Demon’s Way Ch-1 [Abra Kadabra] 456

രുദ്ര വളരെ ശാന്തവും പവർഫുള്ളും ആയ ശബ്ദത്തിൽ പറഞ്ഞു. പെട്ടന്ന് അയാളുടെ മുഖം മാറി. അയാൾ തല വെട്ടിച് സൈഡിലേക്ക് നോക്കി. ” സമയമായി ” പിന്നെ അയാൾ പതിയെ മന്ത്രിച്ചു. അയാൾ വിരൽ ചൂണ്ടിയപ്പോ ഇന്ദ്രജിത്ത് ആ പർപ്പിൾ ലൈറ്റ് ന്റെ കവചത്തോടെ മുകളിലേക്ക് ഉയർന്നു. പിന്നെ അവിടെ നിന്ന് ദൂരേക്ക് പറന്നു പോയി. കുറേ നേരത്തിനു ശേഷം അവന്റെ ശരീരം ഒരു സ്ഥലത്തു നിലഉറപ്പിച്ചു. അവന്‌ അവന്റെ ശരീരം അനക്കാൻ പോയിട്ട് ഒന്ന് ശബ്‌ദിക്കാൻ പോലും ആവുന്നില്ല. തനിക്ക് ഇനി രെക്ഷ പെടാൻ പറ്റില്ല ന്ന് തിരിച്ചറിഞ്ഞതോടെ അവൻ ഡിപ്രെസ്സ് ആയി. കേൾക്കാനും ചിന്തിക്കാനും അല്ലാതെ വേറെ ഒന്നും അവന്‌ ചെയ്യാൻ പറ്റുമായിരുന്നില്ല.

” നിങ്ങൾ മൂന് പേരും വൈകിയാണ് വന്നത്. എന്തായാലും നിങ്ങളുടെ ബെസ്റ്റ് മൂവ് ഒക്കെ നമ്മുടെ ബാറ്റിലിൽ നിങ്ങൾക്ക് ഉപയോഗിക്കാൻ പറ്റും എന്ന് പ്രതീക്ഷിക്കുന്നു. ഹാ ഞാൻ നിങ്ങളെ കൊന്ന് കഴിഞ്ഞ എന്നെ വെറുക്കരുത് ” രുദ്ര arrogant ആയ ശബ്ദത്തിൽ പറഞ്ഞു.

“Praise Buddha.”

“Almighty Heavenly One.”

…….

ഇന്ദ്രജിത്തിന് അനങ്ങാൻ പറ്റില്ല എങ്കിലും അവൻ ഒരുപാട് ദൂരെ ആയിട്ടും അവിടെ നടക്കുന്ന ശബ്ദങ്ങൾ ഒക്കെ അവന്‌ കേൾക്കാൻ പറ്റുന്നുണ്ടായിരുന്നു , ഒരുപക്ഷെ അത് അവന്റെ ചുറ്റും ഉള്ള പർപ്പിൾ ലൈറ്റ് കാരണം ആവും എന്ന് അവൻ ഊഹിച്ചു. എങ്കിലും ” Prise Buddha ” “Almighty Heavenly one ” ഈ രണ്ട് വാചകങ്ങൾ അല്ലാതെ വേറെ ഒന്നും അവന്‌ വ്യക്തമായില്ല. ഏതോ ബുദ്ധ സന്യാസികൾ ആണ് അവർ എന്ന് അവന്‌ മനസ്സിലായി. കാരണം അവൻ ഒരുപാട് ഷാവലിൻ മൂവിസ് കാണുന്ന കൂട്ടത്തിൽ ആയിരുന്നു. അത് കൊണ്ട് തന്നെ ഈ ഡയലോഗ് കൾ അവന്‌ സുപരിചിതം ആണ്. എന്തായാലും രുദ്ര പറഞ്ഞത് അനുസരിച് അയാൾ ജയിച്ചാലും തോറ്റാലും ഇന്ദ്രജിത്തിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയിരിക്കുന്നു.

ഇന്ദ്രജിത്ത് ജനിച്ചതും വളർന്നതും ഒക്കെ ഒരു ചെറിയ പട്ടണത്തിൽ ആണ്. ഒരു ഗ്രാമവും അല്ല എന്നാൽ അത്ര വലിയ സിറ്റിയും അല്ലാത്ത ഒരു സ്ഥലം. സ്കൂൾ ‘വിദ്യാ-അഭ്യാസം’ കഴിഞ്ഞ് ഒരു സിൽഫ് ഫിനാസ് കോളേജിൽ ചേർന്ന് തട്ടീം മുട്ടീം ഒരു ഡിഗ്രി നേടി. എല്ലാരേം പോലെ കിട്ടിയ സർട്ടിഫിക്കേറ്റ് ഒക്കെ വാരി പൊത്തി പല ഇന്റർവ്യൂ കളിലും കയറി ഇറങ്ങി നടക്കാൻ ഒന്നും അവൻ പോയില്ല, പകരം വീട്ടുകാർ സമ്പാദിച്ച പൈസ തിന്നു മുടിച്ച് അങ്ങനെ വീട്ടിൽ തന്നെ കുത്തി ഇരിക്കുകയായിരുന്നു അവൻ ചെയ്തത്. വെറുതെ ഇന്റർനെറ്റ്‌ ൽ കയറി ഇറങ്ങി നടക്കുന്ന ഒരു സൈബർ പോരാളി. ഭാവിയെ കുറിച് യാതൊരു വിചാരവും ഇല്ലാത്ത ഒരുത്തൻ.

