Crush 8[Naima] 97

അവന്റെ മുഖത്തു നോക്കാനുള്ള മടി കൊണ്ട് പിന്നെ ഞാൻ അങ്ങോട്ട് നോക്കിയില്ല… അല്ലെങ്കിലേ ഞാൻ ഇവിടെ ബ്ലഷ് അടിച്ചിരിക്കാണ്…….

…….ഇനി എന്റെ മുഖം തക്കാളി പോലെ ചുമന്നിരിക്കുന്നത് കൂടി കണ്ടാൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ….

…..ലേറ്റ് ആയെന്ന് പറഞ്ഞു ഞാൻ തന്നെയാ ആദ്യം എണീറ്റത്… എന്റെ എല്ലാ മൂവ്മന്റ്സും കറക്റ്റ് ആയിട്ട് അറിയാവുന്ന ആത്മാർത്ഥ സുഹൃത്തുക്കളും ബാഗിൽ നിന്നു അവർക്കായി കൊണ്ട് വന്നതെല്ലാം എടുത്ത് റോഷലിന്റെ ബാഗിൽ കയറ്റി… അവർക്ക് രണ്ടാൾക്കു കൂടി ഒറ്റ ബാഗാണ്…..

…ഇതൊക്കെ വെള്ളമടിക്കുമ്പോ ടച്ചിങ്‌സ് ആക്കരുതെന്നു ഓർമിപ്പിച്ചിട്ടാണ് ഞങ്ങൾ ഇറങ്ങിയത്……

….അവനോട് യാത്ര പോലും പറയാതെയാ ഹോസ്റ്റലിലേക്ക്‌ നടന്നത്…. തിരിഞ്ഞു നോക്കാൻ നിന്നില്ല…. ഒരിക്കലും ഇല്ലാത്ത നാണം എവിടുന്നൊക്കെയോ പൊങ്ങി വന്നു….

…..എന്നത്തേയും പോലെ കുളിയും തേവാരവും കഴിഞ്ഞു സന്ധ്യക്ക്‌ പ്രാർഥനക്കിരുന്നപ്പോ തന്നെ കൂടെ ഉള്ള രണ്ടും…… ഉവ്വ ഉവ്വേ എന്ന് പറഞ്ഞു ആകുന്നുണ്ട്…..ഞാൻ വലിയ കൃഷ്ണരൂപം കൊണ്ട് വന്നത് കണ്ടിട്ടാണ് ചോദ്യം….

….”ടി ഇവൾ ഇത് എന്തിനുള്ള പുറപ്പാടാ….”
ദീപ്‌തിയുടെ ചോദ്യം കേട്ടപ്പോ ചുഴിഞ്ഞു നോക്കി..എന്നെ തന്നെ നോക്കിയാനു ഈ പറയുന്നതെല്ലാം..

……”ഇതെന്താടി പുതിയ പരിഷ്കാരങ്ങൾ ഒക്കെ…. നീ നിന്റെ കുഞ്ഞികൃഷ്ണനെ ഉപേക്ഷിച്ചോ…””സൈറയും ദീപ്തിയുടെ കൂടെ കൂടുന്നുണ്ട്….

“”അങ്ങനെ പുതിയത് വരുമ്പോ പഴയത് മറക്കുന്ന ആളല്ല മോളെ ഞാൻ… എന്റെ കുഞ്ഞികൃഷ്ണൻ ദേ ഇരിക്കുന്നു ഫ്രണ്ടിൽ..””

“”കൊള്ളാലോ…..അപ്പോ ഇത് ഇത്തവണ ഇറക്കുമതി ചെയ്തതാണല്ലേ….ടി പ്രേമിക്കാൻ ദൈവങ്ങളെ കൂട്ടു പിടിക്കുന്നതേ അത്ര നല്ല ഏർപ്പാടല്ല…””ദീപ്‌തി വിടുന്ന ലക്ഷമില്ല….

…..”ഓഹ് പിന്നെ….ഇതാരപ്പാ ഈ പറയുന്നെ… നീ കത്തിച്ച മെഴുകുതിരിയുടെ കണക്കെടുത്താലേ മൂന്നു മാസത്തെ മെസ് ബില്ല് അടക്കാനുള്ള ക്യാഷ് ഉണ്ടാവും മോളെ…അവളുടെ ഒരു ഓഞ്ഞ ഡയലോഗ് …ഒന്നു പോടപ്പാ….”””
അവളെ പരമാവധി പുച്ചിച്ചു കൊണ്ട് ഞാൻ എന്റെ പണി തുടർന്നു….

…… അന്ന് രാത്രി അവൻ മൂന്ന് തവണ വിളിച്ചിട്ടു ഞാൻ എടുക്കാതെ ആയപ്പോ ദീപ്‌തിടെ ഫോണിൽ വിളിച്ചു എനിക്ക് കൊടുക്കാൻ പറഞ്ഞു…

ഞാനീ കോൾ കാത്തിരിക്കായിരുന്നു എന്ന സത്യം എനിക്ക് മാത്രല്ലേ അറിയൂ…. കട്ട്‌ ആക്കിയപ്പോ ഇനി അവൻ വിളിക്കില്ലേന്ന് കരുതി ടെൻഷൻ ആയി പോയി….

Updated: November 15, 2022 — 9:28 pm

2 Comments

  1. Super

  2. ♥️♥️♥️♥️♥️♥️

Comments are closed.