Demon’s Way Ch- 5 [Abra Kadabra] 156

 

ഡാർക്ക് മാജിക് വിഭാഗത്തിലെ മറ്റ് വിദ്യാർത്ഥികൾ ബക്കിനെ അത്തരമൊരു അവസ്ഥയിൽ കണ്ടപ്പോൾ ഉറക്കെ ചിരിച്ചു. ബക്കിനെ കളിയാക്കലുകൾ ബാധിക്കുകയും അവന്റെ ശ്രദ്ധ നഷ്ടപ്പെടുകയും ചെയ്തു, അതിന്റെ ഫലമായി ലിസയുടെ അസ്ഥികൂങ്ങളിൽ ഒരെണ്ണം അവനെ വയറ്റിൽ ചവിട്ടി. അവന്റെ മുഖം വേദന കൊണ്ടും മന്ത്രങ്ങളുടെ അമിത ഉപയോഗം കൊണ്ടും വിളറി വെളുത്തു വന്നു, അവൻ പതുക്കെ നിലത്തു വീണു.

 

ബക്ക് അടിയേറ്റ് വീണതും ജോലി പൂർത്തിയാക്കാനായി അസ്ഥികൂടം കത്തി ഉയർത്തുന്നത് കണ്ടപ്പോൾ ലിസ തിടുക്കത്തിൽ തന്റെ അസ്ഥികൂടങ്ങളെ തടഞ്ഞു നിർത്തി. അവൾ അസ്ഥികൂടങ്ങളെ അവർ വന്ന അവരുടെ ഡയമെൻഷനിലേക്ക് തിരിച്ചയച്ചു.

 

എല്ലാത്തിനുമുപരി, ഇത് ജീവൻ മരണ പോരാട്ടമായിരുന്നില്ലല്ലോ, മാത്രമല്ല അക്കാദമി അത്തരം fight കൾ നിരോധിച്ചിട്ടും ഉണ്ട്. അതൊക്ക കൊണ്ട് തന്നെ ബക്കിനെ ഗുരുതരമായ മുറിവുകൾ ഏൽപ്പൊക്കാൻ ലിസക്ക് ധൈര്യം ഉണ്ടായിരുന്നില്ല, അവളുടെ കോപത്തിന്റെ ഭൂരിഭാഗവും ബക്കിന്റെ പരിക്കിൽ തീർന്നു.

 

ബക്ക് എഴുന്നേറ്റ് തന്റെ അസ്ഥികൂടത്തിനെയും  തിരിച്ചയച്ചു. അവൻ തന്റെ കണ്ണുകൾ ചുറ്റും ഒന്ന് കറങ്ങി നോക്കി, തന്റെ മുന്നിൽ നിന്ന് ഇന്ദ്രജിത്തും ജാക്കും ഉറക്കെ ചിരിക്കുന്നതായി കണ്ടു. ബക്കിന് ഇതോടെ ദേഷ്യം ഇരച്ചു വന്നു, ദേഷ്യത്തോടെ ചവിട്ടി, “നിങ്ങൾ രണ്ട് താഴ്ന്ന  ജോലിക്കാർക്ക് എന്നെ നോക്കി ചിരിക്കാൻ ധൈര്യമോ ?”

 

ലിസയോട് ദേഷ്യം പ്രകടിപ്പിക്കാൻ ബക്ക് ധൈര്യപ്പെട്ടില്ല, ചുറ്റുമുള്ള ഡാർക്ക് മാജിക് വിഭാഗത്തിൽ നിന്നുള്ള മുതിർന്നവരോട് അവന് അതിലും ഭയം ആയിരുന്നു. അത്കൊണ്ട് തന്നെ ആ രണ്ട് പയ്യമാരോട് ദേഷ്യം പ്രകടിപ്പിക്കാൻ മാത്രമേ ബക്കിനു കഴിയുമായിരുന്നുള്ളു, അവർ അവനെ നോക്കി ചിരിക്കുന്ന കാഴ്ച കൂടി ആയപ്പോൾ  അവന് കൂടുതൽ ഭ്രാന്ത്‌ പിടിച്ചു.

