Crush 8[Naima] 97

ബ്രേക്കിന് പുറത്ത് ഇറങ്ങിയപ്പോ അവൻ എന്നെ മൈൻഡ് ചെയ്യുന്നില്ല……നമ്മുടെ ചങ്കുകളോട് കാര്യം പറഞ്ഞപ്പോൾ ഇനി മറ്റവൾ അവനെ വിളിച്ചു കാണുമോന്നുരു ഡൌട്ട് അവരും പറഞ്ഞു….

കണ്ടിട്ടും കാണാത്തത് പോലെ സ്‌മോക്ക് ചെയാൻ പോവുന്നത് കണ്ടു…ഓഹോ അത്രക്കായോ…..കാണിച്ചു താരാടാ നിന്നെ….

ലാസ്റ്റ് അവർ എങ്ങനെ ഒക്കെയോ അവനെ നോക്കാതെ കഴിച്ചു കൂട്ടി….ക്ലാസ് കഴിഞ്ഞു ഹോസ്റ്റലിലേക് പോവാൻ നടന്നപ്പോൾ റോഷലിന്റെ വിളി വന്നു….

ഇതെന്ത് പോക്കാ നിങ്ങൾ പോവുന്നെ എന്ന് പറഞ്ഞു പിറകെ വെച്ച് പിടിക്കുന്നുണ്ട്… .. വീട്ടീന്ന് ഇത്തവണ ഒന്നും കൊണ്ട് വന്നില്ലേന്ന് ചോദിച്ചു വരുന്നുണ്ട്…. മറ്റേ ആള് ഫോണിൽ തന്നെ കണ്ണും നട്ടു നികുന്നുണ്ട്……ഞങ്ങൾ മൂന്നു പേരും അവർക്ക് കൊടുക്കാമെന്ന്‌ കരുതി അതൊക്കെ ബാഗിൽ നേരത്തെ വെച്ചിട്ടുണ്ട്…..

…….ബാഗിൽ ഉണ്ട് കുറച്ചു മാറി നിന്നിട്ട് തരാമെന്നു ഞങ്ങൾ പറഞ്ഞു …

നമുക്ക് ക്യാന്റീനിൽ പോവാം എത്ര ദിവസായി നമ്മൾ എല്ലാരും ഒരുമിച്ചു കൂടിയിട്ട് എന്നും പറഞ്ഞു റോഷൽ മുൻകൈ എടുക്കുന്നുണ്ട്…..

അങ്ങനെ പോവാൻ തീരുമാനിച്ചു ഒരുമിച്ചു നടന്നു….

പോവണമെന്നു എനിക്കും ആഗ്രഹം ഉണ്ട്… പക്ഷെ ശ്രീന്റെ മട്ടും ഭാവോം കണ്ടാൽ ഞാൻ ആരെയോ കൊന്ന പോലെയാ….എന്നാലോ ഇടക്കൊരു ചിരിയും മിന്നി മറയുന്നുണ്ട് ആ മുഖത്ത്…..

…കാന്റീനിൽ എത്തി ഓർഡർ ചെയ്ത് ചെയറിൽ വന്നിരുന്നു….ശ്രീ പതിവില്ലാതെ എന്റടുത്താണ് ഇരുന്നത്….നമ്മളും ഒടുക്കത്തെ ആറ്റിട്യൂട് ഇട്ടിരുന്നു….ഓവർ ആക്ടിങ്കിൽ നമ്മളെ തോൽപ്പിക്കാൻ ആവില്ല മക്കളെ…..

……ഇടക്കെന്നെ നോക്കുന്നത് അറിഞ്ഞോണ്ട് തന്നെ മൈൻഡ് ചെയാതെ ഇരുന്നു… പക്ഷെ എന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചു കൊണ്ട് അവൻ എന്റെ ഭാഗത്തേക് തിരിഞ്ഞിരുന്നു മുഖത്തേക്ക് തന്നെ നോക്കി ഇരിക്കാൻ തുടങ്ങി…

…..ചെയർ ആണെങ്കിൽ കുറച്ചു അടുത്തേക്കും നീക്കി ഇട്ടു… ഇത് കുറച്ചു കടന്ന കളിയല്ലേ…

…..എനിക്കാന്നെകിൽ ഇത് കണ്ടിട്ട് ചിരിയും വന്നു കൂടെ ചമ്മലും ..എത്ര നേരമെന്നു വെച്ചാ ഇങ്ങനെ എയർ പിടിച്ചിരിക്കുന്നെ…

