Crush 8[Naima] 97

ആ മൊമെന്റ് സ്പോയിൽ ചെയ്യാൻ വേണ്ടി അപ്പോഴേക്കും ചങ്കുകളുടെ പല മോഡ്ലേഷനിൽ ഉള്ള ചുമ കേട്ടു…അവിടെ ഇരിന്നു ചമ്മാൻ വയ്യാത്തത് കൊണ്ട് നോർമൽ ആയിട്ട് ഇരുന്നു….

അവർ എന്നിട്ടും അവിടെ ചുമ നിർത്തിയിട്ടില്ല….അല്ലെങ്കിലും ഇവളുമാർ എല്ലാടത്തും ഒടുക്കത്തെ ടൈമിംങ് ആണ്….

ഇനിയും ഇങ്ങനെ ഇരുന്നാൽ സീൻ ആണെന്ന് മനസിലാക്കി രണ്ടണ്ണത്തിനേയും നോക്കി പേടിപ്പിച്ചു…….

…..പിന്നെ ഞങ്ങൾ എല്ലാരും ഓഡിറ്റോറിയത്തിലേക്ക് പോയി പ്രോഗ്രാം കാണാൻ ഇരുന്നു…. ചെക്കന്മാർ ഫ്രണ്ട്സിന്റെ അടുത്തേക്കും പോയി……

ലാസ്റ്റ് മൈമും ഡ്രാമയുമാണ്….അത്‌ എന്തായാലും മിസ്സ്‌ ആക്കില്ല….ഡ്രാമ കഴിയുമ്പോഴേക്കും രാത്രി ആവും…….

……പ്രൊഫഷണൽ കോളേജ് ആണെങ്കിലും എന്ത് കഴിവുള്ള കുട്ടികളാണ് ഇവിടെ ഉള്ളതെന്നോ… ഡ്രാമ ഒക്കെ നല്ല കലക്കൻ ആയിരുന്നു….

….മൂന്നാമത്തെ ഡ്രാമ തുടങ്ങി പകുതി ആയപ്പോഴേക്കും പുറത്ത് എന്തൊക്കെയോ ബഹളം കേൾക്കുന്നുണ്ട്…

ബാക്കിലേക് നോക്കിയപ്പോ ബോയ്സ് ഒക്കെ ഓടുന്നുണ്ട്……ഡ്രാമ നടക്കുന്നത് കൊണ്ട് ഞങ്ങൾക്ക് എണീക്കാനും മടി….

….പുറത്ത് എന്താണെന്ന് ഊഹിക്കാവുന്നതേ ഉള്ളു അടി അല്ലാതെന്താ…. ഇത് എല്ലാ ആർട്സ് ഡേയ്ക്കും മുടങ്ങാത്ത ചടങ്ങാണ്…….

എല്ലാരും പോവുന്ന കണ്ടപ്പോ ഞങ്ങളും പിറകെ വെച്ചു പിടിച്ചു….പുറത്തേക് ചെന്നപ്പോ തന്നെ പോടീ പറക്കുന്നത് കാരണം എന്താണെന്ന് ഒന്നും മനസിലാക്കാൻ പറ്റുന്നില്ല…..

……പുറത്തുള്ള ട്യൂബ് ഒക്കെ അടിച്ചു പൊട്ടിച്ചിട്ടുണ്ട്…… കോഷൻ ഡെപ്പോസിറ്റ് അഞ്ചു പൈസ ബാക്കി കിട്ടാൻ ചാൻസ് ഇല്ലെന്നു ഏകദേശം ഉറപ്പായി…..

കുറച്ചൂടെ അടുത്തേക് ചെന്നു നോക്കിയപ്പോൾ ഓരോരുത്തന്മാർ കുനിച്ചു നിർത്തിയൊക്കെയാണ് കൂമ്പിനിടിക്കുന്നുണ്ട്…..

…..ക്രിക്കറ്റ്‌ സ്റ്റമ്പ്, ബാറ്റ്, ഹോക്കെ സ്റ്റിക്ക് ഒക്കെ എപ്പോഴും കയ്യിൽ ഉള്ളോണ്ട് ഇവർക്കു ടൂൾസ് ഒന്നും പുറത്തു നിന്നും വാങ്ങേണ്ട ആവശ്യം ഇല്ലലോ …ഇതൊക്കെ വെച്ച് നല്ല ചാമ്പൽ ആണ് ചെക്കന്മാർ….

ഇതിൽ ഇപ്പൊ എന്തായാലും ശ്രീയും ഉണ്ടാവും….സെക്കന്റ്‌ ഇയർസും തേർഡ് ഇയർസും ആയിട്ടാണ് അടി….

Updated: November 15, 2022 — 9:28 pm

2 Comments

  1. Super

  2. ♥️♥️♥️♥️♥️♥️

Comments are closed.