എന്നും കൂടെ ഉണ്ടാകുമോ എന്നു നാളെ തന്നെ ചോദിക്കണം അങ്ങനെ ഓരോരോ ആലോചനകളുമായി ഉറങ്ങി, ഒരു നല്ല പുലരിയെയും സ്വപ്നം കണ്ടു. വിധി കരുതി വെച്ചത് വേറെ ഒന്നു ആയിരുന്നു എന്നു അറിയാതെ
പിറ്റേന്ന് നേരത്തെ എണിറ്റു അതിന് ശെരിക്കും ഒന്നു ഉറങ്ങിയിട്ട് വേണ്ട. പ്രണയം അതൊരു വല്ലത്ത ജിന്ന് ആണല്ലേ?. എത്രയും പെട്ടന്ന് അവളെ ഒന്നു കണ്ടാൽ മതി. മനസ് കടന്ന് അങ്ങ് തുടിക്കുവാ എന്തിനോ വേണ്ടി. അന്ന് ശെരിക്കും ഒന്നു കുളിച്ചു. (എന്നും കുളിക്കും കേട്ടോ തെറ്റിദ്ധരിക്കണ്ട അന്ന് സ്പെഷ്യൽ കുളി. പ്രേണയിച്ചവർക്ക് മനസ്സിൽ ആവും?) നല്ലപോലെ ഒരുങ്ങി ഇറങ്ങി. അങ്ങനെ നമ്മുടെ സന്തോഷത്തിന്റെ താക്കോൽ വേറെ ഒരാളുടെ കൈയിൽ ഏല്പിച്ചു കൊടുക്കുവാ..
എന്തെന്നില്ലാത്ത സന്തോഷം നേരത്തെ കോളേജിന്റെ മുന്നിൽ എത്തി. അവിടെ നമ്മക്ക് ഒരു ഫ്രണ്ട് ഉണ്ട് ഷാജഹാൻ. അവന്റ കൂടെ അവളെയും കാത്ത് കോളേജിന്റ മുന്നിൽ അങ്ങ് നിന്നു. കൂടുതൽ കാത്തിരിക്കണ്ടി വന്നില്ല. പെട്ടന്ന് എന്റെ കുഞ്ഞാവ എത്തിട്ടോ. എന്നെ കണ്ടപ്പോ ഒന്നു ചിരിച്ചു എന്റെ സാറെ എന്താ ഒരു ഫീൽ എന്നു അറിയോ ആ ചിരിക്ക് ഓടിച്ചെന്നു പറഞ്ഞാലോ എന്നു വിചാരിച്ചു. നോക്കുമ്പോൾ ഒറ്റക്ക് അല്ല കൂടെ കുറെ ഫ്രണ്ട്സ് ഉണ്ട് ശെരിക്കും സങ്കടം അയി. എക്സാം കഴിഞ്ഞു ഒറ്റക്ക് കിട്ടുലോ അപ്പോ പറയാം ഉള്ളിൽ ഇരുന്നു ആരോ പറഞ്ഞു ആശ്വസിപ്പിക്കുന്നുണ്ട്. അവസാനം അവൻ പറയുന്നത് അങ്ങ് കേട്ടു. എന്തായാലും നമ്മടെ മനസാക്ഷി അല്ലേ കേട്ടില്ല എന്നു വേണ്ടാ. അങ്ങനെ എക്സാം ഹാളിൽ എത്തി.
എക്സാം എഴുതാൻ അന്ന് ഭയകര ഉത്സാഹം. അന്ന് ഫുൾ എനർജി ആണ് അതു അങ്ങനെ അല്ലേ വരു?. അന്ന് വേറെ ഒരു അത്ഭുതവും നടന്നു എക്സാം ടൈമിൽ ഉറക്കം വന്നില്ല. ഒരു പെണ്ണ് വന്നപ്പോ വന്ന മാറ്റം നോക്കണേ. എന്താല്ലേ.. എങ്ങനെ ഒക്കെയോ പെട്ടന്ന് എക്സാം എഴുതി. നൂലും വാങ്ങി പെട്ടന്ന് കേട്ടി വെച്ചു.ഇനിയും ഉണ്ട് ഒരു മണിക്കൂർ എക്സാം കഴിയാൻ ??. എനിക്ക് ഭയങ്കര സ്പീഡ് ആണ് ട്ടോ?. അവൾ ആണെകിൽ എഴുതി കൊണ്ടിരുകുവാ. എഴുതട്ടെ നല്ലപോലെ എഴുത്തട്ടെ. നല്ല മാർക്ക് വാങ്ങട്ടെ നാളെ എന്നെ നോക്കാൻ ഉള്ളത് അല്ലേ. കുറെ നേരം ഓരോ സ്വപ്നവും കണ്ടു ഇരുന്നു. ടീച്ചർക്ക് എന്റെ ഇരുത്തം അത്ര പിടിച്ചില്ല എന്നു തോന്നുന്നു. പേപ്പർ വാങ്ങി ഇറക്കി വിട്ടു.
