അര മണിക്കുറിന് ശേഷം അഫ്സലിന്റെ വിളി വന്നു. ഷറഫു പറഞ്ഞ് കൊടുത്ത വഴിക്ക് അഫ്സലിന്റെ കാർ ഹംസക്കയുടെ വീട് ലക്ഷ്യമാക്കി നീങ്ങി… 10 മിനിറ്റ് കഴിഞ്ഞ് ഹംസക്കയുടെ വീട്ട് പടിക്കൽ അഫ്സലിന്റെ കാർ വന്ന് നിൽക്കുമ്പോൾ സമയം ഒരു മണി. വീട്ടിലേക്ക് വരുന്ന പുതിയ അതിഥികളെ കണ്ട് വീട്ടുകാർ പകച്ചു നിന്നു. “സിറ്റി ഹോം അപ്ലയൻസിന്റെ ഉടമയും സുന്ദരനുമായ അഫ്സലിനെ അവിടെ ചിലരൊക്കെ തിരിച്ചറിഞ്ഞു. പക്ഷെ അത് ഷറഫു വിന്റെ അനിയനാണന്ന കാര്യം ഹംസകാക്കും അറിയില്ലായിരുന്നു.
സുലു ഇറങ്ങി വന്ന് ഉമ്മയേയും അഫ്സലിനെയും കൂട്ടി വീടിനകത്തേക്ക് കടക്കുമ്പോൾ ചോദിച്ചു. “”നിനക്ക് അവളെ കാണണ്ടെ? “വേണ്ടത്താ.. ഇക്കയും ഇത്തയും പറയുന്ന ഏത് കുട്ടിയെ വേണമെങ്കിലും ഞാൻ വിവാഹം കഴിക്കാം.! കാരണം എനിക്ക് ദോശം വരുന്ന ഒന്നും നിങ്ങൾ ചെയ്യില്ലന്ന് പരിപൂർണ വിശ്വാസമുണ്ടെനിക്ക്. എനിക്ക് സമ്മതമാണ്.
“ന്നാലും നീ അവളെ ഒന്ന് കാണ് .. പിന്നീട് ഞങ്ങളെ കുറ്റം പറയരുത്. ഭാര്യയാകുന്ന കുട്ടിയെ കുറിച്ചും വിവാഹത്തെ കുറിച്ചും ചില സങ്കൽപങ്ങളൊക്കെ നിനക്കുണ്ടാവുമല്ലൊ? “ഒകെ.ഇത്താ … ഇത്താനോട് തർക്കിക്കാൻ ഞാനില്ല…
ഇനി ജീവിതത്തിൽ ഒരു വിവാഹം തന്നെ വേണ്ടണ് തീരുമാനിച്ചിരിക്കുന്ന ഷാഹിനയുടെ റൂമിൽ നിന്നും മറ്റ് സ്ത്രികളേ കുട്ടികളേയും പുറത്താക്കി സുലുവും അഫ്സലും അകത്തേക്ക് പ്രവേശിച്ചു.
കണ്ണുനീർ വാർത്ത് മുഖം താഴ്ത്തിയിരിക്കുന്ന ഷാഹിനയുടെ മുഖം സുലു പതുക്കെ ഉയർത്തി.. ആ മുഖം കണ്ട അഫ്സൽ ഒരു നിമിഷം നിശ്ചലനായി … “ഇഷ്ടമായൊ നിനക്ക് എന്ന് കണ്ണുകൾ കൊണ്ട് സുലു ചോദിച്ചു.
ഇ … ത്താ .. ഇ… ഇത്.. വാക്കുകൾ പൂർത്തിയാക്കാതെ അഫ്സൽ പുറത്തേക്കിറങ്ങി ..കൂടെ സുലുവും …എന്താ… നിനക്ക് ഇഷ്ടമായില്ലെ? എന്താ നീ ഒന്നും പറയാത്തത്.? എന്തങ്കിലും ഒന്ന് പറയ് നീ…? ഞങ്ങൾക്ക് എല്ലാവർക്കും ഇഷ്ടമായിട്ടുണ്ട്. ഇനി നിന്റെ അഭിപ്രായം മാത്രം അറിഞ്ഞാൽ മതി… ഷറഫുവും, ഉമ്മയും, സുലുവും ആകാംക്ഷയോ അഫ്സലിനെ നോക്കി…
അഫ്സൽ പറഞ്ഞു. ഇത്താ … കുറച്ച് നാൾ മുൻപ് ഞാനൊരു പെൺകുട്ടിയുടെ കാര്യം പറഞ്ഞിരുന്നില്ലെ? “ഉം … പറഞ്ഞിരുന്നു. ഞാനിന്ന് ഇക്കയോട് പഞ്ഞതേയുള്ളു… എന്താ ആ കുട്ടിയെ മതിയൊ നിനക്ക്? “ഉം… എനിക്കത് മതി …. !! എല്ലാവരുടെയും മുഖത്തെ നിരാശ ശ്രദ്ധിച്ച് കൊണ്ട് ലോകം കീഴക്കായ സന്തോഷത്തിൽ അഫ്സൽ പറഞ്ഞു. “ഇത്താ …. എന്റെ മനസ്സിനെ കീഴടക്കിയ ആ കുട്ടിയാണ് ഇത്താ ….. ഇത്. സന്തോഷം കൊണ്ട് എന്ത് പറയണമെന്നറിയാതെ ഷറഫു അഫ്സലിനെ കെട്ടിപിടി കുമ്പോൾ സന്തോഷകണ്ണുനീർ സാരി തലപ്പ് കൊണ്ട് തുടച്ച് കൊണ്ട് സുലു ഷാഹിനയെ വാരിപ്പുണർന്നു … നിന്നെ ഇനിയാർക്കും ഞങ്ങൾ വിട്ട്കൊടുക്കില്ല. ഇനിയൊരിക്കലും ഈ കണ്ണുകൾ ന്നനയാൻ ഞാൻ അനുവതിക്കില്ല.!വീണ്ടും നിക്കാഹിനുള്ള ഒരുക്കങ്ങൾ തുടങ്ങി .. സുലു ഊരി കൊടുത്ത ഒരു സ്വർണമാല “മഹർ” കൊടുത്ത് നിക്കാഹ് കഴിഞ്ഞു.ഈ സമയം അഫ്സൽ കൊണ്ടുവന്ന 50 പവനോളം ആഭരണ മടങ്ങുന്ന പെട്ടി തുറന്ന് കൊണ്ട് സുലു പറഞ്ഞു. “ഇതെല്ലാം ഇനി നിനക്കുള്ള താണ് ” എന്ന് പറഞ്ഞ് ആഭരണം അണിയിക്കാൻ തുടങ്ങിയപ്പോൾ ഷാഹിന പറഞ്ഞു.
വേണ്ടത്താ .. വേണ്ട : “മഹർ ഒഴികെ ഒന്നും വേണ്ട എനിക്ക്. സ്വർണ്ണത്തിന്റെ പേരിൽ കഴിഞ്ഞ ഒരു മാസമായി ഞങ്ങൾ അനുഭവിച്ച വേദന.. 35 പവൻ സ്വർണ്ണത്തിന് വേണ്ടി എന്റെ ഉപ്പ ഇനി യാചിക്കാൻ ഈ നാട്ടിൽ ആരും ബാക്കിയില്ല. നിക്കാഹ് മുടങ്ങും എന്നുറപ്പായപ്പോൾ, ഇന്നലെ രാത്രി ഉപ്പ പറഞ്ഞു. “നമ്മുക്ക് എല്ലാവർക്കും കൂടി ഇനി കുറച്ച് വിഷം വാങ്ങി കഴിക്കാം എന്ന് “. ഇന്നലെ മുതൽ ഇന്ന് ഈ നേരം വരെ ഞങ്ങൾ ഒഴുക്കിയ കണ്ണുനീർ ഈ സ്വർണത്തിന്റെ പേരിലായിരുന്നു.ഇങ്ങനെ കണ്ണുനീർ ഒഴുക്കുന്ന ധാരളം പെൺകുട്ടികളും അവരുടെ രക്ഷിതാക്കളും ഉണ്ട് നാട്ടിൽ. *സ്വർണം അണിഞ്ഞ് നടക്കാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. ആഭരണം വീട്ടിൽ ഉണ്ടായിട്ടും എന്റെ ഉമ്മ ആഭരണം ധരിച്ച് നടക്കുന്നത് ഞാൻ കണ്ടിട്ടില്ല. ഒരു കുടുംബത്തെ കൂട്ട ആത്മഹത്യയിൽ നിന്ന് രക്ഷിക്കാൻ പടച്ചവനാണ് നിങ്ങളെ ഇവിടെ എത്തിച്ചത്.അത് ഒരു പക്ഷെ എന്റെ രക്ഷിതാക്കളുടെ പ്രാർത്ഥനയുടെ ഫലമാകാം.!! സ്ത്രിധനം ആഗ്രഹിക്കാത്ത ഒരാളെ എനിക്ക് ഭർത്താവായി തരണേ എന്ന് ഞാൻ 5 നേരവും ദുആ ചെയ്തതിന്റെ ഫലമാകാം.!! ഞങ്ങൾ എങ്ങനെയാണ് ഇതിന് നന്ദികാണിക്കേണ്ടതന്ന് ഞങ്ങൾ … ആ വാക്ക് പൂർത്തിയാക്കൻ അനുവതിക്കാതെ ഷറഫുവിന്റെ ഉമ്മ ഷാഹിനയെ കെട്ടിപിടിച്ച് കൊണ്ട് പറഞ്ഞു. “നീ വീണ്ടും ഞങ്ങളെ തോൽപ്പിച്ച് കളഞ്ഞല്ലൊ എന്റെ പൊന്നു മോളേ”.. എന്ന് പറഞ്ഞ് ഷാഹിനയെ മുത്തം കൊണ്ട് പൊതിയുമ്പോൾ അഫ്സലും സുലുവും കൂടി നിന്നവരും കണ്ണുനീർ അടക്കാൻ വളരെയേറെ പ്രയാസപ്പെടുന്നത് കാണാമായിരുന്നു.
Hi Mannarkad aano shrrikkum
Mannarkad evideyaan