Crush 8[Naima] 97

“ഓഹ് ന്യൂസ്‌ അപ്പോഴേക്കും ഇവിടെ എത്തിയോ… വല്യ കാര്യം ആയി പോയി….”എന്നും പറഞ്ഞു ഞാൻ മുഖം തിരിച്ചു ….

“നീ ഇത് എന്തറഞ്ഞിട്ടാ തനു ഇങ്ങനെ പറയുന്നേ…. റാഗിങ് എന്ന് പറഞ്ഞു ഒരു കംപ്ലയിന്റ് വന്നാൽ പിന്നെ അതിന്റെ പിറകെയുള്ള പൊല്ലാപ്പ് എന്തൊക്കെയാണെന്ന് നിനക്കറിയോ”  അവൻ വീണ്ടും സ്കോർ ചെയുന്നുണ്ട്….

….”ഞങ്ങൾ ആ കുട്ടിയെ ഒന്നു പേടിപ്പിച്ചേ ഉള്ളു…. അതിനു ശ്രീ എന്തിനാ ഇങ്ങനെ റേസ് ആവുന്നേ……ഞാനാ കുട്ടിയെ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അതിന് എന്റേതായ റീസൺസ് ഉണ്ട്…..”

……എത്ര വളർനെന്ന് പറഞ്ഞാലും നമ്മുടെ എന്ന് മനസ്സിൽ വിശ്വസിച്ചു ഉറപ്പിച്ചത്തിനോടെല്ലാം ഒരു തരം സ്വാർത്ഥതയാണ് എനിക്ക്…

” ഓഹോ അങ്ങനെ ആണോ….അതേ ഏതൊരു റിലേഷൻ ഷിപ്പും സ്ട്രോങ്ങ്‌ ആകണമെങ്കിൽ ആദ്യം അപ്പുറത്തുള്ള ആളെ ഒന്ന് മനസിലാക്കിയാൽ മതി….അല്ലാതെ സ്നേഹം ഉണ്ടെന്ന് പറഞ്ഞോണ്ട് നടക്കല്ല വേണ്ടത് മനസിലായോ””

….പെട്ടന്ന് അത്‌ കേട്ടപ്പോൾ അവന്റെ മുഖത്തു നോക്കി തല ആട്ടി പോയി…

….കുറച്ചു കഴിഞ്ഞാണ് എനിക്ക് റിലേ വന്നത്…..

“എനിക്ക് മറുപുറത്തുള്ള ആളെയല്ല പേടി….നേരത്തെ പറഞ്ഞ മാലാഖമാരെയാ “” അങ്ങനെ വിട്ടു കൊടുക്കാൻ പാടില്ലല്ലോ…

….ഇപ്പൊ കുട്ടി മിണ്ടുന്നില്ല…..തല താഴ്ത്തി ഇരുന്നു ചിരിക്കുന്നുണ്ട്….

“എന്തെ ഇപ്പൊ ഒന്നും പറയാനില്ലേ….””പുരികം പൊക്കി ചോദിച്ചു….

“കുശുമ്പിപാറു ” എന്ന് മാത്രം ഞാൻ കേൾക്കാനായി പറഞ്ഞു…

….ഞാൻ മുഖം കേറ്റി തന്നെ ഇരുന്നു…പക്ഷെ എരികേറ്റാൻ ആയിട്ട് എന്റെ ജ്യൂസും അവൻ എടുത്തു കുടിച്ചു…..എന്തൊക്കെ ചെയ്തിട്ടും ഞാൻ വിട്ടു കൊടുത്തില്ല….

….അവൻ ഒരു സോറി പറയാണെങ്കിൽ ക്ഷമിക്കാമെന്നു ഞാൻ കണക്കു കൂട്ടി ഇരുന്നു…..പക്ഷെ എന്റെ പരിപ്പ് അവിടെ വേവില്ലെന്നു അവൻ തന്നെ തെളിയിച്ചു…

“”.ഈ പെണ്ണുങ്ങളുടെ ഊഡായിപ് കണ്ടാൽ എനിക്ക് പെട്ടന്ന് മനസിലാവും മോളെ””

“ഓഹോ…ഞാനിങ്ങനെയാ സഹിക്കാൻ പറ്റുമെങ്കിൽ മതി…. അല്ല അത് പോട്ടെ…..അപ്പോ ചേട്ടൻ ഇതു തന്നെയായിരുന്നല്ലേ പണി “”

“അതേലോ …. ഈ ടൈപ് കുറേ എണ്ണത്തിനെ ഞാൻ കണ്ടിട്ടുണ്ട്…..ഇന്ന് വിളിക്കുമ്പോ പറയാം”

“എന്നാലേ ഞാൻ ഇന്നു കോൾ എടുത്തില്ലെങ്കിലോ”

“ആയിക്കോട്ടെ എടുക്കണ്ട….പക്ഷെ ഞാൻ ഇന്ന് വിളിക്കും എന്റെ തനുനെ ”

…..ഇവന്റെ ഈ വിളിയാണ് എന്നെ വഴിതെറ്റിക്കുന്നത്…..അത്‌ കേട്ടാൽ തന്നെ ഞാൻ മൂക്കും കുത്തി വീഴുമെന്ന് അവനറിയാം…

നമ്മൾ എത്ര അടക്കിപിടിച്ചാലും ചിലരുടെ സ്നേഹത്തിൽ നമ്മൾ അങ്ങു അലിഞ്ഞു പോവും…….നമുക്ക് മാത്രം സ്വന്തമെന്ന് വിശ്വസിക്കുന്നതിനോട് ഒരല്പം ആവേശം കൂടുതലും ആയിരിക്കും…..ഞാനിപ്പോ അങ്ങനെ ഒരു സിറ്റുവേഷനിലാണ്…..

Updated: November 15, 2022 — 9:28 pm

2 Comments

  1. Super

  2. ♥️♥️♥️♥️♥️♥️

Comments are closed.