പുറത്തു അരമണിക്കൂർ കട്ട പോസ്റ്റ്. നോർമൽ ഇതിൽ ആണെകിൽ പ്രാന്ത് ആകും. എന്തോ അന്ന് കാത്തിരിപ്പിനും ഒരു സുഖം ഉണ്ട് എന്നു തോന്നി. ലാസ്റ്റ് എഴുതി ഷീണിച്ചു എന്റെ കുഞ്ഞാവ ഇറങ്ങി വരുന്നത് കണ്ടു. പരീക്ഷ കണ്ടു പിടിച്ചവരോട് ദേഷ്യം തോന്നി??.എന്റെ കുഞ്ഞാവനെ ഷീണിപ്പിക്കാൻ.എന്റെ അടുത്ത് വന്നു കുറെ സോറി പറഞ്ഞു. കുറെ നേരം പുറത്തു നിർത്തിയതിനു കാര്യം മനസ്സിൽ ആയോ നിങ്ങൾക്ക് എന്റെ ഫോൺ ബുക്ക് എല്ലാം അവളുടെ ബാഗിൽ അല്ലേ. അവൾ വന്നാൽ അല്ലേ എനിക്ക് പോവാൻ പറ്റു. അതിനു ആണ് സോറി. അവൾക്ക് അറിയോ അവളോട് മിണ്ടാൻ വേണ്ടി മാത്രം ആണ് ഞാൻ ഇത്രയും നേരം കാത്തിരുന്നത് എന്നു. പിന്നെ പതിയെ നടക്കാൻ തുടങ്ങി. എന്റെ ഹൃദയം ശിങ്കാരി മേളം കൊട്ടിക്കൊണ്ടിരിക്കുവാ പറയാൻ ഉള്ളത് പറയാൻ പറ്റുന്നില്ല.
എന്തൊക്കയോ അവൾ ചോദിക്കുന്നുണ്ട് എന്റെ കേൾവി പോയോ ആവൊ തൊണ്ടക്ക് ഒക്കെ ഒരു വരൾച്ച എന്താ എനിക്ക് പറ്റിയെ ഉള്ളിൽ ഇരുന്നു ഒരുത്തൻ പുച്ഛത്തോടെ നോക്കുന്നുണ്ട്. ആ കണ്ണിൽ നോക്കി എനിക്ക് പറയാൻ കഴിയുന്നില്ല. നോ എന്നു പറയോ അല്ലെകിൽ അവൾ എന്നെ അങ്ങനെ കണ്ടിട്ടില്ല എങ്കിലോ എന്നൊക്ക ഒരു തോന്നൽ. കുറച്ചു കൂടെ അടുത്ത് അറിഞ്ഞിട്ട് പറയാം എന്നു ആലോചിച്ചു തീരും മുന്പേ ഉള്ളിൽ നിന്നും അതാണ് നല്ലത് എന്ന് മറുപടി കിട്ടി. അടുത്ത് അറിയാൻ ഇനി എന്ന് കാണാൻ ആണ് അതിനും ഉത്തരം കിട്ടി നമ്പർ ചോദിക്ക് പൊട്ടാ എന്നു.
കിട്ടിയ ഉത്തരം സൂപ്പർ ആയത് കൊണ്ട് പൊട്ടാ വിളി ഞാൻ അങ്ങ് ഷെമിച്ചു അല്ലെകിൽ അങ്ങ് കൊന്നേനെ. സ്പെഷ്യൽ ട്യൂഷൻ ക്ലാസ്സ് ഉണ്ട് നീ വരോ എന്ന ചോദ്യം ആണ് എന്നെ വർത്തമാന കാലത്തിലേക് എത്തിച്ചത്.നോക്കട്ടെ വർക്ക് ഉണ്ടാവും ഒന്നു അങ്ങ് വെയിറ്റ് ഇട്ടു. ക്ലാസ്സ് എപ്പോഴാ നീ നിന്റെ നമ്പർ താ ഞാൻ വിളികാം നോർമൽ ആയിട്ട് നമ്പർ ചോദിച്ചു. അതിനു ഉള്ള മറുപടി ശെരിക്കും എന്നെ തകർത്തു നിന്റെ നമ്പർ താ ഞാൻ വിളിച്ചു പറയാം.അതു എന്തായാലും ഉണ്ടായത് തന്നെ നമ്മൾ എത്ര കണ്ടിരിക്കുന്നു.
