Demon’s Way Ch- 5 [Abra Kadabra] 156

ഇന്ദ്രജിത്തും ജാക്കും അവിടെ എത്തിയപ്പോഴേക്കും ലിസ തന്റെ പരുപാടി തുടങ്ങിയിരുന്നു. ആ സമയം കൊണ്ട് തന്നെ അവൾ അവളുടെ മാജിക്കൽ വിപ്പ് പുറത്തെടുത്ത്‌ ബക്കിനെ തല്ലാൻ തുടങ്ങിയിരുന്നു.

 

“ലിസ, ഇവിടത്തെ ജോലിക്കാരായ ആളുകൾക്ക് പോലും എനിക്ക് നിന്നോട്  ഉള്ള ഫീലിംഗ്സ് എന്താണ് എന്ന് അറിയാം, ആ എനിക്ക് നിന്നെക്കുറിച്ച് മോശമായി എന്തെങ്കിലും പറയാൻ എങ്ങനെ കഴിയും? നിന്നെ ആരോ പറഞ്ഞ് പറ്റിച്ചതാ!”

 

ലിസ ‘ബോൺ ആരോ’ പ്രയോഗിച്ചതിന്റെ ഫലമായി ബക്കിന്റെ ഇടത് കണ്ണിന് ചുറ്റും  ചതവ് ഉണ്ടായിരുന്നു. ലിസ്സ തന്റെ അടുത്ത മാജിക്‌ യൂസ് ചെയ്യാൻ ഒരു ചെറിയ ഗ്യാപ്പ് എടുത്തപ്പോൾ ആ സമയം മുതലാക്കി തന്റെ നിരപരാധിത്വം വെളിപ്പെടുത്താൻ ബക്ക് ശ്രമിച്ചു.

 

ജാക്കിനെ രാവിലെ ബക്ക് കഠിനമായി തന്നെയാണ് ഉപദ്രവിച്ചത്. ജാക്കിന്റെ പത്തിരട്ടി ബക്കിന്റെ കൈകളിൽ ടോണി കഷ്ടപ്പെട്ടിരുന്നു.

 

ബക്ക് ഒരു ചെറിയ നോബിൾ ഫാമിലിയിലെ അംഗം ആയിരുന്നു, പക്ഷേ ആക്കിക്കാഡമിയിൽ മാജിക് അപ്രന്റീസിന്റെ ഏറ്റവും താഴ്ന്ന റാങ്കിൽ ആയിരുന്നു അവൻ. ബാക്കിനെക്കാൾ ഉയർന്ന റാങ്കിലുള്ള ഒരു ബിഗിനർ  mage ആയ ലിസയെ അവന് ഒന്നും ചെയ്യാൻ പറ്റില്ല, മാത്രമല്ല ലിസയെ ഇഷ്ടപ്പെട്ടതിനാൽ അവന് തന്റെ  മാജിക്‌ സ്പെല്ലസ് അവൾക്ക് എതിരെ ഉപയോഗിക്കാൻ മനസ്സ് കൊണ്ട് പറ്റുന്നും ഉണ്ടായിരുന്നില്ല. അതൊക്ക കൊണ്ട് തന്നെ ദേഷ്യത്താൽ ജ്വലിച്ചു നിൽക്കുന്ന ലിസയെ അഭിമുഖീകരിക്കുമ്പോൾ  ബക്കിന് പെട്ടെന്ന് അടിയേറ്റതിൽ അതിശയിക്കാൻ ഒന്നുമില്ല .

 

“ഹോ, ഞാൻ ഇത് എവിടെ നിന്ന് കേട്ടതാണ് എന്ന് നീ അറിയണ്ട. ഞാൻ കേൾക്കും എന്ന് പോലും അവർ ഉദ്ദേശിച്ച് പറഞ്ഞ കാര്യങ്ങൾ ഒന്നും അല്ല ഇത്,  അത് കൊണ്ട് തന്നെ ഇതെല്ലാം സത്യമായിരിക്കണം. നീ ഒന്നും പറഞ്ഞു രക്ഷപെടാൻ നോക്കണ്ട, എന്റെ ദേഷ്യം തീരുന്ന വരെ നീ അനുഭവിക്കുകണം, ആണുങ്ങളെ പോലെ ആണല്ലേ… കാണിച്ചു തരാം ഞാൻ! ” ലിസ വീണ്ടും ദേഷ്യതിൽ അടുത്ത മന്ത്രം ഉരുവിടാൻ തുടങ്ങി.

 

 

ലിസയെ സംബന്ധിച്ച് ഇന്ദ്രജിത്തും ജാക്കും ലിസ  കേൾക്കണം എന്ന ഉദ്ദേശിത്തിൽ പറഞ്ഞത് ഒന്നും അല്ല അതൊക്ക. ഇന്ദ്രജിത് ഒരു അര വട്ടനും ഗ്രാമവാസിയായ വിഡ്ഢിയും ആണ് . അങ്ങനെയൊരാൾക്ക് ഇങ്ങനെയൊരു നുണ ഉണ്ടാക്കാൻ വഴിയില്ല. അവൻ ഒരു അടിമയാണ് , ആ അവൻ നുണ പറയാൻ ധൈര്യപ്പെടില്ല!

 

ലിസയുടെ  മാറിനെ കുറിച്ച് ബന്ധമുള്ള കാര്യങ്ങൾ മറ്റുള്ളവർ സംസാരിക്കുന്നത് തന്നെ ലിസക്ക് കലിയാണ്, മറ്റുള്ളവർ ചുറ്റുമുള്ളപ്പോൾ അവൾ കേട്ടത്, ഇന്ദ്രജിത്തും ജാക്കും പറഞ്ഞത് അവൾ ഒരിക്കലും പുറത്ത് പറയില്ല. അത്കൊണ്ട് തന്നെ ആരും തന്നെ കളിയാക്കാതിരിക്കാൻ ബക്കിനെ ഒരു പാഠം പഠിപ്പിക്കാൻ, തന്നെ ആരേലും കളിയാക്കിയാൽ എന്ത് ഉണ്ടാവും എന്ന് മറ്റുള്ളവർക്ക് ഒരു ഉദാഹരണം കൊടുക്കാൻ അവൾ പരമാവധി ശ്രമിച്ചു.

 

“വീണുപോയ സൈനികരുടെ ആത്മാക്കളേ, ഇരുളിന്റെ അധിപയുടെ വിളി ശ്രദ്ധിക്കുക, നിങ്ങളുടെ അസ്തിത്വം വെളിപ്പെടുത്തുക!”

7 Comments

  1. Broo next part eppo varum

    1. Ch 6 വന്നല്ലോ 7 സൺ‌ഡേ സബ്‌മിറ്റ് ചെയ്യും എല്ലാ ഞായറാഴ്ചകളിലും റെഗുലർ അപ്ഡേറ്റ് ഉണ്ടാവും

    2. Ch 6 വന്നല്ലോ 7 സൺ‌ഡേ സബ്‌മിറ്റ് ചെയ്യും എല്ലാ ഞായറാഴ്ചകളിലും റെഗുലർ അപ്ഡേറ്റ് ഉണ്ടാവും

  2. Next part please

    1. ഇട്ടിട്ടുണ്ടല്ലോ

  3. ? നിതീഷേട്ടൻ ?

    തുരുമ്പി വന്താച്ച് ??????

Comments are closed.