ഇത് ഞങ്ങളുടെ ഓണം [Sreelakshmi] 118

ഇത് ഞങ്ങളുടെ ഓണം

Ethu Njangalude Onam | Author :  Sreelakshmi

“ബാലേട്ടാ …”
–ന്താടോ …
“ന്താ ഒറ്റക്കിരുന്ന് ആലോചിക്കുന്നേ ! എന്താണേലും എന്നോട് പറഞ്ഞൂടെ..”
-ന്നുമില്ലെടോ …ഓണം അല്ലേ …
“ആഹ് …ജിത്തുവും നന്ദുവും വരില്ല അതല്ലേ ബാലേട്ടൻ ഇരുന്ന് ആലോചിക്കുന്നേ കൊണ്ടല്ലേ ..ഇങ്ങള് വിഷമിക്കാതിരിക്ക് ഓര് വരും”
-ആഹ് ഡാ ..
“എന്നോട് ദേഷ്യം ഉണ്ടാകുംടോ കുട്ട്യോൾക്ക് , അറിവില്ലാത്ത പ്രായത്തിൽ അല്ലല്ലോ ഞാൻ ഇതൊക്കെ കാണിച്ചേ .ആ ദേഷ്യം അവരുടെ ഉളിലുണ്ട് ഇപ്പോഴും ..”
-സാരില്ലേട്ടാ ….അവർക്ക് വേണ്ടിയല്ലേ .അത് മനസിലാക്കുന്ന ഒരു ദിവസം വരും .ഏട്ടൻ വിഷമിക്കാതെ.
“20 കൊല്ലം ആയില്ലേ ..ഇനി എല്ലാം ശെരിയാവുമെന്ന് പ്രതീക്ഷയില്ലെടോ.”
-ദെയ് ചെവിക്ക് പിടിക്കുടട്ടോ മനുഷ്യ ഞാൻ ..
ആഹ് ,പതുക്കെ !!ന്തുവാ ബാലേട്ടൻസ് പട്ടാപകലിരുന്ന് കിനാവുകാണുന്നേ?
ഇളിക്കല്ലേ …ഇന്നും വന്ന ഓള് …നിക്ക് കാണാൻ പറ്റിയില്ലലോ ..ഞാൻ എത്ര തവണ പറഞ്ഞിനി ഓള് ബെരുമ്പോ എന്നേം വിളിക്കണമെന്ന് ..അതെങ്ങിനെ ഒറ്റക്കിരുന്ന് സൊള്ളാൻ പറ്റില്ലാലോ അപ്പോ ..വയസ്സ് പത്തറുപത്തഞ്ചായി ഇപ്പോഴും കള്ള കാമുകൻ ആണെന്ന വിചാരം ..

ഡീ ! ആഹ്
അപ്പോ ഞാൻ പോയിട്ട് വരാം ബാലേട്ടാ … ടാറ്റ

-ടോ , കണ്ടില്ലേ ! ആ പോയത് മാത്രാ എന്റെ ഇപ്പോഴത്തെ ഏക ആശ്വാസം .തന്റെ അതേ സ്വഭാവാ ,എവിടെന്ന് ഒത്തു എന്ന് ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട് ..ആ മുൻശുണ്ഠിയും ദുർവാശിയും അതുപോലെ തന്നെ കിട്ടീട്ടുണ്ട് .എങ്ങിനെ ഒപ്പിച്ചെടോ
“ബാലേട്ടാ വേണ്ടാട്ടോ ….”

ശ്രീടെ അച്ഛനിതെന്താ തനിയെ ഇരുന്ന് ചിരിക്കൂന്നേ ? ഇന്നും വന്നാ ഉമ്മയാന്റി സ്വപ്നത്തിൽ

-അതും അവിടെത്തിച്ചോ ?? ഇങ്ങു വരട്ടെ അവൾ .

ചുമ്മാ വിട് അങ്കിൾ ..ഇതൊക്കെ നേരമ്പോക്കല്ലേ .

-അതെടാ തനിച്ചായിന്ന് തോന്നുമ്പോ ഉള്ളിൽ ചില ഓർമ്മകൾ ഇങ്ങിനെ നിറഞ്ഞു തുളുമ്പും …തനിച്ചാക്കി പോയവരൊക്കെ മുന്നിൽ വന്നു നിൽക്കും …ഒറ്റക്കിരിക്കുമ്പോ അടുത്ത വന്നു സംസാരിക്കും …

******

“ബാലേട്ടൻസ് എന്ത്പറ്റി ഇങ്ങളുടെ മൂഡ് ഇന്ന് കാശിക്ക് പോയേക്കുവാണല്ലോ .'”.
-നിനക്ക് തോന്നുന്നതാ പെങ്കൊച്ചേ
“തോന്നലൊന്നുമല്ലെന്നെനിക്കറിയാം…എന്താ പറ്റിയെന്നേ ..പറ … ഓള് ഇന്ന് ഇങ്ങളോട് വഴക്കിട്ടോ ?അല്ലെങ്കിൽ ഇങ്ങള് ഓളോട് വഴക്കിട്ടോ ?”
-ഒന്നൂല്ല പൊടി ..നീ പോയികിടന്നുറങ്ങു ..നാളെ തിരുവോണമല്ലേ .
“ഉം !”

