പന്തലും ഇട്ട് സദ്യക്കുള്ള സാദനങ്ങളും ഒരുക്കിയിരുന്നു.നാട്ട് കാര് പിരിവെടുത്താലും 35 പവൻ ഉണ്ടാക്കാൻ കഴില്ലല്ലോ ?ഹംസക്കയുടെ മകനൊ? “ആ കുട്ടി ടൗണിലെ ഒരു കടയിൽ ജോലിക്ക് പോകുന്നത് കൊണ്ടാണ് ഇപ്പോൾ അവര് ജീവിക്കുന്നത് എന്ത് ചെയ്യാനാ.. 8/10 കൊല്ലം ഗൾഫിൽ നിന്നിട്ട് ഉണ്ടാക്കിയതാണ് 10 സെന്റ് സ്ഥലവും ഒരു വിടും അതിന്റെ ആധാരവും ശരിയല്ല എന്ന് വക്കീൽ പറയുന്നു .. പാവം.. കടക്കാരന്റെ സഹതാപം കേട്ട് ഷറഫു പൈസയും കൊടുത്ത് തിരിച്ച് കാറിലെത്തി സുലുവിനോട് കാര്യങ്ങളൊക്കെ പറഞ്ഞു. ഇനിയെന്താ ചെയ്യാ.. ?? അങ്ങോട്ട് പോണൊ? സുലു ചോദിച്ചു.!
ഇത്രയും വന്നതല്ലെ? കണ്ടിട്ട് പോകാം. തന്നെയുമല്ല എന്തങ്കിലും ചെയ്യണം.!!കാരണം സ്വർണ്ണമില്ലാത്തതിന്റെ പേരിൽ ഹംസക്കയുടെ മകളുടെ നിക്കാഹ് മുടങ്ങി കൂടാ.. അത്രയും എന്നെ സഹായിച്ചിട്ടുണ്ട് അയാൾ .. എന്ന് പറഞ്ഞ് ഷറഫു കാർ മുന്നോട്ടെടുത്തു കൊണ്ട് പറഞ്ഞു. ഞാൻ ഒരു കാര്യം പറയട്ടെ..
“എന്താ ഇക്കാ..??? നിന്റെ കുറേ ആഭരണമില്ലേ വീട്ടിൽ: അതിൽ നിന്ന് കുറച്ച് കൊടുത്താലൊ?നീയാണങ്കിൽ അതൊന്നും ഉപയോഗിക്കുന്നില്ല. അത് കൊണ്ട് ഒരു കുട്ടിക്ക് ജീവിതം കിട്ടുകയാണങ്കിൽ അതല്ലെ നല്ലത്.??
ഞാനെന്ത് പറയന്നാണിക്കാ…! ഒക്കെ ഇക്കയുടെ ഇഷ്ടം. “8 വർഷം മുൻപ് യത്തീംഖാനയിൽ നിന്ന് ഇക്ക എന്നെ നിക്കാഹ് കഴിക്കുമ്പോൾ എനിക്ക് ഒന്നുമില്ലായിരുന്നു”. എന്റെ എന്ന് പറയുന്ന എല്ലാ ആഭരണവും ഇക്ക വാങ്ങി തന്നതാണ്. ഒന്നും ഞാനാവശ്യ പ്പെടാതെ തന്നെ? അത് എന്ത് ചെയ്യണമെന്ന് എന്തിനാ ഇക്ക എന്നോട് ചോദിക്കുന്നത്.? അത് കൊണ്ട് ഹംസക്കയുടെ മോൾക്ക് ഒരു ജീവിതം കിട്ടുകയാണങ്കിൽ?? ഒരു കുടുംബത്തിന്റെ കണ്ണുനീർ തുടക്കാൻ കഴിഞ്ഞാൽ അതല്ലെനല്ലത്..?? “യത്തീംഖാനയിൽ വിവാഹപ്രായമെത്തിയിട്ടും ആഭരണത്തിന്റെ പേരിൽ നിക്കാഹ് നടക്കാതെ കണ്ണുനീരുമായി കഴിയുന്ന കുറേ കുട്ടികളെ ഞാൻ കണ്ടിട്ടുണ്ട്. അതിൽ ഒരുത്തിയായിരുന്നു ഈ ഞാനും എന്ന് പറയുമ്പോൾ സുലുവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. എനിക്കറിയാം ഇക്കാ ആ കണ്ണിരിന്റെ വില.””
“എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമാണ് സുലു നീ.. സ്വർണ്ണവും സൗന്ദര്യവും മോഡലും ഒന്നുമല്ല ഒരു പെണ്ണിന് വേണ്ടത്. നിന്നെ പോലെ ഒരു മനസ്സാണ് . “എന്നാൽ അഫ്സൽവീട്ടിലുണ്ടല്ലൊ.? അവനോട് വിളിച്ച് പറഞ്ഞാലൊ? അവൻ ആഭരണം കൊണ്ടുവരികയാണങ്കിൽ ഇന്ന് തന്നെ ആ കുട്ടിയുടെ നിക്കാഹ് നടത്തി കൊടുക്കാം.. ല്ലെ.? നീ തന്നെ പറഞ്ഞാൽ മതി.. എന്തൊക്കെയാണ് എടുക്കേണ്ടതന്ന് അവനോട് പറഞ്ഞ് കൊടുക്ക് എന്ന് പറഞ്ഞ് ഷറഫു ഫോൺ സുലുവിന് കൊടുത്തു.””
