Crush 8[Naima] 97

“ആട്ടെ മോൾ എന്താ ഇത്ര കാര്യമായിട്ട് ആലോചിച്ചോണ്ടിരുന്നത്… മാര്യേജ് ഡേറ്റും veniew ഒക്കെ ഫിക്സ് ആക്കിയോ…” രണ്ടു പേരും മാറി മാറി ഖ്യോസ്റ്റൺ ചെയുന്നുണ്ട്…..

പിന്നെയും അവരെ നോക്കി ചമ്മിയ ചിരി പാസ്സ് ആക്കിയിട്ട്… ഇല്ലാന്ന് തോളനക്കി പറഞ്ഞു……

“ജാതകം ഇനി പണി തരുമോന്നു ആലോചിച്ചതാണെടി……….”

” ടി നീ ഇത് സീരിയസ് ആയിട്ടാണോ…….”

“പിന്നെ ഞാൻ തമാശക്ക് ആണോ നിങ്ങളോട് ഇത്രേം നാളും ഓരോന്ന് പറഞ്ഞത്””

“ഇത് കൈവിട്ട കേസ് ആണ് മോളെ സൈറുമ്മ”.. എന്ന് പറഞ്ഞു അവൾ താടിക് കൈ കൊടുത്ത് ഇരിക്കുന്നുണ്ട്……

“ടി അവൾ എന്താ പറഞ്ഞത് ഞാൻ ശ്രദ്ദിച്ചില്ലായിരുന്നു… എന്താടി അവൾ പറഞ്ഞത്..”….സൈറയോട് ചോദിച്ചു

……ദീപ്‌തി പറഞ്ഞ കാര്യം സൈറ പറഞ്ഞു കേട്ടപ്പോ അവളെ റൂമിൽ മുഴുവൻ ഇട്ടു ഓടിച്ചു പുറത്തു നല്ല ഇടിയും കൊടുത്തു ……

ഫ്രഷ് ആയതിന് ശേഷം ഞങ്ങൾ വീണ്ടും ഓഡിറ്റോറിയത്തിലേക്ക് പോയി……

…..ശ്രീയും റോഷലും റൂമിലേക് പോവുമെന്നു നേരത്തെ പറഞ്ഞിരുന്നു…ആർട്സ് ഡേ ഒന്നും അവർക്ക് തീരെ താല്പര്യമില്ല പോലും…..

അവർ പോയത് എന്തായാലും നന്നായെന്നു തോന്നി.. അല്ലെങ്കിൽ ഞാൻ എങ്ങനെ ശ്രീയെ ഫേസ് ചെയ്യുമെന്ന് ഒരു ഐഡിയയും ഇല്ല….വന്നിരുന്നെങ്കിൽ അവന്റെ കണ്മുന്നിൽ ചെന്നു പെടാതെ മാറി നടക്കേണ്ടി വന്നേനെ….

അന്നത്തെ മുഴുവൻ പ്രോഗ്രാമും കഴിഞ്ഞാണ് ഹോസ്റ്റലിലേക് പോയത്…..

…..ഇതിനിടയിൽ ഒന്നും ശ്രീയുടെ മെസ്സേജ് കണ്ടില്ല…അങ്ങോട്ട് കയറി പഴയ പോലെ മെസ്സേജ് ചെയ്യാൻ എന്തോ ഒരു തടസം…..അവൻ ആയിട്ട് ഇങ്ങോട്ട് മെസേജ് അയക്കുന്ന പ്രതീക്ഷ ഒരു പൊടിക്ക് കുറവായിരുന്നു…..

….എന്നാലും കണ്ണുകൾ പ്രതീക്ഷയോടെ പലവട്ടം ഫോണിലേക്കു തന്നെ നീണ്ടു കൊണ്ടിരുന്നു…..

ഗ്രൂപ്പിൽ അവന്റെ മെസ്സേജ് വരുന്നുണ്ട്…. പ്രോഗ്രാമിന്റെ പിക്സ് ഒക്കെ ദീപ്‌തി ഷെയർ ചെയ്തിട്ടുണ്ട്… അതിന് കമന്റ്സ് ഇടുന്നുണ്ട്…

….ഞാനും ഗ്രൂപ്പിൽ ആക്റ്റീവ് ആയിരുന്നു എങ്കിലും  പേർസണൽ ചാറ്റ് ചെയ്യാൻ എന്തോ ഒന്ന് പിൻവലിക്കുന്ന പോലെ… ഗ്രൂപ്പിൽ തന്നെ ഗുഡ് നെറ്റും പറഞ്ഞു പോയി….ഞാനും ഗുഡ് നൈറ്റ്‌ പറഞ്ഞു….

……അന്നത്തെ ദിവസത്തെ ഓർമയിൽ എന്റെ ചുണ്ടിൽ ഒരു പുഞ്ചിരിയുണ്ടായിരുന്നു… കൂടെ ഒരായിരം സ്വപ്നങ്ങളും…..

അവന്റെ പ്രൊഫൈൽ പിക് നോക്കി കുറേ സമയം കിടന്നു….നല്ല ക്ഷീണം ഉള്ളത് കൊണ്ട് നേരത്തെ ഉറക്കവും വന്നു….എപ്പോഴോ ഉറങ്ങി പോയി….

==========================================

…..അടുത്ത ദിവസവും വൈകി എണീറ്റു ഫ്രഷ് ആയി ഓഡിറ്റോറിയത്തിലേക്ക് പോയി…..അവർ ഇന്ന് വരാൻ തന്നെ ചാൻസ് ഇല്ലാ… ഇന്നലെ ഗ്രൂപ്പിൽ പറഞ്ഞിരുന്നു…

Updated: November 15, 2022 — 9:28 pm

2 Comments

  1. Super

  2. ♥️♥️♥️♥️♥️♥️

Comments are closed.