Crush 8[Naima] 97

….ഞാൻ ആദ്യം കുറേ ജാട ഇട്ടെങ്കിലും പിന്നെ പിന്നെ അവന്റെ കഥ കേൾക്കാനുള്ള ആക്രാന്തം കൊണ്ട് എല്ലാം ക്ഷമിച്ചു….എനിക്കി കഥ കേൾക്കുന്നത് പണ്ട് മുതലേ ഇഷ്ടം ഉള്ള കാര്യാണ് ….

…..അവൻ തുടങ്ങിയില്ലേ അംഗം……പണ്ട് ഇവൻ തേച്ചവൾമാരുടേം ഇവനെ തേച്ചവൾമാരുടേം ചരിത്രം വിളമ്പാൻ തുടങ്ങിയപ്പോ ഒരു കാര്യം മനസിലായി…ചെക്കൻ മൊട്ടേന്നു വിരിയുന്നതിനു മുമ്പ് തുടങ്ങിയ പരിപാടിയാണെന്നു ….

….ഇവന്റെ ലവ് സ്റ്റോറി ഒക്കെ കേട്ടപ്പോ എനിക്കതിൽ ഒരു കല്ലുകടി തോന്നിയത് അവന്റെ ലേറ്റസ്റ്റ് എക്സിനെ കുറിച്ച് പറഞ്ഞപ്പോഴാണ്…

എനിക്കെന്തോ അഞ്ജലി എന്ന് പേര്  അവൻ പറഞ്ഞു കേട്ടപ്പോ മുതൽ ഒരു വിമ്മിഷ്ടം തോന്നിയിരുന്നു…അഞ്ചുന്നാണ് വിളിക്കുന്നത് പോലും…..

……കല്യാണം കഴിഞ്ഞു മിടിൽ ഈസ്റ്റിൽ എവിടെയോ ആണെന്ന്…. വിശേഷങ്ങൾ അറിയാൻ ഇപ്പോഴും വിളിക്കുമെന്ന് കൂടി  കേട്ടപ്പോ എനിക്ക് മൊത്തത്തിൽ ഒരു വഷപിശകു തോന്നി… അസൂയ അല്ലാണ്ടെന്താ ….

……മഷി ഇട്ടു നോക്കിയാൽ പോലും പറയാൻ ഒരെണ്ണം എനിക്കില്ലലോ ഈശ്വരാ…… പ്രേമിക്കാത്തത്തിൽ ആദ്യമായി നിരാശ തോന്നിയത് അപ്പോഴാണ്…..വൺ വേ ഉണ്ടായിട്ടൊന്നും കാര്യമില്ല….ഇവനോടൊപ്പം പിടിച്ചു നിക്കാൻ കുറച്ചു കനത്തിൽ തന്നെ ഇറക്കേണ്ടി വരും…..

ഞാൻ മിണ്ടാതെ ഇരിക്കുമ്പോൾ ആളവിടെ ചിരിയോട് ചിരിയാണ്… അവന്റെ കൊലചിരി സഹിക്കാണ്ട് ആവുമ്പോ ഞാൻ തന്നെ കോൾ കട്ട്‌ ചെയ്യും…… വീണ്ടും വിളിക്കുമെന്ന് നമുക്ക് അറിയാലോ… …

…..അങ്ങനെ അവന്റെ കഥകൾ കേൾക്കാനായുള്ള കാത്തിരിപ്പാണെന്നും… കുടിച്ചാലെ മുഴുവൻ സത്യവും പുറത്തേക്ക് വരാറുള്ളൂ…..

…. കുടിക്കുന്ന ദിവസം ഞാൻ കുറച്ചു ഷുഗറും ഹണിയും ചേർത്ത് ശ്രീകുട്ടാന്നൊരു വിളി വിളിക്കും… ചെക്കനെ വീഴ്ത്താൻ നമുക്കും അറിയാം അത്യാവശ്യം ട്രിക്‌സ് ഒക്കെ….

അല്ലാത്തപ്പോ കുറേ കാര്യങ്ങൾ ഒക്കെ സ്കിപ് ചെയ്യുമെന്ന് എനിക്കറിയാം…..അവന്റെ കഥകൾ കേട്ടു കണ്ണ് തള്ളി ഇരിക്കാനെ നേരമുള്ളൂ….കുടിക്കുന്ന അന്ന്‌ എല്ലാം മണി മണി പോലെ ശർദിക്കും കുട്ടി ….