സ്ത്രി ധനത്തിന്റെ പേരിൽ കല്ല്യാണം മുടങ്ങിയ വീട്. ആളും ആരവും ഒഴിഞ്ഞ് ഒരു മരണവീടിനെ പോലെ തോന്നിച്ചു .സ്വന്തകാരായ കുറച്ച് ആളുകൾ മാത്രം. ഇത്രയും കാലം അഭിമാനിയയി ജീവിച്ചയാൾ പെട്ടന്ന് നാട്ടുകാരുടെ മുമ്പിൽ വഞ്ചകനായി തലയും താഴ്ത്തി ഇനിയെന്തിന് ജീവിക്കണം എന്ന ചിന്തയിലിരിക്കുന്ന ഹംസക്കയും വീട്ടുകാരും ക്ഷണിക്കാതെ വന്ന അതിഥികളെ കണ്ട് അന്തം വിട്ട് നിന്നു… ഷറഫുവിനെ തിരിച്ചറിയാൻ ഹംസകാക്ക് അധിക സമയം വേണ്ടി വന്നില്ല.സുലു നേരെ അകത്തേക്ക് കയറി.ഷറഫു ഹംസക്കയുമായി സംസാരിച്ചു.
ഷറഫു പറഞ്ഞ കാര്യങ്ങൾ കേട്ട് എന്ത് പറയണമെന്നറിയാതെ ഹംസക്ക ഷറഫുവിനെ കെട്ടിപ്പിടിച്ച് കരയുന്ന രംഗം കണ്ട് കൊണ്ടാണ് സുലു പുറത്തേക്ക് വന്നത്. ഹംസക്കയുടെ കണ്ണൂനീരിന് മുൻപിൽ പിടിച്ച് നിൽക്കാൻ പാടുപെടുന്ന ഷറഫുവിനെ സുലു വിളിച്ചു.
“ഇക്ക … ഒരു മിനിറ്റ് …ഒന്നിങ്ങ്ട്ട് വരോ..?എന്താ സുലു …?? എന്ത് പറ്റി… എന്ന് ചോദിച്ച് ഷറഫു സുലുവിന്റെ അടുത്തെത്തി. “ഇക്ക ആ കുട്ടിയെ ഒന്ന് കാണണം.”എന്തിനാ … ഞാൻ കാണുന്നത്. ?? “ഇക്കാ ആ കുട്ടി പറയുന്നത് .”ഇനിയെന്തായാലും ഈ ബന്ധം വേണ്ടാ എന്നാണ് .” സ്ത്രിധനമോഹികളായ ആ വീട്ടിലേക്ക് നിക്കാഹ് വേണ്ടാന്ന്.
“ഇക്ക… ആ കുട്ടിയെ ഒന്ന് കാണ്.”ഷാഹിന എന്നാണ് പേര്. നല്ല കുട്ടിയാണ്. ഞാനൊരു കാര്യം പറയട്ടെ.?? ഈ നിക്കാഹ് മുടങ്ങിയത് നന്നായി എന്ന് എനിക്ക് തോന്നുന്നു. നമുക്ക് ഈ കുട്ടിയെ അഫ്സലിനെ കൊണ്ട് നിക്കാഹ് കഴിപ്പിച്ചാലൊ എന്നാണ് ഞാൻ ആലോചിക്കുന്നത്.?? ഈ കുട്ടിയെ നമ്മുടെ വീട്ടിലേക്ക് കിട്ടിയാൽ എന്റെ മോളെ പോലെ നോക്കും ഇക്കാ.. “ഇക്ക അവളെ ഒന്ന് കണ്ട് നോക്ക്.”
“അതിന് അഫ്സലിന് ഇഷ്ടമാവണ്ടെ? അവൻ വേറെ ഒരു കുട്ടിയുടെ കാര്യം പറഞ്ഞിരുന്നു എന്ന് നീ തന്നെയല്ലെ പറഞ്ഞത്. പിന്നെ ഉമ്മ സമ്മദിക്കോ? “ഉമ്മ ഈ കുട്ടിയെ കണ്ടാൽ 100 വട്ടം സമ്മദിക്കും. കാരണം: യത്തീംഖാനയിൽ വന്ന് എന്നെ രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചതാണ് ഉമ്മ. അഫ്സലിനും ഇഷ്ടമാവും എനിക്ക് നല്ല ഉറപ്പുണ്ട് ഇക്കാ.. അത്രയ്ക്കും ഐശ്വര്യമുള്ള കുട്ടിയാണ്. !!
“ഏതായാലും ഇനി അഫ്സൽവരട്ടെ. എന്നിട്ട് അവന് ഇഷ്ടമായാൽ ഇന്ന് ഈ പന്തലിൽ വെച്ച് തന്നെ നമുക്ക് നടത്താം.! “ഒന്നും കാണാതെ നീ ഇത് പറയില്ലന്ന് എനിക്കറിയാം.. അവൻ പുറപെട്ടൊ എന്ന് ഒന്ന് വിളിച്ച് നോക്ക്. പിന്നെ ഉമ്മാനേയും കുട്ടികളേയും കൊണ്ട് വരാൻ പറയ്. ഷിഫ്റ്റ് കാർ വീട്ടിലുണ്ടല്ലൊ.? പുറപ്പെട്ടതിന് ശേഷം ഈ കാര്യങ്ങൾ അവനോട് പറഞ്ഞാൽ മതി.. അവൻ വന്ന് അവന്റെ അഭിപ്രായം അറിഞ്ഞതിന് ശേഷം ഇവിടെ പറഞ്ഞാൽ മതി എന്ന് പറഞ്ഞ് ഷറഫു പുറത്തേക്കിറങ്ങി.
Hi Mannarkad aano shrrikkum
Mannarkad evideyaan