ഗുരു 63

മെനക്കെടാനൊന്നും ഞങ്ങളുടെ മക്കൾ തെയ്യാറല്ല ! ഫീസ് തരുന്നുണ്ടല്ലോ ? ഫീസിനനുസരിച്ചു മാർക്ക് തരണം -മാതാപിതാക്കൾ ഇങ്ങനെ വാദിക്കും .

അദ്ധ്യാപനം ഒരു ബാലികേറാമല തന്നെ !പ്രതികരിക്കാൻ അദ്ധ്യാപകന് അവകാശം ഇല്ല .പ്രതികരിച്ചാൽ ഒറ്റപ്പെടും !

“ശരി അറ്റെൻഡൻസ് പറയൂ . നമ്പർ വൺ .”

“അതെ , ഞങ്ങൾ തന്നെയാണ് നമ്പർ വൺ .ഞങ്ങളുടെ ഫീസ് കൊണ്ട് ശമ്പളം മേടിക്കുന്ന നിങ്ങളൊക്കെ രണ്ടാം തരമാണ് !”

ബാലകൃഷ്ണൻ ഇതൊന്നും ശ്രദ്ധിക്കാതെ അറ്റെൻഡൻസ് എടുത്തു .കുട്ടികളുടെ കളികൾ ഇനിയും നിർത്തിയിട്ടില്ല .

“ഇതെന്താ ചന്തയോ ?”

“അനാവശ്യം പറയരുത് ! കുട്ടികളുടെ സ്വാതന്ത്ര്യത്തിൽ ഇടപെടരുതെന്ന് ഗവണ്മെന്റ് ഓർഡർ ഉണ്ട് . ഞങ്ങൾക്ക് എന്തും ചെയ്യാം .നിങ്ങൾ പ്രതികരിച്ചാൽ ജയിൽ ശിക്ഷ ഉറപ്പ് !”

“ശരി , നമുക്ക് പാഠം ആരംഭിക്കാം . ടെക്സ്ററ് എടുക്കൂ .”

“ടെക്സ്ററ് എടുക്കാൻ ഞങ്ങൾ മറന്നുപോയി .”കുട്ടികൾ കൂട്ടമായി പറഞ്ഞു .

“എങ്കിൽ നോട്ടുബുക്ക് എടുക്കൂ .”

“ബാഗിന് കനമാകും എന്ന് കരുതി ഞങ്ങൾ നോട്ട്ബുക്കും കൊണ്ടുവന്നിട്ടില്ല !”

“പിന്നെ എന്തിനാണ് ഇങ്ങോട്ടു വന്നത് ?”

“ഞങ്ങൾ പറയുന്നത് കേട്ട് നിന്നാൽ നിങ്ങൾക്ക് നല്ലത് !”

“അതിനു വേണ്ടിയല്ല ഞാൻ പഠിച്ചു അദ്ധ്യാപകനായത് !”

“പിന്നേ ! പഠിച്ചു അദ്ധ്യാപകനായിപോലും ! എഞ്ചിനീയറും ഡോക്ടറും ആകാൻ കഴിവില്ലാഞ്ഞിട്ടു അവസാനം ഉള്ള ജോലി ആണ് അദ്ധ്യാപനം . ഒരു കഴിവും ഇല്ലാത്തതുകൊണ്ട് ഈ ജോലി ചെയ്യുന്നു . അതല്ലേ സത്യം !”

“ഞാൻ കഷ്ടപ്പെട്ട് പഠിച്ചു നേടിയതാണിത് ”

“ഞങ്ങൾക്ക് കിട്ടുന്നത് പോലെ എ -വൺ മാർക്കുകൾ നിങ്ങൾ നേടിയിട്ടുണ്ടോ ? നിങ്ങൾക്ക് ഫസ്റ്റ് ക്ലാസ്സ് മാർക്കേ ഉളളൂ എന്ന് എൻ്റെ

അച്ഛൻ പറഞ്ഞിട്ടുണ്ട് .”