31 Comments

  1. Nxt varatte ennale enthelum onnu velivaakoo✌️

    1. Ch2 പെന്റിങ് ലിസ്റ്റിൽ ഉണ്ട് വരുമായിരിക്കും ?

  2. ? ഇവിടിപ്പോ ആരാ പടക്കം പൊട്ടിച്ചേ

    1. Padakkangal pottan kidakkunnathe ullu ,??

  3. മനസ്സിലാകാൻ കുറച്ച് കടുപ്പം ആണ് അല്ലേ.. സാരമില്ല പോക പോക ഞാൻ maanasilakkikkolam..

    എന്തായാലും നല്ല എഴുത്ത്.. തുടർന്ന് എഴുതുക..
    സ്നേഹത്തോടെ..

    1. താങ്ക്സ് ചേച്ചി ♥️

      പോകെ പോകെ കടുപ്പം നമുക്ക് ഇത്തിരി കുറക്കാം ?

  4. ഏക - ദന്തി

    കൊള്ളാം അബ്ര ..ചന്ദ്രനിലേക്ക് ആദ്യമായി മലയാളിയെ കൊണ്ടുപോയ (രണ്ടാമതോ ?, ചായക്കട ചന്ദ്രേട്ടൻ ആൺ ആദ്യം എന്നൊരു സംസാരം ഉണ്ട്) നീ കഴിവ് തെളിയിച്ചു .ലാമാമാരുടെ ത്യാഗം.

    അ യാം വേയ്റ്റിംഗ് ….

    1. ജിത്തു അവിടെ ചെന്നപ്പോ ചന്ദ്രേട്ടന്റെ ചായക്കട ഒന്നും കണ്ടില്ലന്നാണ് എന്റെ അറിവ് ??

      Sunday ഉണ്ടാവും

  5. adipoli…nannayittund….bakki pooratte..

    1. താങ്ക്സ്
      Sunday ഉണ്ടാവും

      1. ♥️?

  6. ട്രൈലർ പാർട്ടിൽ ഒന്നും അങ്ങോട്ട്‌ വ്യക്തമായില്ല….. ഒരുപാട് സംശയങ്ങൾ ഉണ്ട്….. വരും പാർട്ടിൽ എല്ലാത്തിനും ഉത്തരം കിട്ടും എന്ന് പ്രതീക്ഷിക്കുന്നു……

    ഒരു നല്ല scfi സ്റ്റോറി ആകുവാൻ ആശംസിക്കുന്നു……

    സ്നേഹത്തോടെ

    VIRUS❤❤❤

    1. ഉത്തരങ്ങൾ ഒക്കെ വരും ചാപ്റ്ററുകളിൽ ഉണ്ടാവും

      പിന്നെ ഇത് ഒരു science fiction സ്റ്റോറി അല്ല സയൻസുമായി ഈ കഥക്ക് യാതൊരു ബന്ധവുമില്ല.
      ഇതൊരു മാജിക്കൽ ഫാന്റസ്റ്റി സ്റ്റോറി ആണ്.

      നിങ്ങൾക്ക് ഇഷ്ടപ്പെടും എന്ന പ്രതീക്ഷയിൽ
      ♠️ ആബ്ര ?

  7. ഇന്ദ്രജിത്ത് മരിച്ചോ…. ഒന്നും പിടുത്തം കിട്ടിയില്ല… ചോദ്യങ്ങൾ ഒരുപാട് ഉണ്ട്… അവിടെ സംഭവിച്ച യുദ്ധത്തിൻ്റെ കാരണം ഓക്കേ അറിയാൻ ഉണ്ട്…… അടുത്ത ഭാഗം.ഉടനെ തരണേ….

    സ്നേഹത്തോടെ..??????

    1. ഇന്ദ്രജിത്ത് മരിച്ചോ എന്ന് ചോദിച്ചാൽ മരിച്ചു…
      ഇല്ലേ എന്ന് ചോദിച്ച ഇല്ല….

      അടുത്ത പാർട്ടിൽ എല്ലാം മനസ്സിലാവും
      വായനക്ക് നന്ദി
      Ch2 sunday ♥️?

    1. ♥️
      ?

  8. അന്ധകാരത്തിന്റ രാജകുമാരൻ

    ???♥

    1. ♥️
      ?

  9. ❤️❤️❤️adtha bagathinu waiting….?

    1. Sunday സബ്മിറ്റ് ചെയ്യാ ?

  10. ???????അടുത്ത ഭാഗം പെട്ടന്ന് തരൻ കഴിയുമേ

    1. Sunday submit ചെയ്യാം

    1. ♥️?

  11. അല്ലൂട്ടൻ

    ???

    1. ♠️♥️♦️♣️?

Comments are closed.