Crush 8[Naima] 97

…….കാര്യം നല്ല ദേഷ്യം വന്നെങ്കിലും സഹിക്കാതെ വേറെ നിവർത്തി ഇല്ലലോ… അവനെ കാണാതെ പോവാൻ എനിക്കും വയ്യ……സ്നേഹിച്ചു പോയില്ലേ…

അര മണിക്കൂർ കഴിഞ്ഞാണ്‌ അവർ എത്തിയത്… ഇവൻ എല്ലാടത്തും ലേറ്റ് ആണല്ലോന്ന് മനസ്സിൽ ഓർത്തു….വളിച്ച ഒരു ചിരിയും പാസ്സ് ആക്കി രണ്ടെണ്ണവും വന്നത്…….

……..അവരും നാട്ടിൽ പോവാൻ എന്ന പോലെ ബാക്പാക്ക് ഒക്കെ ആയിട്ടാണ്‌ വരവ്…. ബൈക്കിൽ ആണ് പോകുന്നതെന്ന് പറഞ്ഞു… രണ്ടു പേരും മാറി മാറി ഓടിക്കുമെന്ന്…..ഒരാഴ്ച അടിച്ചു പൊളിക്കുന്ന പ്ലാൻ ഒക്കെ പറയുന്നുണ്ട് രണ്ട് പേരും……

കുറച്ചു കഴിഞ്ഞു അഞ്ചാറു പാക്കറ്റ് ലേയ്സും ഒരു ബോട്ടിൽ വെള്ളവും വാങ്ങി കൊണ്ട് ശ്രീ വന്നു…… ഞങ്ങൾ ഇതൊക്കെ നേരത്തെ വാങ്ങി സെറ്റ് ആക്കിയതാണെന്ന് ദീപ്‌തി പറഞ്ഞപ്പോ ആൾടെ മുഖം മങ്ങി……

…എന്റെ ശ്രീക്കുട്ടൻ വാങ്ങി തന്നാൽ ഞാൻ വാങ്ങാതിരിക്കോ…ഒന്നും ചോദിക്കാതെ തന്നെ വാങ്ങി കൊണ്ടുവരാൻ മനസ് ഉണ്ടായല്ലോ… അത്‌ മതി അത്‌ മാത്രം മതി…..

……ഒട്ടും മടിക്കാതെ തന്നെ തട്ടിപ്പറിക്കുന്ന പോലെ കവർ വാങ്ങി കൈയിൽ പിടിച്ചു …. അവളുമാരുടെ തലയാട്ടിയുള്ള ആക്കിയ ചിരി കണ്ടപ്പോഴാ എന്റെ പെർഫോമൻസ് കുറച്ചു കൂടി പോയെന്ന് മനസിലായത്……..

ട്രെയിൻ വരുന്നത് വരെ അവരും കൂടെ നിന്നു… ഞങ്ങളെ കയറ്റി വിട്ടിട്ടാണ് അവർ പോയത്…..പോരുമ്പോ അവൻ തന്ന ചിരിയിൽ തന്നെ അലിഞ്ഞാണ്‌  യാത്രയിൽ മുഴുവൻ ഇരുന്നത്…

======================================

…..സ്റ്റേഷനിൽ അച്ഛനെ വരില്ലെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു… അതോണ്ട് ബസിൽ പോവണം…….സ്റ്റേഷൻ അടുക്കുന്തോറും വല്ലാത്ത ടെൻഷൻ പോലെ….

ഇത് വരെ കള്ളത്തരം കാണിക്കാഞ്ഞിട്ടോ ഒന്നും അല്ല……. അല്ലാതുള്ള ഊടായിപ്പ് പോലെ ആണോ ഇത്….മനസ്സിൽ എന്തോ ഒരു ആവലാതി വന്നു മൂടി…..മുഖം നോക്കി മനസ് വായിക്കാൻ ഉള്ള കഴിവ് അമ്മക്കുണ്ട്… അതോണ്ട് അത്ര സൂക്ഷിച്ചു വേണം നിക്കാൻ….

……സംഭവം വീട്ടിൽ പൊക്കിയാൽ എന്താണ് സംഭവിക്കാൻ പോവുന്നതെന്ന് ഒരു ഐഡിയയും ഇല്ലാ… ഇതിന് മുമ്പ് ഇങ്ങനെ ഉണ്ടായിട്ടില്ലലോ…..

….അമ്മയാണെങ്കിൽ ഞാൻ ഇത് വരെ കണ്ടതിൽ വെച്ച ഏറ്റവും നല്ല ഡ്രാമ ക്വീൻ ആണ്….അങ്ങനെ ആണ് അഭിനയം….ഒരു പനി വന്നാ മതി എന്തോ വലിയ മാറാ രോഗം വന്നത് പോലെ അമ്മേടെ വീട്ടുകാരെ മുഴുവൻ വിളിച്ചു വരുത്തും……..നല്ല ഒരു cid കൂടിയാണ്….. എന്റെ കള്ളത്തരം പെട്ടന്ന് തന്നെ പോക്കും….

Updated: November 15, 2022 — 9:28 pm

2 Comments

  1. Super

  2. ♥️♥️♥️♥️♥️♥️

Comments are closed.