 

 

 

ബക്ക് തന്നെ അവഗണിക്കുന്നതും അവന്റെ ശ്രദ്ധ മറ്റൊന്നിൽ  കേന്ദ്രീകരിക്കുന്നത് കണ്ടപ്പോൾ ലിസ്സ വീണ്ടും ഇരിട്ടേറ്റഡ് ആവാൻ തുടങ്ങി. ഇത് അവളുടെ രോഷം വീണ്ടും ഉണർത്തി,

 

“ഓ നിത്യ അന്ധകാരമേ, എനിക്ക് മരണത്തിന്റെ ശക്തി നൽകേണമേ, അവന്റെ ശരീരത്തിൽ ആത്മാവിന്റെ വേദന അടിച്ചേൽപ്പിക്കേണമേ,” എന്ന് അവൾ തണുത്തുറഞ്ഞ് മന്ത്രിച്ചു.

 

” ആഗോണി ഓഫ് ദ സോൾ ”

 

ലിസ മന്ത്രം അവസാനിപ്പിച്ച് ബക്കിലേക്ക് കൈ ചൂണ്ടി അവളുടെ കയ്യുടെ ചുറ്റും പുകയുടെ ഇരുണ്ട മേഘം രൂപപ്പെട്ടു. വായുവിൽ പൊങ്ങി ഉയരുന്നത് അനുസരിച്ച് ആ പുക   മാറിക്കൊണ്ടിരിക്കുകയും ഒടുവിൽ ഒരു കറുത്ത ജ്വാലയായി മാറുകയും ചെയ്തു.

 

ലിസ മന്ത്രം ചൊല്ലുന്നത് കേട്ടതിന് ശേഷം “ആഗോണി ഓഫ് ദ സോൾ” തന്റെ നേരെ പാഞ്ഞു വരാൻ തയ്യാറാവുന്ന മാന്ത്രിക ജ്വാല കണ്ടപ്പോൾ ബക്കിന്റെ ഭാവം മാറി. അവൻ പെട്ടെന്ന് തിരിഞ്ഞ് എന്തോ ആലോചിച്ച പോലെ  ഇന്ദ്രജിത്തിന്റേം ജാക്കിന്റെയും അടുത്തേക്ക് ഓടി. “ആഗോണി ഓഫ് ദ സോൾ” അവന്റെ ദേഹത്തു കേറാൻ പോയപ്പോൾ, അവൻ ചാടി തറയിൽ വീണു.

 

ബക്കിന്റെ പദ്ധതി ഫലിച്ചു. ബക്ക് പെട്ടെന്ന് തന്നെ നിലത്ത് കിടന്ന് ഒന്ന് തിരിഞ്ഞതും “ആഗോണി ഓഫ് ദ സോൾ”  സന്തോഷത്തോടെ ചിരിച്ചോണ്ട്  നിൽക്കുന്ന ഇന്ദ്രജിത്തിന്റെ ദേഹത്തു പതിക്കാൻ പോവുന്നത് ബക്ക് കണ്ട് ഒരു ചിരി അവനിൽ വിടർന്നു.

 

ഇന്ദ്രജിത്തിന്റ തല പെട്ടെന്ന് വല്ലാതെ വേദനിച്ചതിനാൽ വേദനിച്ചതിനാൽ അവന്റെ കണ്ണുകളിൽ ഇരുട്ട് നിറഞ്ഞു, ബോധം മറഞ് അവൻ നേരെ നിലത്തേക്ക് വീണു.

 

 

തുടരും.

 

 

 

( ഒരുപാട് വൈകിയതിൽ ക്ഷമിക്കണം, എഴുതാൻ ഉള്ള അവസരം എനിക്ക് ഉണ്ടായിരുന്നില്ല. ഇനി എല്ലാ ഞായറാഴ്ച കളിലും ഈ വലിപ്പം ഉള്ള പാർട്ടുകൾ പ്രതീക്ഷിക്കാം )

 

7 Comments

  1. Broo next part eppo varum

    1. Ch 6 വന്നല്ലോ 7 സൺ‌ഡേ സബ്‌മിറ്റ് ചെയ്യും എല്ലാ ഞായറാഴ്ചകളിലും റെഗുലർ അപ്ഡേറ്റ് ഉണ്ടാവും

    2. Ch 6 വന്നല്ലോ 7 സൺ‌ഡേ സബ്‌മിറ്റ് ചെയ്യും എല്ലാ ഞായറാഴ്ചകളിലും റെഗുലർ അപ്ഡേറ്റ് ഉണ്ടാവും

  2. Next part please

    1. ഇട്ടിട്ടുണ്ടല്ലോ

  3. ? നിതീഷേട്ടൻ ?

    തുരുമ്പി വന്താച്ച് ??????

Comments are closed.