Demon’s Way Ch- 5 [Abra Kadabra] 156

“ഇല്ല, എനിക്ക് തെറ്റിഒന്നും പോയിട്ടില്ല, ക്ലാസിലേക്കുള്ള വഴിയിൽ, ബക്കി ബാക്കി സ്റ്റുഡന്റസിനോട് ലിസയുടെ നെഞ്ച് ആണുങ്ങളുടെ പോലെ തന്നെയാണ് കാഴ്ച്ചയിൽ ഒരു വെത്യാസവും ഇല്ലന്ന് തന്നെയാ പറഞ്ഞേ !”ഇന്ദ്രജിത്ത് അടക്കിയ പുഞ്ചിരിയോടെ പറഞ്ഞു.

 

ഇത് കേട്ടയുടനെ ജാക്കിന് ഒളിഞ്ഞിരുന്നു അവർ പറയുന്നത് കേൾക്കുന്ന ലിസയെ ഭയന്ന്, തന്റെ ചിരി അടക്കി നിർത്തേണ്ടി വന്നു. അവന്റെ മുഖം ചുവന്നു, ശരീരം വിറച്ചുകൊണ്ടിരുന്നു.

 

പ്രതിമയുടെ മറുവശത്ത് ലിസയുടെ മുഖവും ദേഷ്യത്താൽ ഇരുണ്ടു. അവളുടെ സുന്ദരമായ ചുണ്ടുകൾ വിറയ്ക്കുകയും അവളുടെ തൂവെള്ള പല്ലുകൾ കേൾക്കാവുന്ന തരത്തിൽ ഇരുമി ശബ്ദം ഉണ്ടായി, അവളുടെ സുന്ദരമായ കണ്ണുകളിൽ കോപത്തിന്റെ ജ്വാലകൾ ജ്വലിച്ചു. അവൾ കുറച്ച് നിമിഷങ്ങൾ ദേഷ്യം കൊണ്ട് വിറച്ചു, പെട്ടെന്ന് ക്ലാസ് റൂം കെട്ടിടത്തിലേക്ക് ചവിട്ടിതുള്ളി പോയി. ടോണിക്ക് തലേന്ന് രാത്രിയത്തതിന്റെ ബാക്കി കൊടുക്കാൻ ഉള്ളത് അവൾ പൂർണ്ണമായും മറന്നു.

 

കോപം കൊണ്ട് വിറച്ചു ലിസ എതിർദിശയിലേക്ക് നീങ്ങുന്നത് കണ്ട് ജാക്കിന് ചിരി അടക്കാനായില്ല  ” hahahahah….” ഒരു പൊട്ടിച്ചിരിയോടെ അവൻ തന്റെ വയർ പൊതി പിടിച്ചു.

 

“ടോണി, നി ഒരു കാലനാണ് ! ബക്കിക്ക് ലിസയെ ഇഷ്ടമാണ് എന്നും ആളുകൾ അവളുടെ നെഞ്ചിനെ പറ്റി കളിയാക്കുന്നതാണ് ലിസ ഏറ്റവും വെറുക്കുന്നത് എന്നും ഇവിടെ ചെറിയ കുട്ടികൾക്ക് പോലും അറിയാം. അവളുടെ മുന്നിൽ ഇപ്പോൾ ബക്കിയുടെ ഇമേജ് ആകെ തകർന്നിരിക്കുന്നു! ലിസയുടെ ടെമ്പർ വെച്ച് അവർ തമ്മിൽ ഇനി ഒരിക്കലും സെറ്റ് ആവും എന്ന് എനിക്ക് തോന്നുന്നില്ല ” അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

 

ഇന്ദ്രജിത്ത് ഉടൻ തന്നെ ബ്രഷുകൾ ഉപേക്ഷിച്ച് ഒരു evil ആയിട്ടുള്ള ചിരി ചിരിച്ചു. “ക്ലാരയുടെ പ്രതിമ പൊടിതട്ടിയെടുക്കുന്ന കാര്യം തല്ക്കാരം മറക്കാം! നമുക്ക് ഷോ കാണാൻ പോകാം!”

 

ഇന്ദ്രജിത്തിന്റെ ഉപദേശം സ്വീകരിച്ചുകൊണ്ട്   തടിയൻ ജാക്ക് തന്റെ ബ്രഷുകൾ അരയിലെ തുണി സഞ്ചിയിൽ തിരുകി. അവൻ ചിരിച്ചു, “വാ പോകാം, എനിക്ക് ലിസ ബക്കിനെ  അടിക്കുന്നത് കൺകുളിരെ കാണണം.  ഇന്ന് രാവിലെ എന്നെ അടിച്ച അവന് നല്ലത് കിട്ടുന്നത് കണ്ടിട്ട് വേണം എനിക്ക് ഇന്ന് സുഗമായി ഉറങ്ങാൻ ”

 

തുടക്കൽ പണികളും ഏർപ്പെട്ടിരുന്ന അവർ രണ്ടും അത് നിർത്തി വളരെ ആവേശത്തോടെ ലിസയെ പിന്തുടർന്ന് ക്ലാസ് റൂം കെട്ടിടത്തിലേക്ക് അതിവേഗം ഓടി. പേടിത്തൊണ്ടന്മാർ ആയ അവർ രണ്ടു പേരും അന്നു രാവിലെ കിടക്കയുടെ ഇടത് വാക്കിന് ആണ്   ഉണർന്നത് എന്ന് ഓർത്ത്, അവർ കടന്നുപോയ വഴിയിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികൾ സാധാരണയിൽ നിന്ന് വ്യത്യസ്ത മായ അവരുടെ പെരുമാറ്റത്തിൽ അമ്പരന്നു.

 

ബാബിലോൺ അക്കാദമി ഓഫ് മാജിക് ആൻഡ് ഫോഴ്‌സിൽ, ഡാർക്ക് മാജിക് വകുപ്പിന്റെ ഒരു ഉപവിഭാഗമായിരുന്നു നെക്രോമാൻസി മേജർ. നെക്രോമാൻസി വിദ്യാർത്ഥികൾ ഡാർക്ക് മാജിക്ക് വിദ്യാർത്ഥികളുടെ അതേ ക്ലാസ് മുറികൾ ആയിരുന്നു ഉപയോഗിച്ചിരുന്നത്.

7 Comments

  1. Broo next part eppo varum

    1. Ch 6 വന്നല്ലോ 7 സൺ‌ഡേ സബ്‌മിറ്റ് ചെയ്യും എല്ലാ ഞായറാഴ്ചകളിലും റെഗുലർ അപ്ഡേറ്റ് ഉണ്ടാവും

    2. Ch 6 വന്നല്ലോ 7 സൺ‌ഡേ സബ്‌മിറ്റ് ചെയ്യും എല്ലാ ഞായറാഴ്ചകളിലും റെഗുലർ അപ്ഡേറ്റ് ഉണ്ടാവും

  2. Next part please

    1. ഇട്ടിട്ടുണ്ടല്ലോ

  3. ? നിതീഷേട്ടൻ ?

    തുരുമ്പി വന്താച്ച് ??????

Comments are closed.