Crush 8[Naima] 97

……ഇനി ഇപ്പോ ഇവിടെ നിന്നിട്ടും പ്രത്യേകിച്ചു കാര്യമൊന്നുമില്ലലോ….. ശ്രീകുട്ടനേം റോഷലിനേം കുറേ നോക്കി.. എവിടെ കാണാൻ……

…….അങ്ങനെ ഞങ്ങൾ ഹോസ്റ്റലിലേക് പോന്നു…. എത്തിയ ഉടനെ ശ്രീയേ വിളിച്ചു… കോൾ അറ്റൻഡ് ചെയ്തില്ല…… ഇപ്പൊ ആരെ വിളിച്ചാലും എടുക്കില്ലലോ…നമ്മുടെ ടെൻഷൻ ആരോട് പറയാൻ….

ഹോസ്റ്റൽ ഗ്രൂപിലേക്ക് അടിയുടെ വീഡിയോസ് ഒക്കെ വന്നിട്ടുണ്ട്… ഓപ്പൺ ചെയ്ത ഉടനെ ശ്രീയെ ആണ് നോക്കിയത്….നോക്കിയ ക്ലിപ്പിസ്‌ൽ ഒന്നും ശ്രീയെ കണ്ടില്ല…….

…..വേഗം സൈറ വിളിച്ചു ശ്രീടെ വീഡിയോ ആണെന്ന് പറഞ്ഞു ഒരെണ്ണം കാണിച്ചു തന്നു… പ്രത്യേകിച്ചു ഒന്നുമില്ല…. ശ്രീ ഒരുത്തനെ പഞ്ഞിക്കിടുന്നതാണ്…….അത്‌ പോലെ തന്നെ തിരിച്ചും കിട്ടുന്നുന്നുണ്ട് ……

…….രാത്രിയും ആളെ ട്രൈ ചെയ്തിട്ടു കിട്ടിയില്ല…ഹോസ്റ്റലിൽ അന്നു ഇന്നത്തെ അടിയുടെ ന്യൂസ് ഇങ്ങനെ പറക്കുന്നുണ്ട്…. അതോണ്ട് തന്നെ ഇന്ന് ആർക്കും ഉറക്കം ഉണ്ടാവില്ല…..ചൂടൻ ചർച്ചകളാണ് എല്ലാ റൂമിലും….

….ഒരു പന്ത്രണ്ടര ആയപ്പോ എനിക്ക് ശ്രീടെ കോൾ വന്നു…സൗണ്ട് ഒക്കെ മാറിയിട്ടുണ്ട്… ഇനി അവന്റെ കഴുത്തിന് ആരെങ്കിലും പിടിച്ചോ ആവോ….

നാളെ മുതൽ ഒരാഴ്ചത്തേക്ക് സെക്കന്റ്‌ ആൻഡ് തേർഡ് ഇയർസിനു സസ്പെൻഷൻ ആണെന്ന് പറഞ്ഞു …

…..ബോയ്സ് പേരെന്റ്സ്നെ കൊണ്ട് വന്നാൽ മാത്രെ ക്ലാസ്സിൽ കയറ്റു എന്നാണ് പ്രിൻസിടെ ഓർഡർ പോലും …..അല്ലെങ്കിലും അങ്ങേര് പൊളിയാണ്….

ആൾടെ സൗണ്ട് കേട്ടാൽ അറിയാം ആകെ ട്ടയേർഡ് ആന്നെന്നു…..

ഈ ക്ഷീണം കൊണ്ട് പഞ്ചാര അടിക്കാൻ ഉള്ള കെൽപ് ഇല്ലാത്തോണ്ട് ആണെന്നു തോന്നുന്നേ വയ്യാന്നു പറഞ്ഞു….

വെക്കാൻ നേരം ഞാൻ “കുറേ ഇടി കിട്ടിയോന്ന്” ചുമ്മാ ഒന്ന് ചോദിച്ചു….അറിയാതെ വായിൽ വന്നത് അങ്ങനെയാണ്…

……അല്ലെങ്കിലും എന്നെ തല്ലു പിടിക്കാൻ അല്ലാതെ സ്നേഹിക്കാൻ കൊള്ളില്ലെന്ന് അമ്മ എപ്പോഴും പറയും…….

“”കുറേ കിട്ടിയല്ലോ….. എന്തേ നിനക്ക് അതിന്റെ കുറച്ചു ഷെയർ തരട്ടെ …..””അവൻ കുറുമ്പോടെ പറഞ്ഞതും ഒരു വിറയൽ ദേഹമാകെ പടർന്നു….

“മ്ച്ചും…. നല്ല വേദന ഉണ്ടോ” എന്ന് തിരിച്ചു മാത്രം ചോദിച്ചു……

“…. എനിക്ക് നല്ല ബാക്കിപൈൻ ഉണ്ട്… നീ ഒന്ന് വന്നു ചേട്ടന് പുറത്ത് ചൂട് പിടിച്ചു താന്നേ……”

“അച്ചോടാ……ചൂട് മാത്രം ആക്കണ്ട വേണോങ്കിൽ മസാജും ചെയ്ത് തെരാം.. എന്തേ….പോടാ പട്ടി “””….

“”””….രണ്ടും വേണ്ടാന്നു ഞാൻ പറയില്ല… എനിക്ക് സന്തോഷം മാത്രെ ഉള്ളൂ…..”””

Updated: November 15, 2022 — 9:28 pm

2 Comments

  1. Super

  2. ♥️♥️♥️♥️♥️♥️

Comments are closed.