…….സ്കൂളിൽ ചേർത്തപ്പോ മുതൽ എന്നും അടി പിടിയായിരുന്നുവെന്നു…..വീട്ടുകാർക്ക്‌ ഇവന്റെ പ്രശ്നം തീർക്കലായിരുന്നു മെയിൻ പണി….

…..എട്ടാം ക്ലാസ്സിൽ ആണു ആദ്യമായി സിഗേരറ്റ് വലിച്ചു വീട്ടിൽ പൊക്കിയത് …..പൊക്കിയപ്പോ അത്‌ കിട്ടിയ സോഴ്സ് ഒറ്റി കൊടുത്തു കള്ളൻ …..

…….പിന്നെ പറയണ്ടല്ലോ വീട്ടിൽ ചേട്ടന്മാരായിട്ട് കൂട്ട അടിയുണ്ടാക്കിയ മിടുക്കനാണ്…..ചേട്ടന്മാരുടെ അടിച്ചു മാറ്റിയാണ് അവൻ വലിച്ചു പഠിച്ചതെന്നു അപ്പോ തന്നെ കുമ്പസാരം നടത്തി…..അവന് കിട്ടാനിരുന്നതിന്റെ ഷെയർ ചേട്ടന്മാർക് കൂടി വാങ്ങി കൊടുത്ത മുതലാണ്…..

…….ടെൻതിൽ വെച്ചു സെയിം ക്ലാസിൽ പഠിക്കുന്ന മായയെ കല്യാണം കഴിക്കണമെന്ന് പറഞ്ഞു ബഹളം വെച്ചു സ്കൂളിൽ വരെ പ്രശമാക്കിയെന്നു…. അങ്ങനെ സ്കൂൾ മാറേണ്ടി വന്നു പോലും…….

…പ്ലസ് 2 പഠിക്കുമ്പോ അവന്റെ അച്ഛൻ സ്കൂളിനടുത്തൂടെ പാസ്സ് ചെയ്തപ്പോ മോന്റെ പഠിപ്പിന്റെ വിശേഷങ്ങൾ അറിയാൻ സ്കൂളിൽ കയറി…..

ക്ലാസ്സ്‌ ടീച്ചർ അച്ഛനെ കണ്ടപ്പോ വിശേഷങ്ങൾ ഒക്കെ പറയാൻ തുടങ്ങി…

“””ശ്രീകാന്ത് ലാസ്റ്റ് വീക്ക്‌ ക്ലാസ്സിൽ വന്നില്ലായിരുന്നു……. ഗ്രാൻഡ്ഫാദർ മരിച്ചെന്നു ശ്രീകാന്ത് പറഞ്ഞിരുന്നു…..ഫാദർ ഇന് ലോ ആണല്ലേ മരിച്ചതു…വയ്യാണ്ട് ഇരുന്ന ആൾ ആയിരുന്നോ..””

“ശെരിയാ ടീച്ചറെ മരിച്ചു പോയി….. പക്ഷെ ആറു വർഷം മുമ്പായിരുന്നെന്ന് മാത്രം ” ഒരു എക്സ്പ്രഷന്നും ഇടാതെ അച്ഛന്റെ ആ ഒറ്റ ഡയലോഗിൽ സ്കൂളിലെ കാര്യത്തിൽ ഒരു തീരുമാനം ആയെന്ന്….

….അന്ന് മുതൽ അച്ഛന്റെ നോട്ടപുള്ളിയാണ്….അച്ഛനന്നേ കൈ ഒഴിഞ്ഞതാണെന്ന് ഇവനെ …അമ്മയാണ് എല്ലാ സപ്പോർട്ടും ചെയ്യുന്നതും …..

….ദീപ്‌തിയുടെ ഭാഷയിൽ പറഞ്ഞാൽ ചെക്കൻ “പൊളിയാണ്”….എനിക്കാണെങ്കിൽ “തല്ലിപൊളിയും”….

അങ്ങനെ വലിയ മാറ്റങ്ങൾ ഒന്നുമില്ലാതെ ദിവസങ്ങൾ പൊയ്‌കൊണ്ടിരുന്നു……ക്ലാസും കാന്റീനും ക്ലാസ് ടെസ്റ്റുകൾ ഓക്കേ ആയി മാസങ്ങൾ നീങ്ങി….അതിനിടക്കൂടെ ഞങ്ങളുടെ പ്രണയവും……..

Updated: November 15, 2022 — 9:28 pm

2 Comments

  1. Super

  2. ♥️♥️♥️♥️♥️♥️

Comments are closed.