“അതേ ഞാൻ ഇങ്ങളുടെ മോളല്ലേ ..ഇങ്ങളുടെ മനസ് വിഷമിച്ചാൽ എനിക്ക് മനസിലാവാതിരിക്കോ ? ..അവരെപ്പറ്റിയാണോ ന്റെ ബാലേട്ടൻസ് വിഷമിക്കുന്നെ ..അവര് വരും …അമ്മ മരിച്ചതിനു ശേഷം ബാലേട്ടൻ വേറെ കല്യാണം കഴിച്ചത് ഞങ്ങൾക്ക് വേണ്ടിയല്ലേ ?മനസിലാക്കാനുള്ള പ്രായം അവർക്കുണ്ടായിരുന്നുല്ലോ ? ..അതിനവർ ശ്രമിക്കാതെ ഇങ്ങളെ കുറ്റപ്പെടുത്തുന്നേ അവരുടെ മനസ്സ് ഈ അച്ഛന്റെ മനസിനേക്കാൾ ഒരുപാട് ചെറുതായെ കൊണ്ടാണ് ..അത് മനസ്സിലാക്കുമ്പോൾ അവര് വരും ..ഇങ്ങള് നോക്കിക്കോ . .”

16 Comments

  1. Thank you

  2. നല്ല എഴുത്ത്…!!
    വീണ്ടും നല്ല കഥകളുമായി പ്രതീക്ഷിക്കുന്നു❤️

  3. ഒറ്റപ്പാലം കാരൻ

    “”””കാരണം വിശപ്പാണ് ഏറ്റവും വലിയ വികാരം .. പുത്തനുടുപ്പുകളില്ല ….പൂക്കളമില്ല ..ഇങ്ങിനെയും നമുക്ക് ഓണം ആഘോഷിക്കാം .!!!!

    ഇങ്ങനെയും ഓണം ആഘോഷിച്ചവർ നമുടെ ചുറ്റുപാടിൽ കാണാൻ കഴിയും ഇന്നും
    നന്നായിട്ടുണ്ട് ഇനിയും എഴുത്?

  4. അതെ വിശപ്പാണ് സത്യം!!?

  5. ꧁༺അഖിൽ ༻꧂

    ഇന്നലെ വായിച്ചു…
    കമന്റ് ചെയ്യാൻ time കിട്ടിയില്ല…
    കഥയും അവതരിപ്പിച്ച രീതിയും നന്നായിരുന്നു

    1. Thank You..

  6. കഥയും, അവതരണവും നന്നായി, എന്തോ ഇടയ്ക്ക് ഒരു മിസ്സിംഗ്‌ ഫീൽ ചെയ്തു… ആശംസകൾ…

    1. Thank you

  7. സുജീഷ് ശിവരാമൻ

    ഹായ് ശ്രീലക്ഷ്മി നല്ല അവതരണം ആണുട്ടോ… എത്രയോ അനാഥരായ കുട്ടികൾ ഉണ്ട് ഈ ലോകത്തു… നമ്മളെ കൊണ്ട് സാധിക്കുന്ന ഹെല്പ് ചെയ്യാൻ നമുക്ക് സാധിച്ചാൽ അതു തന്നെ വലിയ കാര്യം ആണ്… ഇത് പോലുള്ള കഥകൾ കൊണ്ട് ആളുകൾ ഇങ്ങനെ ഉള്ള കുട്ടികളെ ശ്രദ്ധിക്കാൻ സാധിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു… ഒപ്പം നമ്മളും ഇതുപോലെ സഹായിക്കണം…

    വളരെ നല്ല ഉള്ളടക്കം ♥️♥️♥️
    ഇനിയും ഇതുപോലുള്ള നല്ല നല്ല കഥകൾ എഴുതുവാൻ സാധിക്കട്ടെ…

    1. Thank you

  8. നല്ല എഴുത്താണ്…?

    1. Thank you

  9. എനിക്ക് ഇഷ്ടപ്പെട്ടു ഈ കഥ ????

    1. Thank You

  10. മുക്കുവന്‍

    ഫസ്റ്റ് കമന്‍റേറ്റര്‍ നാന്‍ തന്നെ ???

    1. Thank you

Comments are closed.