Demon’s Way Ch- 5 [Abra Kadabra] 156

ലിസ അവളുടെ മെലിഞ്ഞതും വെളുത്തതുമായ കൈ ആകാശത്തേക്ക് ഉയർത്തി ഒരു മന്ത്രം ചൊല്ലി. അവൾ പൂർത്തിയാക്കിയപ്പോൾ, രണ്ട് വെളുത്ത നിറമുള്ള, എല്ലുകൊണ്ടുള്ള കത്തികളുമായി രണ്ട് അസ്തിക്കൂടങ്ങൾ അവളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. അവൾ ബക്കിനെ ചൂണ്ടിക്കാണിച്ചപ്പോൾ അവർ കത്തികൾ ഉയർത്തി ബക്കിന്റെ നേരെ പാഞ്ഞു.

 

സൈഡിൽ നോക്കി നിന്നിരുന്ന ഇന്ദ്രജിത്ത് ഞെട്ടിപ്പോയി. നിഗൂഢമായ നെക്രോമാൻസി മാന്ത്രികത അവൻ സ്വന്തം കണ്ണുകൊണ്ട് ആദ്യമായി കാണുകയായിരുന്നു. അമ്പരപ്പിലും ജിജ്ഞാസയിലും തരിച്ചു പോയ  അവൻ തന്റെ കണ്ണുകളും ശ്രദ്ധയും എല്ലാം ലിസയിലേക്കും ബക്കിന്റെ നേരെ പോവുന്ന അസ്ഥികൂടങ്ങകളി ലേക്കും തിരിച്ചു.

 

“രണ്ട് അസ്ഥികൂങ്ങളെ പ്രത്യക്ഷപെടുത്തിയ ലിസയുടെ  കഴിവ് അത്ര മോശമല്ല!”

 

“ഹോ, എന്ത് നരകമാണ് ഇത്.  ഒട്ടും ഒരു ഐക്യം ഇല്ലാത്ത ഒരു ഡിപ്പാർട്ട് മെന്റ്.  ഒരേ ക്ലാസ്സിലെ കുട്ടികൾ പരസ്പരം തല്ല് പിടിക്കുന്നുന്നു.  അക്കാദമിയിലെ ഏറ്റവും ദുർബലമായ മേജറുകളിൽ ഒന്നാണ് നെക്രോമാൻസി എന്നതിൽ  ഒരു അതിശയവും ഇല്ല. ഡാർക്ക് മാജിക്കിന്റെ ഭാഗം ആയി ആണ് ഈ nacromency വരുന്നത് എന്നത്  ഡാർക്ക്‌ മാജിക്കിന് തന്നെ ചീത്തപ്പേര് ആണ് ”

 

“…”

 

 

 

ലിസ രണ്ട് അസ്ഥികൂടങ്ങളെ വിളിച്ചതിന് ശേഷം ഡാർക്ക് മാജിക് വിഭാഗത്തിലെ വിദ്യാർത്ഥികൾ സംസാരിക്കാൻ തുടങ്ങി. അവരുടെ സംഭാഷണങ്ങളിൽ നിന്ന്, ഒരേ മാജിക്കിനെ ഏകാഗ്രതയുടെ നിലവാരത്തെ അടിസ്ഥാനമാക്കി അഞ്ച് വ്യത്യസ്ത തലങ്ങളായി തിരിക്കാം എന്ന് ഇന്ദ്രജിത്ത് മനസ്സിലാക്കി. അസ്ഥികൂടങ്ങളെ വിളിക്കാൻ ഉള്ള മന്ത്രം വലിയ കോൺസെൻട്രേഷൻ ulla ഒരു നെക്രോമാൻസർ ആർച്ച്‌മേജ് ഉപയോഗിച്ചാൽ, അയാൾക്ക്   അസ്ഥികൂടങ്ങളുടെ ഒരു പട തന്നെ പ്രത്യക്ഷപെടുത്താൻ കഴിയും.

 

ബക്ക് അങ്ങേയറ്റം  സങ്കടത്തിൽ ആയിരുന്നു, ആ നുണകൾക്ക് തുടക്കമിട്ടയാളെ ഉള്ളിൽ നൂറ് തവണ അവൻ ശപിച്ചു. ബക്ക് ഡാർക്ക്‌ മാജിക്‌ മന്ത്രങ്ങൾ പരിശീലിക്കുകയും വേണ്ടത്ര ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തിരുന്നെങ്കിൽ,  ഇന്ദ്രജിത്തിനും ജാക്കിനും അവർ ഇപ്പോൾ കണ്ട ഷോ ആസ്വദിക്കാൻ കഴിയുമായിരുന്നില്ല.

 

അസ്ഥികൂങ്ങൾ അവനെ എല്ലായിടത്തും  ഇട്ട് ഓടിച്ചു. ബക്ക് ഒടുവിൽ അതേ മാന്ത്രികവിദ്യ ഉപയോഗിച്ച് ഒരു ചെറിയ അസ്ഥികൂടത്തേ വിളിച്ചു വരുത്തി. പിന്നെ ഒരു മനുഷ്യനും ഒരു അസ്ഥികൂടവും മറ്റ് രണ്ട് അസ്ഥികൂടങ്ങൾക്കെതിരെ പോരാടാൻ തുടങ്ങി.

7 Comments

  1. Broo next part eppo varum

    1. Ch 6 വന്നല്ലോ 7 സൺ‌ഡേ സബ്‌മിറ്റ് ചെയ്യും എല്ലാ ഞായറാഴ്ചകളിലും റെഗുലർ അപ്ഡേറ്റ് ഉണ്ടാവും

    2. Ch 6 വന്നല്ലോ 7 സൺ‌ഡേ സബ്‌മിറ്റ് ചെയ്യും എല്ലാ ഞായറാഴ്ചകളിലും റെഗുലർ അപ്ഡേറ്റ് ഉണ്ടാവും

  2. Next part please

    1. ഇട്ടിട്ടുണ്ടല്ലോ

  3. ? നിതീഷേട്ടൻ ?

    തുരുമ്പി വന്താച്ച് ??????

Comments are closed.