Demon’s Way Ch- 5 [Abra Kadabra] 156

ലിസ സാധാരണയായി വൈകി ഉണരും, മിക്ക സമയത്തും, പതിയെ ഒറ്റയ്ക്കാണ് അവൾ ക്ലാസ് മുറികളിലേക്ക് പോവുക. ഇന്നും അതിന് മാറ്റം ഒന്നും ഉണ്ടായില്ല. അവൾ ഇന്ന് ഒരു കറുത്ത മാന്ത്രികന്റെ വസ്ത്രം ആയിരുന്നു ധരിച്ചിരുന്നത്, അവളുടെ നീണ്ട, മൃദുവായ, സുന്ദരമായ മുടി അവളുടെ തോളിൽ അശ്രദ്ധമായി ചിതറിക്കിടക്കുന്നു. അവൾ നടക്കുമ്പോൾ ഇടക്ക് ഇടക്ക് കൊട്ടാവാ ഇടുന്നതിൽ നിന്ന് തലേന്ന് രാത്രി അവളുടെ ഉറക്കം ശരിയായില്ലന്ന് തോന്നി.

 

ലിസ വളരെ സുന്ദരിയായിരുന്നു, പക്ഷേ അവൾക്ക് ഇതുവരെ പൂർണ്ണമായും  തുടിപ്പ് വെച്ചിട്ടില്ലാത്ത കൊണ്ടാകാം, അവളുടെ നെഞ്ച് ഭാഗം നന്നായി ഉരുണ്ടിരുന്നില്ല. ലിസയും അവളുടെ ഫ്ലാറ്റ് ആയിട്ടുള്ള മാറിൽ വളരെ അതൃപ്തരാണെന്നും അത് പരിഹരിക്കാൻ ആയി, അവളുടെ മാറിടത്തിനു മുഴുപ്പ് ഉണ്ടാവാൻ വേണ്ടിയുള്ള വഴികൾ തിരയുകയാണെന്നും ഉള്ള കാര്യം പരസ്യമായ രഹസ്യം ആയിരുന്നു.

 

ഇന്ദ്രജിത്തും ജാക്കും രഹസ്യമായി ലിസയുടെ  നേരെ ഒന്ന് നോക്കി, പിന്നെ അവർ അവളെ കാണാത്ത ഭാവത്തിൽ Archmage ക്ലാരയുടെ പ്രതിമ  വളരെ ഗൗരവത്തോടെ പൊടിതട്ടി വൃത്തിയാക്കുന്നത് തുടർന്നു. ജോലി ചെയ്യുമ്പോൾ അവർ, അവളുടെ സാന്നിധ്യം ശ്രദ്ധിക്കാത്ത പോലെ പരസ്പരം പിറുപിറുത്തു.

 

“ ലിസയെക്കുറിച്ച് ബക്കി അങ്ങനെ പറഞ്ഞൊ? ടോണി നീ കേട്ടത് മാറിപ്പോയതാവും ”

 

ഇരുവരും പതിഞ്ഞ ശബ്ദത്തിൽ പിറുപിറുക്കുന്നതിന്റെ ഇടയിൽ, ജാക്ക് പെട്ടെന്ന് ശബ്ദം ഉയർത്തി ആശ്ചര്യത്തോടെ വിളിച്ചുപറഞ്ഞു.

 

ആരോ തന്റെ പേര് പറയുന്നത് കേട്ടപ്പോൾ അലക്ഷ്യമായി നടന്നുനീങ്ങുകയായിരുന്ന ലിസ, അവളുടെ മുന്നിലേക്ക് സൂക്ഷിച്ചു നോക്കി. അപ്പോൾ ലിസയുടെ ശ്രദ്ധ പെട്ടെന്ന് ഇന്ദ്രജിത്തിന്റേം ജാക്കിന്റേം സംഭാഷണത്തിലേക്ക് പോയി.

 

എല്ലാ പെൺകുട്ടികളും അവർ അറിയാതെ അവരെക്കുറിച്ച് ആളുകൾ എന്താണ് പറഞ്ഞതെന്ന് അറിയാൻ ആഗ്രഹിക്കുമല്ലോ, ലിസയുടെ കാര്യവും മറിച്ചായിരുന്നില്ല. ഇരുവരും അവളെ കണ്ട്  പേടിച് സംസാരം നിർത്താതെ ഇരിക്കാൻ അവൾ മറ്റൊരു പ്രതിമയുടെ പിന്നിൽ മറഞ്ഞിരുന്നു. രണ്ടുപേരുടെയും നേരെ  നോക്കി അവളുടെ ചെവികൾ കൂർപ്പിച്ചു.

 

അത് ഭ്രാന്തൻ, idiot ടോണി ആണെന്ന് കണ്ട്  ലിസയ്ക്ക് തലേന്ന് രാത്രിയിലെ കലിപ്പ് എരച്ചുവന്നു, അവനെ അവന്റെ സ്ഥാനത്ത് നിർത്താൻ, രാത്രി കൊടുത്തതിന്റെ ബാലൻസ് തല്ല് കൊടുക്കാൻ ലിസ ആഗ്രഹിച്ചു, പക്ഷേ അവളെക്കുറിച്ച് ബക്കി എന്താണ് പറഞ്ഞതെന്ന് അവൾക് കേൾക്കാൻ ഉള്ള ആഗ്രഹം കാരണം അവൾ സ്വയം അടങ്ങി.

7 Comments

  1. Broo next part eppo varum

    1. Ch 6 വന്നല്ലോ 7 സൺ‌ഡേ സബ്‌മിറ്റ് ചെയ്യും എല്ലാ ഞായറാഴ്ചകളിലും റെഗുലർ അപ്ഡേറ്റ് ഉണ്ടാവും

    2. Ch 6 വന്നല്ലോ 7 സൺ‌ഡേ സബ്‌മിറ്റ് ചെയ്യും എല്ലാ ഞായറാഴ്ചകളിലും റെഗുലർ അപ്ഡേറ്റ് ഉണ്ടാവും

  2. Next part please

    1. ഇട്ടിട്ടുണ്ടല്ലോ

  3. ? നിതീഷേട്ടൻ ?

    തുരുമ്പി വന്താച്ച് ??????

Comments are closed.