“ആ മാർക്കിന് അദ്ധ്വാനത്തിന്റെ വിലയുണ്ട് . വെറുതെ ഒന്നും അറിയാത്തവർക്ക് വാരിക്കോരി കിട്ടുന്ന മാർക്ക് പോലെയല്ല .”
“ഞങ്ങളാണ് ഫീസ് തരുന്നത് . പുസ്തകം തുറന്നു നോക്കാൻപോലും ഞങ്ങൾ തെയ്യാറല്ല !പക്ഷേ .എ -വൺ മാർക്ക് തന്നില്ലെങ്കിൽ ഉണ്ടല്ലോ ഞങ്ങൾ പരാതിപറയും . ഫീസിനനുസരിച്ചു മാർക്ക് വേണം !”
“പോയി ഇരിക്കെടാ അവിടെ !” അവൻ അലറി .
“ഇല്ലെങ്കിൽ നീ എന്ത് ചെയ്യും ?” ഒരു കുട്ടി അവനെ തള്ളിമാറ്റി .
അവൻ ആ കുട്ടിയുടെ മുഖമടച്ചു ഒന്ന് കൊടുത്തു . കുട്ടികളെല്ലാം തരിച്ചു
നിന്ന് പോയി .
അതിനിടയിൽ ഒരു കുട്ടി ഇറങ്ങിയോടി അലറിവിളിച്ചു .
“ഓടി വരണേ ! ഈ ബാലകൃഷ്ണൻ ഞങ്ങളെ തല്ലിക്കൊല്ലുന്നേ !”
അതിനിടയിൽ കുട്ടികൾ അയാളെ വളഞ്ഞു പൊതിരെ തല്ലി .ഷർട്ടും പാൻസും കീറിപ്പറിച്ചു .
പ്രിൻസിപ്പലും ഹെഡ്‍മാസ്റ്റർമാരും ഓടിയെത്തി .
“നിങ്ങൾക്ക് ക്ലാസ് കൺട്രോൾ ഇല്ലാഞ്ഞിട്ടാണ് .പോലീസ് വന്നാൽ ഞങ്ങൾ
ഇടപെടില്ല !”ഹെഡ്മാസ്റ്റർമാരിൽ ഒരാൾ പറഞ്ഞു .
കീറിപ്പറിഞ്ഞ വസ്ത്രവും തളർന്ന ശരീരവുമായ അവന് അത് ഇടിവെട്ടേറ്റ അവസ്ഥ പോലെയായിരുന്നു .
ഇതിനകം അവൻ്റെ വിരോധിയായ ഒരു സഹപ്രവർത്തകൻ പോലീസിന് ഫോൺ വിളിച്ചു കഴിഞ്ഞിരുന്നു .
അന്ന് ഉച്ചയായി . ചോറ് കഴിക്കാനായി അവൻ പാത്രം തുറന്നു . പെട്ടെന്ന് കുറെ ബൂട്ടുകളുടെ ശബ്ദം കേട്ടു .
“എഴുന്നേൽക്കെടാ ” ആജാനുബാഹുവായ ഒരു പോലീസുകാരൻ അവൻ്റെ ചോറ്റുംപാത്രം തട്ടിത്തെറിപ്പിച്ചു മുഖത്ത് തുടർച്ചയായി അടിച്ചു . അവൻ്റെ കവിളുകൾ ബലൂൺ പോലെ ചുവന്നു തുടുത്തു വീർത്തു .പോലീസുകാർ അവനെ ബലമായി വലിച്ചിഴച്ചു പുറത്തു കൊണ്ടുവന്നു .കുട്ടികൾ ഇതെല്ലാം കണ്ടു സന്തോഷിച്ചു പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു :
“ഗുരുക്കന്മാരെ , ഓർക്കുക . ഇത് ഞങ്ങളുടെ കാലം ! ഞങ്ങളാണ് അധിപർ !”
നിറഞ്ഞ കൂക്കിവിളികളോടെ ആ അദ്ധ്യാപകൻ പോലീസുകാരോടൊപ്പം ഇറങ്ങി