നയനയുടെ കണ്ണുകൾ നിറയുന്നത് ഗൗതം കണ്ടു. അവൻ പറഞ്ഞു
“ഇത് ഇത്ര വലിയ കാര്യമാണോ? നിന്റെ തെറ്റ് കൊണ്ടല്ലല്ലോ മരിച്ചത് പിന്നെ എന്താ?? “
“ഗൗതം എത്രയൊക്കെ സാക്ഷരത നേടി എന്ന് പറഞ്ഞാലും നമ്മൾ ജീവിക്കുന്നത് കേരളത്തിലാണ്. ഒരു വിവാഹാലോചന മുടങ്ങിയാൽ അതിൽ പെണ്ണിന്റെ ജാതകദോഷമോ സ്വഭാവ ദൂഷ്യമോ കൊണ്ടാണ് എന്ന് മാത്രം പറയുന്ന നാട്ടിലാണ് നമ്മൾ. എന്തിനു നാട്ടുകാരെ പറയുന്നു കുടുംബക്കാരുടെ അടക്കം പറച്ചിലുകൾ സഹിക്കാൻ വിധിക്കപെട്ടവൾ ആണ് ഒരു പെണ്ണ്. എന്താ ഇനി നിനക്കും മരിക്കണോ? “
“ഹ ഹ… ചെങ്കൊടി പിടിച്ചു നിൽകുമ്പോൾ പോലും ഞാൻ വിറച്ചിട്ടില്ല പിന്നല്ലേ നിന്റെ ഒരു ജാതകം. ടീ പെണ്ണെ നിനക്ക് അത്ര നിർബന്ധം ആണേൽ കിഴക്ക് ഭാഗത്തായി ഒരു പൂജാമുറി ഒരുക്കി തരാം. എന്റെ ജീവന് വേണ്ടി ഉള്ളുരുകി പ്രാർത്ഥിക്കാൻ. “
അവളുടെ കരിമിഴികളിൽ നിന്നൊലിച്ചിറങ്ങിയ കണ്ണുനീർത്തുള്ളികൾ തുടച്ചു കൊണ്ട് ഗൗതം മുന്നോട്ടു നടന്നു. ഒന്ന് തിരിഞ്ഞു നോക്കി പറഞ്ഞു
“പിന്നെ ഈ നൈറ്റ് ഷിഫ്റ്റ് ഒന്ന് മാറ്റുന്നതല്ലേ നല്ലത് നമുക്ക് രണ്ടാൾക്കും? “
പിന്നെ പ്രണയിക്കാനൊന്നും നേരം കിട്ടിയില്ല. ഡയറക്റ്റ് കല്യാണം ആയിരുന്നു. സന്തോഷത്തോടെയുള്ള ഒരു സുപ്രഭാതത്തിൽ പുറത്തേ ചാറ്റൽ മഴ നോക്കികൊണ്ട് നയന ഓർത്തു
എല്ലാ പെൺകുട്ടികളുടെയും ജീവിതത്തിൽ ഒരു കറുത്ത അദ്ധ്യായം ഉണ്ടായിരിക്കാം. പക്ഷെ അത് മനസിലാക്കി അതിനെ ഉൾക്കൊണ്ട് അവൾക്കു വേണ്ടി ജീവിക്കാൻ ആരെങ്കിലുംഒരാൾ ഉണ്ടാകും.
അവരെ കാണുമ്പോൾ തന്നെ ഉള്ളിലെ എല്ലാ പ്രശ്നങ്ങളും മാഞ്ഞു പോകുന്ന പോലെ തോന്നും. അങ്ങനെ തോന്നിയാൽ അതാണ് പ്രണയം.
ഗൗതം അവളെ പിന്നിലൂടെ ചേർത്ത് പിടിച്ചു ചെവിയോട് ചുണ്ട ചേർത്ത് ചോദിച്ചു
“നമുക്കൊന്ന് നനഞ്ഞാലോ “
ഓരോ മഴത്തുള്ളികളും നയനയിൽ നിന്നും ഓരോ കറുത്ത അധ്യായങ്ങളെ നീക്കി കൊണ്ടേ ഇരുന്നു. പിന്നീട് ആ മഴത്തുള്ളികൾക്കു പറയാനുണ്ടായിരുന്നത് നയനയുടെയും ഗൗതമിന്റെയും പ്രണയം മാത്രം ആയിരുന്നു.
ശുഭം.