എന്തായാലും നമ്പർ കൊടുത്തു അപ്പോഴേക്കും ഞങ്ങൾ കോളേജിന്റെ മുന്നിൽ എത്തി. ശെരി എന്നാൽ എന്നു പറഞ്ഞു പോകാൻ നികുമ്പോൾ ആണ് ടാ എന്ന് അവളുടെ വിളി. എന്താ dee എന്നും ചോദിച്ചു അങ്ങോട്ട് ചെന്നു. നീ എന്റെ ഹസ്ബന്റിനെ കണ്ടിട്ടില്ലല്ലോ താ ആ വരുന്നത് ആണ് അത്ര മാത്രമേ ഞാൻ കേട്ടൊള്ളു. കണ്ണ് നിറയാതെ അവളുടെ മുന്നിൽ പിടിച്ചു നില്കാൻ ഞാൻ ശെരിക്കും പാട് പെട്ടു. പിടിച്ചാൽ കിട്ടില്ല എന്നു തോന്നിയപ്പോൾ പരിചയപ്പെടാൻ പോലും നില്കാതെ തിരിഞ്ഞു നടന്നു നിറഞ്ഞ കണ്ണ് ആരെയും കാണിക്കാത്തെ
തുടരും
ബാക്കി അഭിപ്രായം അറിഞ്ഞിട്ട് എഴുത്താം. ഫസ്റ്റ് കഥ ആണ്. പിന്നെ ശെരിക്കും നടന്നതും ആണ് തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ ഷെമിക്കണം
Good writing bro…..ഈ കഥ ennode paranjillallo
കുക്കു ബ്രോ
വായിക്കാൻ ലേറ്റ് ആയി സോറി, ഇഷ്ടായി ബ്രോ
നല്ല അസ്സൽ ആയിട്ട് തേഞ്ഞു അല്ലെ ?
തമാശ ആയിട്ട് ഇങ്ങനെ ഒക്കെ കേൾക്മ്പോൾ സത്യം എന്ന് തിരിച്ചു പറഞ്ഞു ചിരിക്കാം എന്നാലും ആ സമയം ഉണ്ടായ സങ്കടം ഊഹിക്കാവുന്നതേ ഒള്ളു എത്രയൊക്കെ മനസ്സെന്ന് പറയുന്ന ചെങ്ങായി നമ്മളെ ആദ്യമേ തളർത്തിയാലും അവൻ ഒരുപാട് മോഹിച്ചു സ്വപ്നം കണ്ടു കഴിഞ്ഞിരിക്കും അതോണ്ട് ചങ്ക് പൊളിയുന്ന ഒരു ഫീൽ must ആണ്
സാരമില്ല, അങ്ങനെ കരുതാൻ അല്ലെ നമുക്ക് പറ്റു
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട് ബ്രോ
By
അജയ്
സബ്മിറ്റ് ചെയ്തിട്ടുണ്ട്. ഉടനെ വരും
അപ്പൊ നൈസായിട്ട് മൂഞ്ചി ലെ, വിധിച്ചിട്ടില്ലന്ന് കൂട്ടിയ മതി. പിന്നെ കഥ ഉഷാറായിരുന്നു. അപ്പൊ അടുത്ത പാകത്തിന് കാത്തിരിക്കുന്നു.
ഖുറേഷി അബ്രഹാം,,,,,,
വിധിച്ചത് അതിലും വലുത് ആയിരുന്നു.
നന്നായി, അടുത്ത ഭാഗം വേഗം ആകട്ടെ…
എഴുതി കഴിഞ്ഞില്ല
Haha ath polich
Nummade chekkan vadiyaayo.
Next part poratte..
ഉടനെ വിടാം
ചേട്ടായി സൂപ്പർ അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു
കമ്മിങ് സൂൺ
ലൈഫ് ഉണ്ട് എഴുത്തിന്… ബാക്കി എഴുതുക… അറിയാൻ ആഗ്രഹം ഉണ്ട്..all ദി ബെസ്റ്റ് ബ്രോ ❤️
താങ്ക്സ് bro
നന്നായിട്ടുണ്ട് ??
Thank u
✌️✌️
??