Crush 8[Naima] 97

ഒരു ചാൻസ് രണ്ടു പേരും കൂടി ചൂരലിന്ന് തന്നെ നല്ല പെട തരും…..രണ്ടാമത് ചിലപ്പോ വാശിക്ക് പിടിച്ചു വേറെ പയ്യനെ കൊണ്ട് കെട്ടിച്ചു വിടുമായിരിക്കും… അതുമല്ലെങ്കിൽ പഠിത്തം നിർത്തിക്കുമായിരിക്കും …..എന്തായാലും എനിക്ക് പണിയാണ്….

…..പിന്നെ ആകെ ഒരു കച്ചിത്തുരുമ്പ് എന്ന് ഉള്ളത് ഏതോ ഗതികെട്ട നേരത്ത് അമ്മ അമ്മേടെ പഴയ കോളേജിലെ ലൈനെ കുറിച്ച് പറഞ്ഞതാണു…..എന്ന് വെച്ച് അതെങ്ങും ചെന്നു അമ്മയോട് ചോദിച്ചാൽ ചട്ടകം പഴുപ്പിച്ചു വെക്കും അതാണ്‌ ഐറ്റം….

സോഷ്യൽ വാലിഡിയേഷൻ ആൻഡ് അപ്പ്രൂവലിനെ കുറിച്ച് നല്ല concerned ആണ് അച്ഛനും അമ്മയും….

ബസിൽ കേറിയതും വീട്ടിലേക്ക് നടന്നതുമെല്ലാം ഈ ഒരു ചിന്തയിൽ തന്നെയാണ്…

….ഗേറ്റ് തുറന്നു അകത്തു കേറിയപ്പോൾ അമ്മ ഒരു പാത്രത്തിൽ വളമോ എന്തോ കൊണ്ട് വന്നു മുന്തിരി വള്ളിയുടെ വേരിന്റെ ഭാഗത്ത് കുഴിച്ചു ഇടുന്നത് കണ്ടു…..

അമ്മേടെ അടുത്തു എത്തി നോക്കിയപ്പോ കുഴിയിൽ പഞ്ചസാര ആണ്‌ ഇടുന്നത്….

.. Mmഇതെന്താപ്പ അമ്മ ഈ കാണിക്കുന്നേ എന്നോർത്തു കണ്ണും തള്ളി നിൽക്കുമ്പോഴാണ്  അമ്മ തിരിഞ്ഞു എന്നെ കണ്ടത് …..

…. “എന്റെ അമ്മേ…..എന്ത് പൊട്ടത്തരാണ് ഈ കാണിക്കുന്നേ…. ആരെങ്കിലും കണ്ടാലെ അമ്മക്ക് നട്ടപ്രാന്താണെന്ന് പറയും…. പഞ്ചാര കുഴിച്ചിടാൻ അമ്മയോട് ആരാ പറഞ്ഞെ…”

“ടി കഴിഞ്ഞ തവണ മുന്തിരിക്ക് പുളിയായിരുന്നില്ലേ…ദാ നോക്കിക്കേ മുന്തിരി ഉണ്ടായി തുടങ്ങുന്നുണ്ട്…….നമ്മുടെ അച്ചൂട്ടനാ പറഞ്ഞേ പഞ്ചസാര കുഴിച്ചിട്ടാൽ മുന്തിരിക് നല്ല മധുരം ഉണ്ടാവുമെന്ന്…”

“….. ആ പൊട്ടൻ പറയുന്നത് അപ്പാടെ വിശ്വസിച്ചോണം… എന്റെ പൊന്നമ്മേ…. അമ്മ ഇത്രക്ക് മണ്ടിയായി പോയല്ലോ…

അത്‌ പോട്ടെ അമ്മേടെ പുന്നാര അച്ചൂട്ടൻ അപ്പുറത്തുണ്ടോ???എനിക്കെ അവനെ ഒന്നു കാണണം””…… തെണ്ടി.. അത്‌ മാത്രം പതിയെ പിറുപിറുത്താണ്‌ പറഞ്ഞത്….

“അവൻ ക്ലാസ്സിൽ പോയിരിക്കാണ് തനു… വൈകിട്ട് വരുമ്പോ നീ പോയി കാണു…”

Updated: November 15, 2022 — 9:28 pm

2 Comments

  1. Super

  2. ♥️♥️♥️♥️♥️♥️

Comments are closed.