്നോട് നിങ്ങൾ എന്തെങ്കിലും ചോദിച്ചോ ഞാൻ മറുപടി പറയാൻ”
“നീനക്ക് അറിയുന്നത് അല്ലേ ഞങ്ങളുടെ രീതികൾ, പരസ്പരം പരിചയമുള്ള വീടുകളിൽ നിന്നോ ബന്ധുക്കളിൽ നിന്നോ മാത്രമേ ഞങ്ങൾ ജാതി ഒന്നാണെങ്കിൽ കൂടി, ഞങ്ങളുടെ കുട്ടികളെ ഞങ്ങൾ കൊടുക്കാറുള്ളൂ.” മാമൻ അതും പറഞ്ഞ് എന്നെ നോക്കി.
“മലേഷ്യയിൽ ഉള്ള ഒരാളുമായി അവളുടെ കല്യാണം ഉറപ്പിച്ചതാണ് എന്ന് നിന്നോട് അന്ന് പറഞ്ഞതല്ലേ നിധിനെ” രാജീവ് ആണ്.

21 Comments

  1. വിബിൻ ബ്രോ

    2 പേജസ് മാത്രമേ ഒള്ളു എങ്കിലും ഒരുപാട് ഒരുപാട് ഇഷ്ടമായി ഈ ഭാഗം അടുത്ത ഭാഗത്തിനുള്ള കാത്തിരിക്കാം

    അയ്യോ, തുളസി മറ്റൊരാളെ വിവാഹം കഴിച്ചോ ?

    ഇതാണ് പ്രണയിച്ചാൽ ഉള്ള പ്രശ്നം

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

    By
    അജയ്

    1. സോറി ബ്രോ. ഇതൊരു ചെറുകഥ ആണ്. എന്റെ ജീവിതം. ഇതിന് അടുത്ത പാർട്ട് ഇല്ല.

      ഇപ്പോഴും പ്രണയിക്കുന്നു. പക്ഷേ ഭാര്യയെ ആണ് എന്ന് മാത്രം

      1. ഓഹ് സാരമില്ല കുറച്ചേ ഉള്ളുവെങ്കിലും നല്ലോണം ഫീൽ ചെയ്യാൻ പറ്റി

  2. നന്നായിട്ടുണ്ട്??..

    1. താങ്ക്സ്

  3. ഹാ…ഭൃഗു..അടിപൊളി

    1. താങ്ക്സ്

  4. താങ്ക്സ്

  5. നല്ല ഫീൽ ഉണ്ടായിരുന്നു. യാഥാർഥ്യം ആണെന്ന് അറിഞ്ഞപ്പോൾ ഒരു നീറ്റൽ.. ഗുഡ് writing അണ്ണാ… ?

    1. ഗുഡ് മോർണിംഗ്…

  6. Ellarude lyfilum oru love failure paranitulladaa … ?
    Writting nannayitund … ?

    1. താങ്ക്സ്. ഒരു തേപ്പ് കിട്ടി ഇരിക്കുന്നതിനിടയിൽ വന്ന ഭാഗം ആണിത്.

  7. ഋഷി ഭൃഗു

    ???

    1. ❤️❤️❤️❤️❤️❤️

    1. ????????????

  8. nannayittund chettayi.next part vegam thanne poratte.

    1. ചെറുകഥ ആണ് ഭായ്.. ഇതിവിടെ തീർന്നു….

  9. Vibine. Adipoli..??
    Ithokke thanne aanu nadakkarullath.. inim ponnotte Kathakal??

    1. ഇനിയും വരും….. ലൈഫ് ഇങ്ങിനെ നീണ്ടു കിടക്കുകയല്ലേ….

  10. ꧁༺അഖിൽ ༻꧂

    നൈസ് .. ❣️

Comments are closed.