…..ആ പ്രെസെൻസ് മനസ്സിൽ തരുന്നൊരു സന്തോഷവും തണുപ്പും സുരക്ഷിതത്വവും പറഞ്ഞറിയിക്കാൻ കഴിയില്ല….ഇവന്റെ ഈ കുസൃതിയും പ്രണയം നിറഞ്ഞ നോട്ടവും മതി ഞാൻ ബ്ലഷ് ചെയ്തു പൂത്തുലഞ്ഞു നിക്കാൻ…..

അങ്ങനെ എപ്പോഴും സ്വന്തം വില കളയാൻ പറ്റില്ലാലോ……വൈകാതെ ബാഗ് കൊണ്ട് അവന്റെ കൈകിട്ട് തന്നെ ഒന്നു കൊടുത്തു…

……അവൻ പൊട്ടിച്ചിരിക്കാൻ തുടങ്ങി…. അവന്റെ കൊലച്ചിരി കണ്ടപ്പോ കാലിൽ തന്നെ ഒരു നല്ല ചവിട്ടും കൊടുത്തു …

…..ഇതെന്ത് കളിയെന്നു ഓർത്തു അവർ മൂന്നും ഞങ്ങളെ നോക്കുന്നുണ്ട്….ഞങ്ങളുടെ പാട്ടിനു വിട്ടു റോഷൽ അവരോട് എന്തോ കാര്യമായിട്ട് പറയാൻ തുടങ്ങി….

……എന്തൊക്കെ നമ്മൾ മറക്കാൻ നോക്കിയാലും ഈ ചമ്മലും നാണവും വന്നാൽ അതിന്റെ ഒരു ഇമ്പാക്ട് എന്റെ ഫേസിൽ എന്തായാലും വന്നിരിക്കും….അത് മനസിലാക്കിയെന്നോണം അവൻ എന്നോട്….

“”ഇതൊക്കെ ജന്മസിദ്ധമായ കഴിവാണോന്നു ”
ഞാൻ ഇഷ്ടപെടാത്തത് പോലെ മുഖം വെട്ടിച്ചു….

“””രാവിലേ മുതൽ മുഖം വീർപ്പിച്ചിരിക്കുന്നത് കണ്ടല്ലോ….”” ഒന്നു കണ്ണുരുട്ടി നോക്കിയപ്പോ അടുത്ത question…..

……”നിന്റെ മേലെ കേറിയ ബാധ ഇറങ്ങിയോന്നു “”

…. ഞാൻ നല്ലോണം ഒന്നൂടെ കൂർപ്പിച്ചു നോക്കിയപ്പോ ഉടനെ അടുത്തത്….

” എനിക്കിന്ന് ഫസ്റ്റ് വാണിംഗ് കിട്ടി ഇനി ഒരു വാണിംഗ് കൂടി കഴിഞ്ഞാൽ പിന്നെ ഡിസ്മിസ്സൽ ആണു… ”

ഇവൻ ഇതെന്ത് തേങ്ങയാ ഈ പറയുന്നേ……ഇതിപ്പോ അടി ഉണ്ടാക്കി വാണിംഗ് മേടിച്ചത്തിനു കാരണം ഞാൻ ആണെന്ന പോലെയാ സംസാരം…..

“”ഞാൻ എന്ത് ചെയ്തുന്നാ ശ്രീയീ പറയുന്നേ “”

” ഒന്നും ചെയ്തില്ലേ… ഊഡായിപ്പിന് കയ്യും കാലും വെച്ച ഐറ്റംസാണ് മൂന്നുമെന്ന് എനിക്കറിയാം…..
നിങ്ങൾ എന്തിനാ ആ വർഷയെ പിടിച്ചു വിരട്ടിയത്…. ആ കുട്ടി എന്നെ വിളിച്ചു എന്ത് കരച്ചിലായിരുന്നു…. ഒരു വിധത്തിലാണ് അതിനെ ഒന്നു സമാധാനിപ്പിച്ചത്..”

Updated: November 15, 2022 — 9:28 pm

2 Comments

  1. Super

  2. ♥️♥️♥️♥️♥️♥️

Comments are closed.