ഇത് ഞങ്ങളുടെ ഓണം [Sreelakshmi] 118

-മ്മ് … ഒരുപാടായില്ലേ കുട്ട്യോളെ കണ്ടിട്ട് …തൊട്ടിട്ട് ..കൊഞ്ചിച്ചിട്ട് ..

“മിണ്ടി പോകരുത് ഇങ്ങള് ..അപ്പോ ഞാൻ ആരാ ഇങ്ങളുടെ ..അതേ ഈ ഞാൻ ആണ് ഇങ്ങളുടെ ഡയറക്റ്റ് സെല്ലിങ് പ്രോഡക്റ്റ് മറ്റേതൊക്കെ ഒന്ന് കൈമറിഞ്ഞതാ ..കൊഞ്ചിക്കാനും തലോലിക്കാനും ഒക്കെ പുലി പോലെ ഞാൻ മുന്നിൽ നിൽക്കല്ലേ ..ദാ എന്നെ കൊഞ്ചിച്ചോ …ആരും ചോദിക്കില്ല വന്നു….”
-ഒന്ന് പോയെടി ..
“കെട്ടിപിടിച്ചൊരുമ്മ തരട്ടെ ദേ ഇങ്ങിനെ …..eee ..ഞാൻ ഓടിട്ടോ”

 

“ബാലേട്ടൻസ് …..ബാലേട്ടൻസ് ..”
-ന്താടി ….
“ആ ഇത് വരെ കുളിച്ചില്ലേ ..വേഗം പോയി കുളിച്ചു റെഡി ആയി വാ”
-എവിടെ പോകാനാ ഈ തിരുവോണം ആയിട്ട് …ഞാനില്ല
“തിരുവോണം ഒക്കെ മനസിലല്ലേ ….എവിടാന്ന് അറിഞ്ഞാലേ ഇങ്ങള് വരൂ …ന്നാലീ ഇപ്പൊ പറയാനെനിക്ക് മനസ്സില്ല”

“10 മിനിറ്റ് ഞാൻ വെയിറ്റ് ചെയ്യും ..അതിനുള്ളിൽ വന്നില്ലേൽ ഞാൻ അങ്ങട് വരും ..അറിയാല്ലോ എന്നെ ..എന്നെകൊണ്ട് വെറുതെ കാലുപിടിപ്പിക്കരുത് .”

*********
(തണൽവീട് എന്ന വലിയ ബോർഡ് ഉള്ള ഗേറ്റ്ന് മുന്നിൽ അവൾ വണ്ടിനിർത്തി )
-ഇതെന്താ പൊടി ഇവിടെ
ഇങ്ങള് വാ !
“ഇത്തവണത്തെ നമ്മുടെ ഓണം ഇവിടെയാ ..ഇവർക്കൊപ്പം ..എന്താ പിടിച്ചില്ല ഇങ്ങൾക്ക് ?”
മ്മ് !
“ഇങ്ങള് രണ്ടു ദിവസം വിഷമിച്ചിരുന്നത് എന്തിനാണെന്ന് എനിക്കറിയാം … നമുക്കൊക്കെ എല്ലാം ഇല്ലേ അച്ഛാ ..എന്നിട്ടും ഇല്ലാത്തതിനേം വരാത്തതിനേം ..നഷ്ടപ്പെട്ട് പോയതിനേം ഒക്കെ പറ്റി ചിന്തിച്ചു വിഷമിക്കുന്നതെന്തിനാ …ഈ കുഞ്ഞുങ്ങളെ നോക്ക് , അച്ഛനമ്മമാർ ആരാണെന്ന് അറിയാത്തവരാണ് ഇവരിൽ ഭൂരിഭാഗവും ..ചിലർ ഉപേക്ഷിക്കപെട്ടവർ ..ചിലർ വളർത്താൻ നിവൃത്തി ഇല്ലാതാകുമ്പോ ഇവിടെ കൊണ്ട് വന്നാക്കിയവർ , ചിലർ ഭിക്ഷക്കാരുടെ കൈയിൽ നിന്ന് രെക്ഷപെടുത്തിയവർ ..അങ്ങിനെ ഇവിടുള്ള ഓരോ മുഖത്തിനും ഓരോ കഥയുണ്ട് പറയാൻ ,,അത് ബാലേട്ടൻ ഉമ്മറത്തിരുന്ന ആലോചിച്ചുകൂട്ടുന്നപോലെ അല്ല ..നെഞ്ച് പൊള്ളുന്ന കഥയാകും …പക്ഷേ ഇങ്ങള് അത് ശ്രദ്ധിച്ചോ അവരുടെ മുഖത്തു നിഷ്കളങ്കതയുടെ പുഞ്ചിരിയുണ്ട് .മരിച്ചു വീണ ഇന്നലെകളേയും പിറക്കാനിരിക്കുന്ന നാളെയെയും പറ്റി അവർ ആലോചിക്കുന്നില്ല ..ജീവിക്കുന്ന ഈ നിമിഷം അത് മാത്രമേ അവർക്കറിയൂ …അതിനോട് അവർ 100 % കൂറ് പുലർത്തുന്നുണ്ട് … ഒരുപക്ഷെ നല്ല ഭക്ഷണം കിട്ടുന്ന ഒരു ദിവസം എന്നതിൽ കവിഞ്ഞു ഒരു പ്രത്യേകതയും ഓണത്തിന് ഈ കുഞ്ഞു മനസുകളിൽ കാണില്ല … കാരണം വിശപ്പാണ് ഏറ്റവും വലിയ വികാരം .. പുത്തനുടുപ്പുകളില്ല ….പൂക്കളമില്ല ..ഇങ്ങിനെയും നമുക്ക് ഓണം ആഘോഷിക്കാം .
ഇപ്പോ നമ്മളും ഇവരെ പോലല്ലേ ബാലേട്ടാ .നമുക്കും നമ്മളല്ലേ ഉള്ളു ..ഈ ഓണം ഇങ്ങിനെ ആവട്ടെ

