Crush 8[Naima] 97

അവിടുന്ന് ഉറക്കെയുള്ള നല്ല ചിരി കേൾക്കാം…..

“”അധികം ഇളിക്കല്ലേ മോനെ… ഞാൻ വെക്കാണ് “””….എന്ന് മാത്രം പറഞ്ഞു…..
ഇനി അധികം പറഞ്ഞാൽ ഇത് വേറെ എവിടെ എങ്കിലും ഒക്കെ എത്തും….

“”അങ്ങനെ വെച്ചിട്ട് പോവല്ലേ എന്റെ തനുകുട്ടി…പറഞ്ഞത് തീർത്തിട്ട് പോന്നെ…..”

……അയ്യേ എനിക്ക് വല്ല കാര്യം ഉണ്ടായിരുന്നോ….ചമ്മൽ കാരണം ചിരി വന്നു പോയി…… കുറേ സമയം എന്റെ ഭാഗത്തു നിന്നും റെസ്പോൺസ് കിട്ടാതെ ആയപ്പോ ശ്രീ തന്നെ വിഷയം മാറ്റി…

അവരും നാളെ രാവിലേ വീട്ടിൽ പോവുമെന്ന് പറഞ്ഞു……പോവുന്നതിനു മുമ്പ് റയിൽവേ സ്റ്റേഷനിൽ കാണാൻ വരാമെന്ന് പറഞ്ഞിട്ടു ഫോൺ കട്ട്‌ ചെയ്തു….

ഫോൺ മാറ്റി വെച്ചിട്ടും മുഖത്തു ആ ചമ്മലിന്റെ ചിരി ബാക്കി ഉണ്ടായിരുന്നു…..ആ ചിരിയോടെ തലയിണയിൽ മുഖം പൂഴ്ത്തി ആരും കാണാതെ ചിരിച്ചു…

…..അവർ റൂമിൽ വന്നപ്പോ തന്നെ നാളത്തെ കാര്യങ്ങൾ  പറഞ്ഞു…. വീട്ടിൽ പോകുന്ന സന്തോഷവും മറ്റെന്തോ കൂടി ആകെ മൊത്തത്തിൽ മനസിൽ ആയിരം സ്വപ്നങ്ങൾ പൂത്തുതളിർക്കുന്ന പോലെ….ഓരോന്ന് ഓർത്തു കിടന്ന കിടപ്പിലെപ്പോഴോ ഉറങ്ങി പോയി……

======================================

….രാവിലെ പത്തു മണി കഴിഞ്ഞാണ് ബ്രേക്ക്‌ഫസ്റ്റും പാക്കിങ്ങും കഴിഞ്ഞു ഇറങ്ങിയത്….ശ്രീയേ വിളിച്ചിട്ടാണെങ്കിൽ എടുക്കുന്നുമില്ല…

മിക്കവാറും നല്ല ഉറക്കം ആയിരിക്കും… കണ്ടിട്ട് പോവാമെന്ന് പറഞ്ഞോണ്ട് കാണാൻ എനിക്കും ആഗ്രഹം ഉണ്ട്….

……ഇനി ഒരാഴ്ച കഴിഞ്ഞല്ലേ കാണാൻ പറ്റൂ… എന്റെ വിഷമം മനസിലാക്കി അവരും ശ്രീയേം റോഷലിനേം വിളിക്കുന്നുണ്ട്….

ഞങ്ങൾ സ്റ്റേഷനിൽ എത്തി കഴിഞ്ഞാണ് അവൻ ഒന്ന് കോൾ എടുത്തത്…. ഞാൻ സ്റ്റേഷനിൽ ആന്നെന്നു പറഞ്ഞപ്പോ ഇരുപത് മിനിറ്റ് പ്ലീസ് വെയിറ്റ് ചെയ്യാൻ പറഞ്ഞു…

Updated: November 15, 2022 — 9:28 pm

2 Comments

  1. Super

  2. ♥️♥️♥️♥️♥️♥️

Comments are closed.