Crush 8[Naima] 97

ശ്രീയെ  കാണാൻ ആഗ്രഹം ഉണ്ട്….. ഒന്ന് വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നുണ്ട്……

…. Mmഅതിനെ കുറിച്ച് എന്തെങ്കിലും മിണ്ടിപ്പോയാൽ ഇവളുമാർ  നാണം കെടുത്തുമെന്നു ഉറപ്പാണ് …. അതോണ്ട് ആ ആഗ്രഹം എട്ടായി മടക്കി മനസ്സിൽ തന്നെ വെച്ചു….

ഓഡിറ്റോറിയത്തിൽ ഇരുന്നു ഇടക്ക് ഇടക്ക് തിരിഞ്ഞു നോക്കി കൊണ്ടിരുന്നപ്പോൾ ദീപ്‌തി എന്നെ തൊണ്ടികൊണ്ട് …..

“നീ ഇങ്ങനെ എപ്പോഴും എപ്പോഴും തിരിഞ്ഞു നോക്കിയാലേ കഴുത്തു ഉളുക്കും…….. അതോണ്ട് മോൾ സ്റ്റേജിലേക് നോക്കി പ്രോഗ്രാം കാണു…അവൻ ഇന്ന് ഈവെനിംഗ് വരുള്ളുന്നു പറഞ്ഞായിരുന്നു….”

…..അവളെ നോക്കി അവിഞ്ഞ ചിരി പാസ്സ് ആക്കി പ്രോഗ്രാം കാണാൻ ഇരുന്നു…..

വൈകിട്ട് നാലര ആയപ്പോഴാണ് അവർ വന്നത്… അപ്പോ തന്നെ എല്ലാരും കൂടി കാന്റീനിലേക് പോയി…..ജ്യൂസും സ്നാക്ക്സും വാങ്ങി ഇരുന്നു….എന്റെ ഓപ്പോസിറ്റ് ചെയറിൽ ആണ് ശ്രീ ഇരുന്നത്….

…..ഇടയ്ക്കിടെ അവന്റെ നോട്ടം എന്റെ മേലെ വീഴുന്നത് അറിഞ്ഞിട്ടും കാണാത്ത പോലെ ഇരുന്നു …..

…. ഞാൻ മൈൻഡ് ചെയ്യാത്തത് ഇഷ്ടപെടാഞ്ഞിട്ടോ എന്തോ സംസാരിക്കുന്നതിന്റെ സൗണ്ട് മോഡ്ലേഷൻ മാറി മാറി വരുന്നത് അറിഞ്ഞു……..

…..എനിക്ക് നാണം ആയിട്ടാണെന്ന് ഈ പൊട്ടന് ഒന്ന് മനസിലാക്കിക്കൂടെ….
ഇനിയും നോക്കിയില്ലെങ്കിൽ ചിലപ്പോ തുടക്കത്തിലേ അടിച്ചു പിരിയേണ്ടി വരുമെന്നാ തോന്നുന്നേ….

അതോണ്ട് തല പൊക്കി നോക്കി ….എനിക്ക് ഏറ്റവും പ്രിയപ്പെട്ട മുഖത്തേക്…..

……അവൻ ആണെങ്കിൽ ദീപ്‌തി പറയുന്നത് കാര്യമായി കേൾക്കുന്ന തിരക്കിലാണ്… അവൾ പറയുന്ന ഒരു വേർഡ് പോലും മിസ്സ്‌ ആക്കാതെ ശ്രദ്ദിച്ചിരിക്കുന്നുണ്ട്…ഞാൻ നോക്കിയത് അറിഞ്ഞിട്ടും മൈൻഡ് ചെയ്യാതെ ഇരിക്കുന്നത് കണ്ടില്ലേ….ദുഷ്ടൻ…

ഇതിപ്പോ നമ്മൾ ആരായി…….

കണ്ണും പുരികവും ചുളുക്കി അവനെ നോക്കി……പിണക്കം മനസിലാക്കാൻ എന്നപോലെ… അധികം എക്സ്പ്രഷൻ ഇടാനും പേടിയാണ്… കൂടെ ഉള്ളതുങ്ങൾ പബ്ലിക് ആയിട്ട് നാറ്റിച്ചു കളയും…

വീണ്ടും നോക്കിയപ്പോ കണ്ണിൽ നിറയെ കുസൃതിയുമായി ശ്രീ നോക്കി ചിരിക്കുന്നുണ്ട്…

…….ഇങ്ങനെ ഒക്കെ നോക്കുമ്പോ എങ്ങനെ റിയാക്ട് ചെയ്യണമെന്ന് അറിയില്ല….പെട്ടന്ന് ആകെ ഒരു പരവേശവും പരിഭ്രമവും കൂടി വന്നു….ഉള്ളം കൈ എല്ലാം വിയർക്കാൻ തുടങ്ങി……ഞാൻ ഇത്രേ ഉള്ളോ എന്റെ ഈശ്വരാ……എന്തൊക്കെ ബിൽഡ്പ്പ് ഇട്ടു നടന്നതാ…..

…..ഇനിയും അധികം നേരം ഇവൻ ഇങ്ങനെ നോക്കിയാ എന്റെ ഹാർട്ട്‌ ബീറ്റ് കൂടി അറ്റാക്ക് വരുമെന്നു ഉറപ്പായി….ഇതാണല്ലേ അപ്പൊ ട്രൂ ലവ്…….

Updated: November 15, 2022 — 9:28 pm

2 Comments

  1. Super

  2. ♥️♥️♥️♥️♥️♥️

Comments are closed.