ആ കുഞ്ഞുമക്കളുടെ കൂടെ ഇരുന്ന് ഓണം ഉണ്ണുമ്പോൾ അയാളുടെ കണ്ണ് നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു …

ബാലേട്ടൻസ് …വേണ്ടാട്ടോ ..മൂക്കിടിച്ചു  പരത്തും ഞാൻ !!

eeee!!

16 Comments

  1. Thank you

  2. നല്ല എഴുത്ത്…!!
    വീണ്ടും നല്ല കഥകളുമായി പ്രതീക്ഷിക്കുന്നു❤️

  3. ഒറ്റപ്പാലം കാരൻ

    “”””കാരണം വിശപ്പാണ് ഏറ്റവും വലിയ വികാരം .. പുത്തനുടുപ്പുകളില്ല ….പൂക്കളമില്ല ..ഇങ്ങിനെയും നമുക്ക് ഓണം ആഘോഷിക്കാം .!!!!

    ഇങ്ങനെയും ഓണം ആഘോഷിച്ചവർ നമുടെ ചുറ്റുപാടിൽ കാണാൻ കഴിയും ഇന്നും
    നന്നായിട്ടുണ്ട് ഇനിയും എഴുത്?

  4. അതെ വിശപ്പാണ് സത്യം!!?

  5. ꧁༺അഖിൽ ༻꧂

    ഇന്നലെ വായിച്ചു…
    കമന്റ് ചെയ്യാൻ time കിട്ടിയില്ല…
    കഥയും അവതരിപ്പിച്ച രീതിയും നന്നായിരുന്നു

    1. Thank You..

  6. കഥയും, അവതരണവും നന്നായി, എന്തോ ഇടയ്ക്ക് ഒരു മിസ്സിംഗ്‌ ഫീൽ ചെയ്തു… ആശംസകൾ…

    1. Thank you

  7. സുജീഷ് ശിവരാമൻ

    ഹായ് ശ്രീലക്ഷ്മി നല്ല അവതരണം ആണുട്ടോ… എത്രയോ അനാഥരായ കുട്ടികൾ ഉണ്ട് ഈ ലോകത്തു… നമ്മളെ കൊണ്ട് സാധിക്കുന്ന ഹെല്പ് ചെയ്യാൻ നമുക്ക് സാധിച്ചാൽ അതു തന്നെ വലിയ കാര്യം ആണ്… ഇത് പോലുള്ള കഥകൾ കൊണ്ട് ആളുകൾ ഇങ്ങനെ ഉള്ള കുട്ടികളെ ശ്രദ്ധിക്കാൻ സാധിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു… ഒപ്പം നമ്മളും ഇതുപോലെ സഹായിക്കണം…

    വളരെ നല്ല ഉള്ളടക്കം ♥️♥️♥️
    ഇനിയും ഇതുപോലുള്ള നല്ല നല്ല കഥകൾ എഴുതുവാൻ സാധിക്കട്ടെ…

    1. Thank you

  8. നല്ല എഴുത്താണ്…?

    1. Thank you

  9. എനിക്ക് ഇഷ്ടപ്പെട്ടു ഈ കഥ ????

    1. Thank You

  10. മുക്കുവന്‍

    ഫസ്റ്റ് കമന്‍റേറ്റര്‍ നാന്‍ തന്നെ ???

    1. Thank you

Comments are closed.