Demon’s Way Ch-1 [Abra Kadabra] 457

താൻ മരിക്കാൻ പോകുകയാണ് എന്ന ചിന്ത ഇന്ദ്രജിത്തിനെ തന്റെ ഇതുവരെ ഉള്ള ജീവിതത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം നടത്താൻ പ്രേരിപ്പിച്ചു. തന്റെ കഴിഞ്ഞ 24 വർഷത്തെ ജീവിതം സത്യത്തിൽ ഒരു വേസ്റ്റ് ആയിരുന്നു എന്ന് അവന്റെ ജീവിതത്തിൽ ആദ്യമായി അവന്‌ തോന്നി. കരിയർ എന്ന ഒന്ന് അവന്‌ ഇല്ലായിരുന്നു എന്നതിന് ഒപ്പം ഓർത്ത് വെക്കാൻ പാകത്തിന് ഒന്നും തന്നെ അവൻ ഇതു വരെ ചെയ്തിട്ടില്ല. എല്ലാത്തിനും ഉപരി അവൻ ഇപ്പോഴും ഒരു വെർജിൻ ആണ്!!!

‘ഹാഹ്… ഞാൻ ശരിക്കും ഒരു ഭാഗ്യം കെട്ടവൻ ആണ്. ഞാൻ എല്ലാം ഒന്നെന്ന് തുടങ്ങാൻ പോകുകയായിരുന്നു. നല്ലൊരു ജോലി, കരിയർ, സോഷ്യൽ സ്റ്റാറ്റസ്, സുന്ദരിയായ ഭാര്യ… എനിക്ക് എന്താ ഒരു സെക്കന്റ്‌ ചാൻസ് കിട്ടാഞ്ഞേ?? , ഇപ്പൊ ഞാൻ മരിച്ചില്ല എങ്കിൽ, എങ്ങനെ എങ്കിലും ഞാൻ രെക്ഷപെട്ടാൽ ഉറപ്പായും ഞാൻ എന്റെ ഹൃദയം പറയുന്ന വഴിയേ സഞ്ചരിക്കും. സമൂഹം എന്നെ പറ്റി എന്ത് വിചാരിക്കും എന്നൊന്നും ഞാൻ നോക്കില്ല. എന്റെ evil ആയിട്ടുള്ള ചിന്തകൾ അനുസരിച്ചു ഞാൻ പ്രവർത്തിക്കും, ഞാൻ അത് ചെയ്യാൻ മടിക്കില്ല, പേടിക്കില്ല….’

ഇന്ദ്രജിത്തിന് ആകെ ചലിപ്പിക്കാൻ പറ്റുന്നത് അവന്റെ ചിന്തകൾ മാത്രം ആയിരുന്നു. അത് കൊണ്ട് തന്നെ അവൻ ചിന്തിച്ചു കാട് കയറി. കൂടുതൽ ചിന്തിക്കും തോറും അവൻ കൂടുതൽ ഡിപ്രെസ്സ് ആയി.

‘Booomm’ പെട്ടന്ന് ഭൂമി സോറി ചന്ദ്രൻ കുലുങ്ങുന്ന തരത്തിൽ ഒരു പൊട്ടിത്തെറി ഉണ്ടായി, അതിന്റെ ഒപ്പം രുദ്ര ഭൈരവന്റെ പൊട്ടിച്ചിരിയും മുഴങ്ങി കേട്ടു.

” ആാാാ ” പക്ഷെ അല്പം കഴിഞ്ഞപ്പോൾ രുദ്ര യുടെ അലർച്ച അവിടെ ആകെ പ്രതിഫലിച്ചു. പിന്നെ വീണ്ടും ഒന്നിന് പുറകെ ഒന്നായി പല പല പൊട്ടിത്തെറികൾ, അതും സ്വർഗം പോലും വിറക്കുന്ന തരത്തിൽ. അതിന്റ പ്രകമ്പനം ഇന്ദ്രജിത്ത് നിന്നിരുന്ന ഇടത്ത് പോലും ഉണ്ടായി, ഭൂമി മുഴുവൻ രണ്ടായി പിളരാൻ പോകുന്ന പോലെയാണ് ഇന്ദ്രജിത്തിന് തോന്നിയത്. അതിന്റ അവസാനം മറ്റൊരു അലർച്ച കൂടി കേട്ടു.

” രുദ്ര…. ഇത്തവണ ഇത് നിന്റെ അവസാനം ആണ് ” ദേഷ്യവും സന്തോഷവും കലർന്ന ശബ്ദത്തിൽ ആരോ പറഞ്ഞു. അത് കേട്ടതും ഇന്ദ്രജിത്തിന്റെ ഉള്ളിൽ കൂടി ഒരു മിന്നൽ പാഞ്ഞു.

” ഹേ, ഇത് ശരീരം മോഷ്ടിക്കുന്ന demon ടെക്‌നിക് അല്ലേ??? അവൻ ഒരു demon ടെക്‌നിക് ഉപയോകാൻ പോകുകയാണ്, ഇവിടെ അടുത്ത് ഒരു demon വെസ്സൽ കാണും ” അതികം വൈകാതെ അടുത്ത അലർച്ച കേട്ടു.

” Praise ബുദ്ധ, എന്റെ ജീവൻ ബലികൊടുക്കേണ്ടി വന്നാലും, രുദ്ര നിന്നെ വിജയിക്കാൻ ഞാൻ അനുവദിക്കില്ല, സ്വർഗത്തിനും ഭൂമിക്കും സമാധാനം കിട്ടണേൽ നിന്റെ കഥ ഇവിടെ അവസാനിക്കണം. Praise ബുദ്ധ, വിനാശ മന്ത്രം…. “

” മാസ്റ്റർ ലാമ, വേണ്ടാ….. “